'സർക്കാർ ജോലിയുള്ള വരനെ തെരയുന്നത് നിർത്തൂ': ഐപിഎൽ മത്സരത്തിനിടെ യുവാവിന്‍റെ പ്ലക്കാർഡ് വൈറല്‍

ഇന്ത്യയില്‍ അറേഞ്ച്ഡ് മാര്യേജ് ആലോചനകള്‍ നടക്കുമ്പോഴുള്ള ഒരു പൊതുരീതി, വരന്‍ സര്‍ക്കാര്‍ ജോലിയാണോ ഐടിയിലാണോ അതോ എഞ്ചിനീയറാണോ എന്ന അന്വേഷണമായിരിക്കും ആദ്യം നടക്കുകയെന്നതാണ്. ഇതിനെതിരെയായിരുന്നു ആ പ്ലക്കാര്‍ഡ്.

Stop looking for groom with government job Young man's placard goes viral during IPL match bkg


ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തിന്‍റെ പവലിയനില്‍ നിന്നും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നവരുടെ വീഡിയോകളും ചിത്രങ്ങളും ഇതിന് മുമ്പും നിരവധി തവണ വന്നിട്ടുണ്ട്. പലപ്പോഴും താരങ്ങളോടുള്ള പ്രണയാഭ്യാര്‍ത്ഥനയോ അല്ലെങ്കില്‍ അവര്‍ക്കുള്ള ആശംസകളോ മറ്റുമായിരുന്നു ഇത്തരത്തില്‍ ഉയര്‍ത്തുന്ന പ്ലക്കാര്‍ഡുകളില്‍ സാധാരണ ഉണ്ടാകാറുള്ളത്. ചിലപ്പോള്‍ അത് ഒരു ജോലി അന്വേഷണമാകാം. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കുള്ള നിര്‍ദ്ദേശവുമാകാം. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ കളികള്‍ക്കിടെ ഉയര്‍ന്ന ഒരു പ്ലക്കാര്‍ഡ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആ പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത് ' സർക്കാർ ജോലിയുള്ള വരനെ കണ്ടെത്തുന്നത് നിർത്താനു'ള്ള ആഹ്വാനമായിരുന്നു. 

ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഇന്ത്യയിലെ വിവാഹ രീതികളെ കുറിച്ച് വലിയ ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇന്ത്യയില്‍ അറേഞ്ച്ഡ് മാര്യേജ് ആലോചനകള്‍ നടക്കുമ്പോഴുള്ള ഒരു പൊതുരീതി, വരന്‍ സര്‍ക്കാര്‍ ജോലിയാണോ ഐടിയിലാണോ അതോ എഞ്ചിനീയറാണോ എന്ന അന്വേഷണമായിരിക്കും ആദ്യം നടക്കുകയെന്നതാണ്. ലഖ്‌നൗ സ്റ്റേഡിയത്തിൽ ഒരാൾ ഉയര്‍ത്തിയ പ്ലക്കാർഡില്‍ ഈ ആശങ്കയായിരുന്നു നിറഞ്ഞ് നിന്നത്. ആ പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയത്, 'സർക്കാർ ജീവനക്കാരനായ വരനെ കണ്ടെത്തുന്നത് നിർത്തുക.' എന്നായിരുന്നു.

 

60 വർഷം മുമ്പ് 7,000 രൂപയ്ക്ക് അച്ഛന്‍ വാങ്ങിയ വിന്‍റേജ് റോളക്സ് വാച്ച് മകന്‍ 41 ലക്ഷം രൂപയ്ക്ക് വിറ്റു !

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (എൽഎസ്ജി) വിഎസ് പഞ്ചാബ് കിംഗ്‌സ് (പിബികെ) എന്നിവര്‍ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ പ്ലക്കാർഡ് ഉയര്‍ത്തപ്പെട്ടത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമന്‍റുമായി രംഗത്തെത്തി. സഹോദരന് മുഴുവന്‍ പിന്തുണയും നല്‍കുകയെന്ന് ഒരാള്‍ എഴുതി. ഇതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നേരത്തെ ഇതുപോലൊരു മത്സരത്തിനിടെ ഒരാള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡ് വീടന്വേഷണത്തെ കുറിച്ചായിരുന്നു. "ഇന്ദിരാനഗറിൽ 2 ബിഎച്ച്‌കെക്കായി തിരയുന്നു" എന്നെഴുതിയ പ്ലക്കാര്‍ഡ് അന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

വീട് തകര്‍ത്ത പാറക്കഷ്ണം, 500 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശില !

Latest Videos
Follow Us:
Download App:
  • android
  • ios