അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി; ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്

Published : May 15, 2023, 08:43 AM IST
അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി;  ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്

Synopsis

മുതലകളെ പരിശീലിപ്പിച്ച് അവയെ സുരക്ഷിതമായി വന്യജീവി സങ്കേതത്തില്‍ എത്തിക്കുകയുമാണ് ക്രിസ്റ്റഫര്‍ ചെയ്യുന്നത്. അതോടൊപ്പം ആളുകള്‍ക്ക് മുതലകളോടൊപ്പം നീന്തുന്നതിനുള്ള സാഹസിക ടൂറിസവും അദ്ദേഹം നടത്തുന്നുണ്ട്. 


ലത്തില്‍ പ്രത്യേകിച്ചും നദികളിലെ, ശക്തമായ വേട്ടക്കാരാണ് മുതലകള്‍. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഇരയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ പ്രത്യേക കഴിവുള്ളവരാണ് ഇവ. മറ്റ് വന്യമൃഗങ്ങളെക്കാള്‍ അപകടകാരികളായതിനാല്‍ പുലിയെയും സിംഹത്തെയും വളര്‍ത്തുന്നത് പോലെ മുതലകളെ മനുഷ്യന്‍ സാധാരണ  വളര്‍ത്താറില്ല. എന്നാല്‍, മുതലകളെ വളര്‍ത്തുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റഫര്‍ ഗില്ലറ്റ് എന്നയാള്‍ തന്‍റെ ഇസ്റ്റാഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ ഉപഭോക്താക്കളില്‍ ഒരേ സമയം അത്ഭുതവും ആശ്ചര്യവും സൃഷ്ടിച്ചു. മുതലയോടൊപ്പം നീന്തുന്ന ഒരു യുവതിയുടെ വീഡിയോയായിരുന്നു അത്. 

@gatorboys_chris എന്ന അക്കൗണ്ടിലൂടെയാണ് ക്രസ്റ്റഫര്‍ വീഡിയോ പങ്കുവച്ചത്. വീഡിയ്ക്കൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. 'അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! കാസ്‌പറിനൊപ്പം @gabbynikolle നീന്തുന്നു! ഗാബി വർഷങ്ങളായി ചീങ്കണ്ണികളെ നോക്കുന്നു. ശല്യപ്പെടുത്തുന്ന മുതലകളെ ഒരുമിച്ച് രക്ഷിക്കാൻ ഞങ്ങൾക്ക് ഒരു മികച്ച സമയമുണ്ട്!! ഈ വീഡിയോ കഴിഞ്ഞ ആഴ്ച ഗാബി എന്നെ കാസ്പർ ടൂറുകളിൽ സഹായിച്ചപ്പോള്‍ എടുത്തതാണ്. നിങ്ങൾക്ക് എന്നോടും കാസ്‌പറിനോടും ഒപ്പം നീന്താൻ വരാം ! " തുടര്‍ന്ന് മുതലകളെ സംരക്ഷിക്കുന്ന ജോലിയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതോടൊപ്പം അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നും ക്രസ്റ്റഫര്‍ എഴുതുന്നു. 

 

കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി സധൈര്യം നിന്നയാളുടെ വീഡിയോ വൈറല്‍; പിന്നാലെ അറസ്റ്റ് !

യുഎസിലെ മുതല വേട്ടയെ കുറിച്ചും ക്രസ്റ്റഫര്‍ കുറിക്കുന്നു. തന്‍റെ സംസ്ഥാനത്ത് നദികളില്‍ നിന്നും കാടുകളില്‍ നിന്നും വീടുകളിലേക്ക് കയറി വരുന്ന മുതലകളെ സര്‍ക്കാര്‍ കൊല്ലുകയാണെന്നും ഇങ്ങനെ ഓരോ വര്‍ഷവും 7000 മുതല്‍ 8000 വരെ മുതലകള്‍ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം എഴുതുന്നു. ഇവയെ സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതോടൊപ്പം ഇത്തരത്തിലെത്തുന്ന മുതലകളെ പരിശീലിപ്പിച്ച് അവയെ സുരക്ഷിതമായി വന്യജീവി സങ്കേതത്തില്‍ എത്തിക്കാനും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ അവയോടൊപ്പം ആളുകള്‍ക്ക് നീന്തുന്നതിനുള്ള സാഹസിക ടൂറിസവും അദ്ദേഹം ചെയ്യുന്നുണ്ട്. അതിഭീമാകാരമായ ഒരു മുതലയോടൊപ്പം ബിക്കിനി മാത്രം ധരിച്ചുള്ള യുവതിയുടെ നീന്തല്‍ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ നിരവധി പേര്‍ കുറിപ്പുമായി. പലരും ഇത്തരത്തില്‍ മുതലയോടൊപ്പം നീന്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലര്‍ യുവതിക്കെതിരെ കുറിപ്പുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ അവരുടെ ധൈര്യത്തെ പുകഴ്ത്തി രംഗത്തെത്തി.

'സർക്കാർ ജോലിയുള്ള വരനെ തെരയുന്നത് നിർത്തൂ': ഐപിഎൽ മത്സരത്തിനിടെ യുവാവിന്‍റെ പ്ലക്കാർഡ് വൈറല്‍ 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു