'അങ്കിൾ പൊളിയല്ലേ...'; 25 -ാം വിവാഹ വാർഷികത്തിന് ചുവട് വച്ച് ഭര്‍ത്താവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published : Feb 03, 2025, 08:18 AM IST
'അങ്കിൾ പൊളിയല്ലേ...'; 25 -ാം  വിവാഹ വാർഷികത്തിന് ചുവട് വച്ച് ഭര്‍ത്താവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

വിവാഹ വാര്‍ഷികാഘോഷത്തിന് ഭര്‍ത്താവ് നൃത്ത ചുവടുകൾ വച്ചപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളും അത് ഏറ്റെടുത്തു. 


25- ാം വിവാഹ വാര്‍ഷികാഘോഷത്തിനിടെ അതിഥികളെയും ഭാര്യയെയും അത്ഭുതപ്പെടുത്തിയ ഭര്‍ത്താവ്, സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ഹൃദയം കവര്‍ന്നു. ആഘോഷ വേദിയില്‍ വച്ച് അദ്ദേഹം ഒരു ബോളിവുഡ് ഗാനത്തിന് ചുവട് വച്ചപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളും ഒപ്പം ചേര്‍ന്നു. ഷാരൂഖ് ഖാന്‍റെ കഭി ഖുഷി കഭി ഗാമിൽ നിന്നുള്ള 'യേ ലഡ്ക ഹേ അള്ളാ'. എന്ന ഗാനത്തിനായിരുന്നു അദ്ദേഹം മനോഹരമായി ചുവട് വച്ചത്. 

വിവാഹ വാര്‍ഷികാഘോഷത്തിനായി എത്തിയ നിരവധി അതിഥികൾക്ക് നടുവില്‍ നിന്നാണ് ഭര്‍ത്താവ്, ഭാര്യയെ നോക്കിക്കൊണ്ട് പാട്ടിനൊപ്പിച്ച് ചുവട് വച്ചത്. ആദ്യം ചെറിയ സങ്കോചമൊക്കെ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഒടുവിലെത്തുമ്പോഴേക്കും അദ്ദേഹം തന്‍റെ നൃത്തത്തില്‍ പൂര്‍ണ്ണമായും മുഴുകുകയും സിനിമയിലെ രംഗങ്ങൾ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സാക്ഷി ബിഷ്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ ഉള്ളത്. ആദ്യഭാഗം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. രണ്ടാം ഭാഗം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു. 

Watch Video: കൈക്കൂലി വാങ്ങുന്ന ടിടിഇ കാമറയിൽ; 'ഏഴ് വര്‍ഷം തടവെ'ന്ന് ടിടിഇ, എന്നാലതൊന്ന് കാണണമെന്ന് യാത്രക്കാരന്‍: വീഡിയോ

Read more: വരൂ, ലോകത്തിലെ ഏറ്റവും ചെറിയ നഗരത്തിലേക്ക്...; ആകെയുള്ളത് 52 താമസക്കാർ, 20 കെട്ടിടങ്ങൾ, ഒരേയൊരു റോഡും മാത്രം

Read More: എട്ടിന്‍റെ പണി; ആസ്ഥാന 'പൂട്ട് തുറക്കൽ വിദഗ്ധനാ'യ ഉടമയെ പുറത്താക്കി, കാറിന്‍റെ ഡോർ ലോക്ക് ചെയ്ത് വളര്‍ത്തുനായ

വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ ഭര്‍ത്താവിന്‍റെ നൃത്തച്ചുവടുകളെ അഭിനന്ദിച്ചു. 'അങ്കിൾ വീഡിയോ കൊണ്ട് പോയി' എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.  'എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ' എന്ന് ആശംസിച്ചവരും കുറവല്ല. നിരവധി പേര്‍ ഹൃദയ ചിഹ്നങ്ങള്‍ പങ്കുവച്ചു. അതിനിടെ വിവാഹ ആഘോഷത്തിനിടെ ബോളിവുഡ് ഹിറ്റ് ഗാനമായ 'ചോളി കെ പീച്ചെ ക്യാഹെ' എന്ന ഗാനം പ്ലേ ചെയ്യുകയും വരനും സുഹൃത്തുക്കളും പാട്ടിനൊത്ത് നൃത്തം ചെയ്യുകയും ചെയ്തതിന് പിന്നാലെ വധുവിന്‍റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ദില്ലിയില്‍ നടന്ന സംഭവത്തില്‍ വിവാഹ വേദിയില്‍ വച്ച താനും കുടുംബവും അപമാനിതനായി എന്നാരോപിച്ചാണ് വധുവിന്‍റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു