Asianet News MalayalamAsianet News Malayalam

പ്രണയം തകർന്നതിന് പിന്നാലെ നഗരം മുഴുവൻ ഫോൺ നമ്പർ എഴുതി വച്ച് കാമുകൻ; ഫോൺ വിളികളിൽ പൊറുതിമുട്ടി യുവതി


 മൂന്ന് കുട്ടികളുടെ അമ്മയും 33 കാരിയുമായ ജെസീക്ക സെവെലാണ് തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Boyfriend writes down his girlfriend's phone number all over the city; Hundreds of phone calls followed
Author
First Published Aug 6, 2024, 11:33 PM IST | Last Updated Aug 6, 2024, 11:34 PM IST

പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിമാരോടുള്ള പ്രതികാരം തീര്‍ക്കാന്‍ പലപ്പോഴും മുന്‍കാമുകന്മാര്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ ചെറിയ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കി വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സിബിഡി ഏരിയയിലെ ഒരു യുവതിയുടെ കാമുകന്‍ ചെയ്തത് അവരുടെ ഫോണ്‍ നമ്പര്‍ നഗരത്തില്‍ പല സ്ഥലങ്ങളിലായി എഴുതി വയ്ക്കുകയായിരുന്നു. പിന്നാലെ യുവതിയുടെ ഫോണിലേക്ക് ദിവസവും നൂറുകണക്കിന് ഫോണുകളാണ് എത്തിയത്. ആൾമാറാട്ടം നടത്താനും പണവും പാരിതോഷികങ്ങളും വാഗ്ദാനം ചെയ്ത കോളുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് യുവതി പറയുന്നു. തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതി പങ്കുവച്ചത്. തന്‍റെ മുൻ കാമുകൻ തങ്ങളുടെ വേർപിരിയലിന്‍റെ പ്രതിഫലമായി നഗരത്തിലുടനീളം തന്‍റെ ഫോണ്‍ നമ്പറുകള്‍ എഴുതി വയ്ക്കുകയായിരുന്നെന്നും ഇതിന് പിന്നാലെയാണ് ശല്യപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ ലഭിച്ച് തുടങ്ങിയതെന്നും യുവതി ആരോപിച്ചു. 

 ക്വീൻസ്‌ലാന്‍റിൽ നിന്നുള്ള മൂന്ന് കുട്ടികളുടെ അമ്മയായ 33 കാരിയായ ജെസീക്ക സെവെലാണ് തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്റ്റാര്‍ വാര്‍ സിനിമയിലെ കഥാപാത്രമായ ചൌബാക്കായെ പോലെ ആൾമാറാട്ടം നൽകാൻ കഴിയുന്ന ആർക്കും അദ്ദേഹം 100 ഡോളര്‍ (8392 രൂപ)  പാരിതോഷികം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ജെസീക്കയുടെ ഫോണ്‍ നമ്പര്‍ പങ്കുവച്ചത്. ആദ്യം ഇതൊരു തമാശയായിട്ടാണ് താന്‍ എടുത്തതെന്നും എന്നാല്‍ ഒരോ ദിവസവും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയതോടെ ഇത് അതിരു കടന്നെന്നും ജസീക്ക കൂട്ടിചേര്‍ക്കുന്നു. "എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ബാലിശമായ വേർപിരിയലാണിതെന്ന്," അവര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ അഭിപ്രായപ്പെട്ടു. 

ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി അക്രമിച്ച് അടിവസ്ത്രങ്ങളുമായി പോകുന്ന പ്രക്ഷോഭകരുടെ വീഡിയോ വൈറല്‍

വിവാഹ നിശ്ചയ ചടങ്ങിന് ഭക്ഷണം സ്വിഗ്ഗിയിൽ നിന്ന്; സ്വിഗ്ഗിയുടെ മറുപടി വൈറൽ, അതിനിടെ ഇടപെട്ട് എച്ച്ഡിഎഫ്സിയും

"ഞാൻ ഇനി നിന്നെ സ്നേഹിക്കുന്നില്ല, എനിക്ക് മുന്നോട്ട് പോകണം," അയാൾക്ക് പറയാനുള്ളത് ഇത്രമാത്രം. അയാളുടെ വെറുപ്പുളവാക്കുന്ന പെരുമാറ്റം മൂലമാണ് ആ ബന്ധം വേർപെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജെസീക്ക പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരമായ ഫോണ്‍ കോളുകള്‍ മൂലം തന്‍റെ കുട്ടികളുടെ ഉറക്കം നഷ്ടപ്പെട്ടെന്നും ഇപ്പോള്‍ ഇത് തന്‍റെ ക്ഷമയെ നശിപ്പിച്ചെന്നും അവര്‍ പറയുന്നു. "രാത്രി 1:00 മണി മുതൽ 4:00 മണി വരെ എനിക്ക് വിചിത്രമായ കോളുകൾ വരുന്നു. ആരൊക്കെയോ വിളിക്കുന്നു." ജെസീക്ക പറയുന്നു. ജെസീക്കയുടെ വീഡിയോയ്ക്ക്  താഴെ നിരവധി പേരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയ ട്രക്കില്‍ ചാടിക്കയറി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് യുവതി; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios