'എത്ര പറഞ്ഞാലും പഠിക്കാത്തവർ'; റീൽസിനായി ഓടുന്ന ബൈക്കിൽ ദമ്പതികളുടെ പ്രണയചിത്രീകരണം; കേസെടുത്ത് പൊലീസ്, വീഡിയോ

Published : Jan 13, 2025, 01:07 PM IST
'എത്ര പറഞ്ഞാലും പഠിക്കാത്തവർ'; റീൽസിനായി ഓടുന്ന ബൈക്കിൽ ദമ്പതികളുടെ പ്രണയചിത്രീകരണം; കേസെടുത്ത് പൊലീസ്, വീഡിയോ

Synopsis

റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതലും ബൈക്ക് അപകടങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകൾ വരുമ്പോഴാണ് ഹൈവേയിലൂടെ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.


ടുന്ന ബൈക്കിൽ ചിത്രീകരിച്ച അപകടകരമായ റൊമാന്‍റിക് സ്റ്റണ്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടർന്ന് കാൺപൂർ പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു.  രോഷവും ആശങ്കയും ഉളവാക്കുന്ന വീഡിയോ എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

നവാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവമെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് ചെയ്യുന്നു.  തന്‍റെ പങ്കാളിയെ പുറം തിരിച്ച് ബൈക്കിന്‍റെ ഇന്ധന ടാങ്കിന് മുകളിൽ ഇരുത്തി കൊണ്ടാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന് മാത്രമല്ല യുവതി മുമ്പിൽ ഇരിക്കുന്നതിനാൽ ബൈക്ക് ഒടിക്കുന്നയാൾക്ക് റോഡ് കാണാൻ കഴിയുന്നില്ല എന്നതും വ്യക്തം. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തത്. വീഡിയോയ്ക്ക് വേണ്ടി എന്ന് എപ്പോഴാണ് ഷൂട്ട് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ തീയതിയും സമയവും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'അമ്മേ എന്നെ വിട്ടേക്കൂ...' കാട്ടുതീയിൽ മരിച്ച അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ 32 കാരൻ മകനെ കുറിച്ച് അമ്മ

വരൻ വിവാഹ വേദിയിലേക്കെത്തിയത് പൂസായി, സദസിന് നേരെ കൈ കൂപ്പി, വിവാഹം ഒഴിയുന്നതായി വധുവിന്‍റെ അമ്മ; വീഡിയോ വൈറൽ

സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലായ വീഡിയോ വലിയ വിമർശനങ്ങൾക്കും ജനരോക്ഷത്തിനും വഴി വെച്ചു. കാൺപൂർ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിനോട് പ്രതികരിച്ച പോലീസ് തങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മറുപടി നൽകി. പ്രാഥമിക അന്വേഷണത്തിൽ കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് വീഡിയോയിൽ ഉള്ള യുവാവ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ചരിത്രം ഉണ്ടെന്നും കുറഞ്ഞത് 10 പിഴകളെങ്കിലും ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.

'നിങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു, നന്ദി'; ഇന്ത്യൻ യുപിഎസ്‍സി അധ്യാപകന് പാക് വിദ്യാർത്ഥി അയച്ച നന്ദിക്കുറിപ്പ്

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും