'കൈയിൽ ഭക്ഷണത്തിന് പോലും പണമില്ല, രക്ഷിക്കണം'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മോസ്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരൻ; കുറിപ്പ് വൈറൽ

Published : Mar 03, 2026, 12:36 PM IST
sunil gupta

Synopsis

മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഒരു ഇന്ത്യൻ എഞ്ചിനീയർ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങി. ഭക്ഷണത്തിനുപോലും പണമില്ലാതെ നിസ്സഹായനായ അദ്ദേഹം സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച വീഡിയോ വൈറലായതോടെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു.

 

ണവായുധം എന്ന ആരോപണം ഉന്നയിച്ച് യുഎസ് - ഇസ്രയേൽ സൈന്യം ഇറാനുമായി യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ലോകമെങ്ങുമുള്ള വിമാന ഗതാതഗങ്ങൾ താറുമാറി. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളും വിദ്യാർത്ഥികളും ഇതോടെ പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറലായി.

ഭക്ഷണത്തിനും വെള്ളത്തിനുമുള്ള പണം പോലുമില്ല

മിഡിൽ ഈസ്റ്റിലെ യുദ്ധം ആഗോള വിമാന യാത്രയെ തടസ്സപ്പെടുത്തിയതോടെ സാധാരണ യാത്രക്കാരെ അപ്രതീക്ഷിതമായി പല ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇറാൻ യുഎസിന് സൈനീകാസ്ഥാനമുള്ള ഗൾഫ് രാജ്യങ്ങളെ കൂടി തങ്ങളുടെ അക്രമണ പരിധിയിൽ ഉൾപ്പെടുത്തി. ഇത് വ്യോമാതിർത്തി നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളും വിമാനങ്ങൾ റദ്ദാക്കാനും വഴിതിരിച്ചുവിടാനും ഇടയാക്കി. ഇതോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ അതാത് ഇടങ്ങളിൽ കുടുങ്ങിക്കിടക്കുയാണ്. മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ എത്തിഹാദ് എയർവേയ്‌സ് തന്നെ മോസ്കോയിൽ ഉപേക്ഷിച്ചെന്ന് ആരോപിച്ചു. 'ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി' എന്ന് പറയുന്ന സുനിൽ ഗുപ്തയുടെ വീഡിയോ എക്സിൽ വൈറലായി. “ഞാൻ മോസ്കോ വിമാനത്താവളത്തിൽ പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മേക്ക് മൈ ട്രിപ്പിൽ നിന്നോ എത്തിഹാദ് എയർവേസിൽ നിന്നോ ആരും എന്‍റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ല. റഷ്യ വിസയോ മാസ്റ്റർകാർഡോ സ്വീകരിക്കുന്നില്ല." തന്‍റെ കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

 

 

"ഇത്തിഹാദ് ഗ്രൗണ്ട് സ്റ്റാഫ് കസ്റ്റമർ കെയറിൽ വിളിക്കാനാണ് ആവശ്യപ്പെടുന്നത്. അത് മണിക്കൂറുകളോളം തിരക്കിലാണ്. ഒരു യാചകനെപ്പോലെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഞാൻ എങ്ങനെ വീട്ടിലെത്തുമെന്ന് എനിക്കറിയില്ല. എനിക്ക് പോടിയാകുന്നു. എന്‍റെ യാത്രയിൽ ഞാൻ വിശ്വസിച്ച കമ്പനികൾ തന്നെ എന്നെ ഉപേക്ഷിക്കുച്ചു. എന്‍റെ കുടുംബം കാത്തിരിക്കുകയാണ്, ഞാൻ സുരക്ഷിതനാണെന്ന് അവരോട് പറയാൻ പോലും എനിക്ക് കഴിയില്ല. ദയവായി. ഇത്തിഹാദിൽ നിന്നോ മേക്ക് മൈ ട്രിപ്പിൽ നിന്നോ ഇന്ത്യൻ എംബസിയിൽ നിന്നോ ആരെങ്കിലും ഇത് കണ്ടാൽ - എന്നെ സഹായിക്കൂ. നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഒരു ആർടിക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. ഞാൻ യാചിക്കുകയാണ്," അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു.

 

 

മുന്നറിയിപ്പ് ഇല്ലാതെ നിരോധനം

ഒരു അറിയിപ്പും കൂടാതെയാണ് വിമാനം റദ്ദാക്കിയതെന്നും മനുഷ്യത്വപരമായി ഒരു മുന്നറിയിപ്പോ, സഹായമോ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഹോട്ടൽ വൗച്ചർ പോലും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഭക്ഷണത്തിന് പണമുണ്ടോ എന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുക്കിംഗ് പ്ലാറ്റ്‌ഫോമിനെയും അദ്ദേഹം വിമർശിച്ചു, "ഇടനിലക്കാരനായ മെയ്ക്ക് മൈ ട്രിപ്പ് ഒന്നും പറയുന്നില്ല. റീബുക്കിംഗില്ല, ഹോട്ടൽ പിന്തുണയുമില്ല. ഏകോപനമില്ല. വിമാനത്താവളത്തിലെ സൗജന്യ വെള്ളം മാത്രം കുടിച്ചാണ് ജീവിക്കുന്നത്. ടെർമിനലിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയില്ല, ഒന്നും വാങ്ങാൻ കഴിയില്ല." ഒപ്പം ഇത് തന്‍റെ മാത്രം പ്രശ്നമല്ലെന്നും എത്തിഹാദ്, മേക്ക് മൈ ട്രിപ്പ് പോലുള്ള വലിയ കമ്പനികൾ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾ, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ ഉപരോധങ്ങളും തടസ്സങ്ങളും ഉണ്ടാകുമ്പോൾ, യാത്രക്കാർ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എംബസി ഇടപെടുന്നു

സുനിലിന്‍റെ വീഡിയോ ഇന്ത്യയിൽ വലിയ ശ്രദ്ധനേടി. സുനിലിനെ തിരികെ കൊണ്ട് വരാൻ റഷ്യയിലെ ഇന്ത്യൻ എംബസിയുമായി സംസാരിച്ചതായി ആം ആദ്മി നേതാവ് റൂബൻ മസ്‌കരേനാസ് അറിയിച്ചു. അതേസമയം എയർലൈൻ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ എൻസിപി വക്താവ് അനീഷ് ഗവാണ്ടെ വിമർശിച്ചു. ഇടപെടുലുകൾ ഉണ്ടായതിന് പിന്നാലെ മെയ്ക്ക് മൈ ട്രിപ് ടീമം തനിക്ക് താമസിക്കാൻ ഒരു ഹോട്ടൽ ശരിയാക്കി തന്നെന്നും സുനിൽ പിന്നീട് കുറിച്ചു. ഇതിനിടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള വിമാന പ്രവർത്തനങ്ങൾ ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചില വിമാനങ്ങൾ മാത്രമാണ് യുഎഇയിൽ നിന്ന് പുറപ്പെടാൻ കഴിഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മിഡിൽ ഈസ്റ്റിൽ ഒറ്റ ദിവസം ലക്ഷക്കണക്കിന് യാത്രക്കാരെ പ്രശ്നത്തിലാക്കി 4,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ്റാഡാർ24 റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രത്യേക വിമാന സർവ്വീസ് ആരംഭിച്ചതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 

 

 

PREV
Read more Articles on
click me!

Recommended Stories

ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിക്കുന്നു; വീഡിയോ വൈറൽ
ഒരു കുപ്പി വെള്ളത്തിന് 100 രൂപ! കരൺ ഔജ്‌ലയുടെ ഡൽഹി സംഗീതനിശ, വിവാദം