
വാഹന യാത്രയ്ക്കിടെ അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍, അപകത്തില്‍പ്പെട്ടയാളെ വഴിയില്‍ ഉപേക്ഷിക്കാതെ അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ അപകടത്തിന് കാരണക്കാരനായ ആള്‍ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, കേസ് ഭയന്ന് വഴിയാത്രക്കാര്‍ പോലും അതിന് മുതിരാറില്ലെന്നത് മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ വൈറലായ ഒരു വീഡിയോയും ഇത്തരമൊരു ചോദ്യത്തെ സമൂഹ മാധ്യമങ്ങളിലും സജീവ ചര്‍ച്ചയാക്കി.
എക്സിലെ ജനപ്രിയ അക്കൌണ്ടായ ഘർ കെ കലേഷ് പങ്കുവച്ച ഒരു വീഡിയോയാണ് അത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുമുള്ള വീഡിയോയിൽ സ്കൂട്ടിയിലെത്തിയ ഒരു യുവതി തീര്‍ത്തും അലസമായ റോഡിലൂടെ നടന്ന് വരുന്ന ഒരാളുടെ നേരെ വന്ന് ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ അയാൾ റോഡിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ യുവതി വീണു കിടക്കുന്നയാളുടെ നേരെ തന്‍റെ കൈ നീട്ടുന്നുണ്ടെങ്കിലും അദ്ദേഹം എഴുനേല്‍ക്കാതെ അവിടെ തന്നെ ഇരിക്കുന്നു. പിന്നാലെ യുവതി അവിടെ നിന്നും വിട്ട് പോകുന്നതും സിസിടിവി വീഡിയോയില്‍ കാണാം.
Watch Video: വരനെ സ്വീകരിക്കാന്‍ വധുവിന്‍റെ നൃത്തം, പിന്നാലെ നൃത്തം ചെയ്ത് വരനും അതിഥികളും; വൈറലായി ഒരു വിവാഹ വീഡിയോ
വീഡിയോയ്ക്ക് താഴെ യുവതിക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ രേഖപ്പെടുത്തിയത്. 'ഉത്തരവാദിത്തമില്ല, ഈ ഗ്രഹം മുഴുവനും ഇങ്ങനെ ആണെന്ന് തോന്നുന്നു.' ഒരു കാഴ്ചക്കാരനെഴുതി. യുവതിയെ പിടികൂടാന്‍ അധികാരികൾക്ക് കഴിയട്ടെ എന്നും വീണ് പോയ ആളുടെ പരിക്ക് പെട്ടെന്ന് ഭേദമാകട്ടെയെന്നും ചിലരെഴുതി. അതേസമയം മറ്റ് ചിലര്‍ തെറ്റ് യുവതിയുടെ ഭാഗത്തല്ലെന്നും മറിച്ച് റോഡിലൂടെ അലസമായി നടന്ന് വന്ന് നിയമം തെറ്റിച്ച വഴിയാത്രക്കാരന്‍റെ ഭാഗത്താണെന്നും മറ്റ് ചിലരെഴുതി. വഴിയാത്രക്കാരന്‍റെ അടുത്താണ് ഫുട്പാത്ത്. അതിലൂടെ നടക്കുന്നതിന് പകരം അയാളെന്തിനാണ് റോഡിന് നടുക്കൂടെ നടന്നതെന്നായിരുന്നു മറ്റൊരാളുടെ സംശയം.
Watch Video: 'അങ്കിൾ പൊളിയല്ലേ...'; 25 -ാം വിവാഹ വാർഷികത്തിന് ചുവട് വച്ച് ഭര്‍ത്താവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ