ഭർത്താവിന്‍റെ തലയ്ക്ക് അടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്യുന്ന ഭാര്യ; വീഡിയോ വൈറൽ

Published : Apr 24, 2026, 07:58 PM IST
domestic violence against men

Synopsis

ഭാര്യയിൽ നിന്നും ക്രൂരമായ പീഡനം ഏൽക്കുന്ന ഭർത്താവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് വർഷത്തെ പീഡനത്തിനൊടുവിൽ ഭർത്താവ് തന്നെ ലാപ്ടോപ്പിൽ പകർത്തിയ ദൃശ്യങ്ങളാണിത്. ഈ സംഭവം പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

 

സ്ത്രീകൾ ഗാർഹിക പീഢനങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന പരാതി ലോകമെങ്ങുനിന്നും ഉയരുന്നു. ഭർത്താക്കന്മാരാൽ, ഭർതൃവീട്ടുകാരിൽ നിന്നും... അങ്ങനെ സ്ത്രീകൾ സ്വന്തം കുടുംബത്തിൽ നിന്നും പരതരത്തിലുള്ള പീഢനങ്ങൾക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളും തെളിവ് നൽകുന്നു. അതേസമയം പരുഷന്മാർ നേരിടുന്ന ഗർഹിക പീഢനങ്ങളെ കുറിച്ച് അത്രയേറെ പരാതികളൊന്നും ഉയ‍ർന്നുവരാറില്ല. പരാതികൾ ഉയരുന്നില്ല എന്നത് കൊണ്ട് പുരുഷന്മാർ സ്വന്തം വീടുകളിൽ നിന്നും പീഢനമേൽക്കുന്നില്ല എന്ന് അ‍ർത്ഥമില്ല. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അത്തരമൊന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു.

ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യ

'രണ്ട് വ‍ർഷം നീണ്ട പീഢനങ്ങൾക്കൊടുവിൽ ബ്രോ ഇത് ടാപ്ടോപ്പിൽ റിക്കോർഡ് ചെയ്തു. വിവാഹത്തിന് മുമ്പ് രണ്ട് തവണ ആലോചിക്കുക' എന്ന കുറിപ്പോടെയാണ് വിശാൽ എന്ന എക്സ് ഹാന്‍റിലിൽ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഭാര്യയിൽ നിന്നും നിരന്തരം പീഢനം ഏറ്റുവാങ്ങുന്ന ഒരു യുവാവിന്‍റെ വീഡിയോയായിരുന്നു. ആദ്യത്തെ ഷോട്ടിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഭർത്താവിനെ ഭാര്യ പിന്നിൽ നിന്നും ഷർട്ടിന് പിടിച്ച് വലിക്കുകയും പിന്നാലെ തലമുടി പിടിച്ച് വലിക്കുകയും ചെയ്യുന്നത് കാണാം. തൊട്ടടുത്ത ഷോട്ടിൽ ഷർട്ടിടാതെ ഇരിക്കുന്ന ഭർത്താവിനെ ഭാര്യ തല്ലുന്നു. പിന്നാലെ തലമുടി പിടിച്ച് വലിക്കുന്നു. ഇടയ്ക്ക് തലയ്ക്കിട്ട് തല്ലുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ പീഢനം സഹിക്കവയ്യാതെ ഭർത്താവ്, ഭാര്യയ്ക്ക് നേരെ കൈ ഓങ്ങുന്നുണ്ടെങ്കിലും ആ ദൃശ്യങ്ങൾ കാമറാ ആംങ്കിളിന് വെളിയിലാണ് സംഭവിക്കുന്നത്. വീഡിയോയിൽ ഏതാണ്ട് മുഴുവനായും ഭർ‍ത്താവ്, ഭാര്യയിൽ നിന്നും നിരന്തരം തല്ലുകൾ ഏറ്റുവാങ്ങുന്നു.

 

 

കേസ് കൊടുക്കാൻ ഉപദേശിച്ച് നെറ്റിസെൺസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് വീഡിയോ വീണ്ടും വീണ്ടും പങ്കുവച്ചത്. പിന്നാലെ പോലീസ് കേസ് കൊടുക്കാനും വിവാഹ മോചന ഹർജി നൽകാനും നിരവധി പേർ യുവാവിനെ ഉപദേശിച്ചു. അതേസമയം യുവാവിന്‍റെ ഐഡന്‍റിറ്റി വീഡിയോയിൽ വെളിപ്പെടുത്തുന്നില്ല. ഇന്ത്യയിലെ വീടുകളിൽ സ്ത്രീയും പുരുഷനും അനുഭവിക്കുന്ന ഗാർഹിക പീഢനങ്ങളെ കുറിച്ച് സജീവമായൊരു ച‍ർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. ഗാർഹിക പീഢന കേസുകളിൽ സ്ത്രകളെ സംരക്ഷിക്കുന്ന നിയമങ്ങളാണ് ലോകമെങ്ങുമുള്ളതെന്നും അത്തരം നിയമങ്ങൾ പീഢനമേൽക്കുന്ന പുരുഷന്മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.

 

PREV
Read more Articles on
click me!

Recommended Stories

ജീവൻപോലും അപകടത്തിലാക്കുന്ന കടൽപ്പാമ്പിനെ തലോടുന്ന യുവാവ്, ചീറ്റിയതോടെ പിടിവിട്ടു; വീഡിയോ
ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികളെ അമ്പരപ്പിച്ച ഇന്ത്യൻ ടൂർ ​ഗൈഡ്, ജാപ്പനീസ് ഭാഷ കേട്ട് ‍ഞെട്ടി!