Asianet News MalayalamAsianet News Malayalam

കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി സധൈര്യം നിന്നയാളുടെ വീഡിയോ വൈറല്‍; പിന്നാലെ അറസ്റ്റ് !

വനത്തിലൂടെയുള്ള റോഡിന് സമീപത്തായിരുന്നു കാട്ടാന നിന്നിരുന്നത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കാട്ടാനയ്ക്ക് മുന്നിലെത്തുകയും കൂപ്പുകൈയുമായി ഏറെ നേരം നിന്നും പിന്നാലെ നിലം തൊട്ട് തൊഴുത് പിന്‍വാങ്ങി. ഇതിനിടെ ആന പലതവണ ചിഹ്നം വിളിക്കുന്നതും അയാള്‍ക്ക് നേരെ ആയുന്നതും വീഡിയോയില്‍ കാണാം.

man who stood with folded hands in front of the wild elephant was arrested bkg
Author
First Published May 12, 2023, 7:11 PM IST


കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി നിന്ന ഒരാളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.  ധർമ്മപുരി ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) വൈറല്‍ വീഡിയോയില്‍ ഉള്ള ആളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചത് ഐഎഎസ് ഓഫീസർ സുപ്രിയ സാഹുവാണ്. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സാകേത് ബഡോല ഐഎഫ്എസ് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. 

വീഡിയോ കണ്ട് മിക്കയാളുകളും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി നിരുത്തരവാദപരമാണെന്ന് കുറ്റപ്പെടുത്തി. വീഡിയോ പങ്കുവച്ചു കൊണ്ട് സാകേത് ബഡോല ഐഎഫ്എസ് ഇങ്ങനെ എഴുതി. 'ഇത്തരം പ്രകോപനപരമായ വിഡ്ഢികളെ സഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അവർ സൗമ്യരായ ഭീമൻമാരായി ബഹുമാനിക്കപ്പെടുന്നത്.' എന്ന്. റോഡരികില്‍ മരത്തിന് മറവില്‍ നില്‍ക്കുന്ന കാട്ടാനയ്ക്ക് സമീപത്തേക്ക് ഒരാള്‍ നടക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയം ആരോ അദ്ദേഹത്തെ പിന്നില്‍ നിന്ന് 'ഏയ് മീശാ. ഏയ് മീശാ' എന്ന് വിളിക്കുന്നത് കേള്‍ക്കാം. തുടര്‍ന്ന് ആനയ്ക്ക് അടുത്തെത്തിയ ഇയാള്‍ കൈകൂപ്പി കുറച്ച് സമയം നില്‍ക്കുന്നു. ഈ സമയം ആന ഒന്ന് രണ്ട് അടി പിന്നോട്ട് നീങ്ങുന്നു. തുടര്‍ന്ന് ഇയാള്‍ തിരിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍, 'മീശാ പോയിട്ടാനാ' എന്ന് ചോദ്യം കേള്‍ക്കുമ്പോള്‍ അയാള്‍ പിന്തിരിഞ്ഞ് ഇപ്പോള്‍ വരാമെന്ന ആംഗ്യം കാണിച്ച് കൈരണ്ടും പോക്കി നില്‍ക്കുന്നു. ഇതിനിടെ കാട്ടാന അയാള്‍ക്ക് നേരെ ഒന്ന് രണ്ട് തവണ ആയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ആനയ്ക്ക് മുന്നിലെ നിലം തൊട്ട് തൊഴുതതിന് ശേഷമാണ് അയാള്‍ അവിടെ നിന്നും മാറുന്നത്. ഇതിനിടെ ആന അയാളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിക്കുന്ന നിരവധി നിമിഷങ്ങളും വീഡിയോയില്‍ കാണാം. ഈ സമയങ്ങളിലെല്ലാം ആന ഉച്ചത്തില്‍ ചിഹ്നം വിളിക്കുന്നു. 

 

വേണം ഈ കരുണയും കരുതലും; അതിശക്തമായ കുത്തൊഴുക്കുള്ള പുഴയില്‍ നിന്നും പശുക്കിടാവിനെ രക്ഷപ്പെടുത്തി യുവാവ് !

ചൊവ്വയില്‍ ഒരു 'തുറന്ന പുസ്തകം'; ജലപ്രവാഹത്തിന്‍റെ 'പാഠങ്ങള്‍' തേടി നാസ

യാഥാര്‍ത്ഥത്തില്‍ കാട്ടാനയ്ക്ക് മുന്നിലേക്ക് അക്ഷോഭ്യനായി നടന്ന് നീങ്ങിയ ആള്‍ മാത്രമല്ല, അതുവഴി പോയ വാഹനങ്ങളിലുണ്ടായിരുന്നവരും നിയമം ലംഘിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കരുതെന്ന് നിയമമുണ്ട്. എന്നാല്‍ കാട്ടാന സമീപത്ത് ഉണ്ടായിരുന്നിട്ടും വാഹനങ്ങള്‍ നിരന്തരം ഹോണ്‍ അടിച്ച് കൊണ്ടാണ് അത് വഴി പോയിക്കൊണ്ടിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. “ആൾ എന്താണ് ഈ ലോകത്ത് തെളിയിക്കാൻ ശ്രമിക്കുന്നത്!” എന്നായിരുന്നു ഒരാളുടെ കുറിപ്പ്. മറ്റൊരാള്‍ എഴുതിയത് “ഒരുപക്ഷേ അവൻ മദ്യപിച്ചിരിക്കാം,” എന്നായിരുന്നു. കാട്ടാനയ്ക്ക് മുന്നില്‍ കൈകൂപ്പി നിന്നയാളെ കസ്റ്റഡിയില്‍ എടുത്തതായി സൂചിപ്പിച്ച് കൊണ്ട് പ്രിയ സാഹു ഐഎഫ്എസ് ഇങ്ങനെ എഴുതി. 'ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുത്തിരിക്കുകയും ചെയ്തു. നന്നായി, ധർമ്മപുരി ഡിഎഫ്ഒ. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം.” അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ സ്വാഗതം ചെയ്തു. 

'പിതൃത്വ അവധി' ചോദിച്ചു; മടിയനെന്ന് വിശേഷിപ്പിച്ച് ഉടമ, തൊഴിലാളിയെ ജോലിയിൽ നിന്ന് പുറത്താക്കി

Follow Us:
Download App:
  • android
  • ios