
വേനൽ കാലത്ത് പാമ്പുകൾ തങ്ങളുടെ മാളങ്ങളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് പതിവാണ്. ഭക്ഷണത്തിനോ വെള്ളത്തിനോ മറ്റുമാകാം ഈ ഇറക്കമെങ്കിലും അത് മനുഷ്യരെ ഏറെ അസ്വസ്ഥമാക്കുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതാണ് ഈ ഭയത്തിന് കാരണം. അതേസമയം അങ്ങ് ഹരിദ്വാറിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും പുറത്തെടുത്തത് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ. ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ ഒരു വീടിന്‍റെ ജലസംഭരണിയിൽ നിന്നാണ് ഇത്രയേറെ പാമ്പിൻ കുഞ്ഞുങ്ങളെ ഒരുമിച്ച് പിടികൂടിയത്.
ജൂൺ 8 -നായിരുന്നു സംഭവം. ജലസംഭരണിയിൽ നിന്നും വെള്ളം വരാത്തതിനെ കുറിച്ച് അന്വേഷിക്കാനായി തുറന്നപ്പോഴാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിന്നാലെ ഭയന്ന് പോയ വീട്ടുകാർ രക്ഷാപ്രവർത്തനത്തിന് വനംവകുപ്പിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചയുടനെ വനംവകുപ്പിന്‍റെ രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി. പരിചയസമ്പന്നരായ പാമ്പ് പിടിത്തക്കാരായ താലിബും ഭോലയുമാണ് ഓപ്പറേഷന് നേതൃത്വം നൽകി. ഏറെ നേരം നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ വാട്ടർ ടാങ്കിൽ നിന്നും സുരക്ഷിതമായി 27 പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുത്തു. പാമ്പുകൾ എങ്ങനെയാണ് വാട്ടർ ടാങ്കിനുള്ളിൽ എത്തിയതെങ്ങനെ എന്നത് ഇപ്പോഴും അജ്ഞാതം. അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള ശുദ്ധജലാശയങ്ങൾക്ക് സമീപം സാധാരണയായി കാണപ്പെടുന്ന ചെക്കർഡ് കീൽബാക്ക് (നീർക്കോലി) ഇനം പാമ്പുകളാണ് ഇവയെന്നും ഭയക്കേണ്ട കാര്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാരെ അറിയിച്ചു.
हरिद्वार: सराय ग्राम के घर में पानी की टंकी में 27 सांप मिले
➡️अचानक सांप दिखने से घर में हड़कंप-दहशत फैल गई
➡️वन विभाग की रेस्क्यू टीम पहुंचकर स्थिति संभाली
➡️स्नेकमैन तालिब और भोला ने रेस्क्यू ऑपरेशन किया
➡️सभी 27 सांप के बच्चों को सुरक्षित बाहर निकाला गया
➡️सांपों की पहचान… pic.twitter.com/rRQdgKkyVD— भारत समाचार | Bharat Samachar (@bstvlive) June 8, 2026
ഏഷ്യാറ്റിക് വാട്ടർ സ്നേക്ക് എന്നും അറിയപ്പെടുന്ന ചെക്കർഡ് കീൽബാക്ക് പാമ്പുകൾ കേരളത്തിൽ നീർക്കോലി എന്നും അറിയപ്പെടുന്നു. കുളങ്ങൾ, തടാകങ്ങൾ, നദികൾ, കനാലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയ്ക്ക് സമീപം പതിവായി ഈ പാമ്പുകളെ കാണപ്പെടുന്നു. അതേസമയം വിഷമില്ലാത്ത ഇനം പാമ്പുകളാണ് ഇവ. വ്യതിരിക്തമായ ചെക്കർഡ് പാറ്റേൺ കൊണ്ട് തിരിച്ചറിയാവുന്ന ഈ പാമ്പ് പ്രധാനമായും മത്സ്യം, തവളകൾ, മറ്റ് ചെറിയ ജലജീവികൾ എന്നിവയെയാണ് ഭക്ഷിക്കുന്നത്. ഭീഷണി നേരിടുമ്പോൾ പ്രതിരോധ സ്വഭാവം പ്രകടിപ്പിക്കാമെങ്കിലും, ഇവ പൊതുവെ മനുഷ്യർക്ക് ദോഷകരമല്ല. അതേസമയം ശുദ്ധജല ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവ ഒരു പ്രധാന പങ്ക് വഹിക്കുന്നു.