
സമൂഹ മാധ്യമങ്ങളില്‍ വിവാഹ വീഡിയോകൾ വൈറലാകുന്നതിന് പലതാണ് കാരണങ്ങൾ. പലപ്പോഴും വധുവിന്‍റെയോ വരന്‍റെയോ ഭാഗത്ത് നിന്നുമുള്ള അസാധാരണമായ എന്തെങ്കിലും നീക്കമോ, അതല്ലെങ്കില്‍ വിവാഹ വേദിയിലെ സംഘർഷങ്ങളോ മറ്റോ ആകും. എന്നാല്‍, ഒരു വധുവും വരനും പിന്നാലെ വിവാഹത്തിനെത്തിയ അതിഥികൾ ഒന്നാകെ സമൂഹ മാധ്യമ ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി.
വരനെ വിവാഹ പന്തലിലേക്ക് സ്വീകരിക്കാനായി എത്തിയ വധു, വരനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും തുടര്‍ന്ന് മാമെ ഖാന്‍റെ 'ചൗധരി' എന്ന ഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നു. പാട്ട് മുറുകുന്നതിന് അനുസരിച്ച് വരനെ ചുറ്റിക്കൊണ്ട് വധു നൃത്തം ചെയ്യുന്നു. ഇതിനിടെ വധുവിനെയും അതിഥികളെയും ഞെട്ടിച്ച് വധുവിനൊപ്പം വരനും നൃത്തം ചെയ്ത് തുടങ്ങുന്നു. ഇതോടെ അതിഥികളില്‍ നിന്ന് സന്തോഷത്തിന്‍റെ ശബ്ദങ്ങൾ ഉയരുകയും അതൊരു സംഘ നൃത്തമായി തീരുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഷാദി വിത്ത് ഷാസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് അത് മീറ്റിന്‍റെയും ജിനാലിന്‍റെയും വിവാഹ വീഡിയോയാണെന്ന് കുറിച്ചു.
Watch Video: 'അങ്കിൾ പൊളിയല്ലേ...'; 25 -ാം വിവാഹ വാർഷികത്തിന് ചുവട് വച്ച് ഭര്‍ത്താവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Watch Video: കൈക്കൂലി വാങ്ങുന്ന ടിടിഇ കാമറയിൽ; 'ഏഴ് വര്‍ഷം തടവെ'ന്ന് ടിടിഇ, എന്നാലതൊന്ന് കാണണമെന്ന് യാത്രക്കാരന്‍: വീഡിയോ
മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര്‍ ചിരിക്കുന്നതും ഹൃദയത്തിന്‍റെയും ചിഹ്നങ്ങള്‍ പങ്കുവച്ചു. 'അവന്‍റെ മുഖത്തെ ഒരു സന്തോഷം' വരനെ തമാശ പറഞ്ഞ് ചിലരെഴുതി. ഇന്ത്യക്കാര്‍ പൊളിയല്ലേ എന്നായിരുന്നു ഒരു കുറിപ്പ്. 'അവൻ എന്നെ ഇതുപോലെ ആരാധിക്കുന്നില്ലെങ്കിൽ ഞാൻ വിവാഹം കഴിക്കില്ല.' എന്നായിരുന്നു ഒരു കുറിപ്പ്. 'അവരുടെ കുടുംബം അവരെ ആരാധിക്കുന്ന രീതി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. രാജസ്ഥാനി സംസ്കാരത്തിന്‍റെ സൌന്ദര്യം എന്ന് കുറിച്ചവരും കുറവല്ല.