മദ്യപിച്ച യുവാവ്, മെഡിക്കൽ പരിശോധനയ്ക്കിടെ പോലീസുകാരനെ തല്ലി, സംഭവത്തിന്‍റെ വീഡിയോ വൈറൽ

Published : Jun 05, 2026, 06:34 PM IST
Drunk youth beats up policeman

Synopsis

മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അറസ്റ്റിലായ യുവാവ്, ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ചു. ആശുപത്രി ജീവനക്കാരും രോഗികളും നോക്കിനിൽക്കെ നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ, ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു.

 

ദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അറസ്റ്റിലായ യുവാവ്, വൈദ്യപരിശോധനയ്ക്കിടെ പോലീസിനെ തല്ലി. ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ച സമയത്തായിരുന്നു സംഘർഷം. മദ്യപിച്ച് പരിസരബോധം നഷ്ടമായ ഇയാൾ ആശുപത്രി ജീവനക്കാരും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് പോലീസ് ഉദ്യോഗസ്ഥനെ തല്ലിയത്. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പ്രതി ഇയാളെ പിടിച്ച് വയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പോലീസിന്‍റെ കരണം പുകച്ച് പ്രതി

ബാഗമാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മദ്യപിച്ച രണ്ട് യുവാക്കൾ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കായി ഖുർദ ജില്ലാ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധന നടക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ പോലീസിന് നേരെ തിരിഞ്ഞത്. വീഡിയോയിൽ ആശുപത്രിയുടെ വരാന്തയിൽ നിരവധി പേർ നോക്കി നിൽക്കെ പ്രതി പോലീസ് ഉദ്യോഗസ്ഥനെ നിരവധി തവണ മർദ്ദിക്കുന്നത് കാണാം. 

 

 

അതേസമയം മറ്റുള്ളവരെല്ലാം കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. സംഭവ സമയം അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പ്രതിയെ പ്രതിരോധിക്കാൻ വൃഥാ ശ്രമിച്ച് കൊണ്ട് പോലീസ് കോൺസ്റ്റബിൽ ആരെയോ മൊബൈലിൽ വിളിക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ പോലീസും പ്രതികളും തമ്മിൽ വാക്ക് തർക്കം രൂക്ഷമാവുകയും പിന്നാലെ ഇയാൾ പോലീസിനെ അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൂടുതൽ വകുപ്പ് ചേർത്ത് കേസ്

അപ്രതീക്ഷിതമായ സംഘർഷം ആശുപത്രിക്കുള്ളിൽ വലിയൊരു സംഘർഷത്തിന് കാരണമായി. ഇത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചു. സംഘർഷം രൂക്ഷമായതോടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ഖുർദ ടൗൺ പോലീസിൽ നിന്ന് കൂടുതൽ സഹായം തേടി. പിന്നാലെ കൂടുതൽ പോലീസ് ആശുപത്രിയിലെത്തുകയും പ്രതിയെ കസ്റ്റ‍ഡിയിൽ എടുക്കുകയുമായിരുന്നു. ഇയാൾക്കെതിരെ പോലീസിനെ അക്രമിച്ച വകുപ്പ് ചേർത്തെന്നും പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിൽ മഴ, വൈറലായി ഒഡീഷയിൽ സൂര്യപ്രകാശത്തിൽ ഓംലെറ്റുണ്ടാക്കുന്ന യുവാവ്
ആദ്യത്തെ ശമ്പളം പണമായി തന്നെ നൽകണം, അച്ഛനമ്മമാർക്ക് മകന്റെ സർപ്രൈസ്, വീഡിയോ കാണാം