ആദ്യത്തെ ശമ്പളം പണമായി തന്നെ നൽകണം, അച്ഛനമ്മമാർക്ക് മകന്റെ സർപ്രൈസ്, വീഡിയോ കാണാം

Published : Jun 05, 2026, 08:06 AM IST
viral video

Synopsis

ഐഐഎം ബിരുദധാരിയായ ഒരു യുവാവ് തന്റെ ആദ്യ ശമ്പളം യുപിഐയില്‍ അയക്കാതെ, പണമായി തന്നെ മാതാപിതാക്കൾക്ക് നൽകി സർപ്രൈസ് ഒരുക്കിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. 

ഐഐഎം ബിരുദധാരിയായ ഒരു യുവാവ് ഷെയർ ചെയ്ത അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. തന്റെ ആദ്യത്തെ ശമ്പളം മുഴുവനും പണമായി മാതാപിതാക്കൾക്ക് കൈമാറാനായി പൂനെയിേലക്ക് വണ്ടി കയറുകയാണ് യുവാവ് ചെയ്തത്. ഇന്ന് എല്ലാവരും കാശ് യുപിഐ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത് അല്ലേ? എന്നാൽ പഴയകാലത്ത് തന്റെ ശമ്പളം പണമായി അച്ഛനമ്മമാരെ ഏല്പിച്ചതിന്റെ ഓർമ്മ പ്രായമായ പലർക്കും കാണും. ഇക്കാര്യത്തെ കുറിച്ച് അച്ഛനുമായി നടന്ന സംഭാഷണത്തിന് പിന്നാലെയാണ് പണം പണമായി തന്നെ അച്ഛനമ്മമാർക്ക് നൽകാം എന്ന് യുവാവ് തീരുമാനിക്കുന്നത്. അങ്ങനെ, യുവാവ് പൂനെയിലേക്ക് യാത്ര ചെയ്ത് ശമ്പളം പണമായി തന്നെ അച്ഛനമ്മമാരെ ഏല്പിക്കുകയായിരുന്നു.

അവരുടെ ത്യാ​ഗത്തിനുള്ള സമ്മാനം

അശ്വജീത് കാംബ്ലെ എന്ന യുവാവാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മാതാപിതാക്കൾക്ക് ശമ്പളം പണമായി നൽകുക എന്ന ആശയം എങ്ങനെയാണ് വന്നതെന്നും യുവാവ് വിശദീകരിച്ചു. 'കുറച്ചു മാസങ്ങൾക്ക് മുമ്പ് ഞാനും അച്ഛനും സംസാരിക്കുകയായിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ ശമ്പളം പണമായി എങ്ങനെയാണ് മാതാപിതാക്കൾക്ക് നൽകിയതെന്നും, ഇന്നത്തെക്കാലത്ത് കാര്യങ്ങളെല്ലാം ഡിജിറ്റലായതിനാൽ നമുക്ക് ഇനി അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും പറയുകയായിരുന്നു. അതുകൊണ്ട് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചു. കാരണം, ഞാനിന്ന് എന്തായിരിക്കുന്നുവോ അതിനെല്ലാം കാരണം അവർ തന്നെയാണ്'.

'ഇത് സാങ്കേതികമായി എന്റെ ആദ്യത്തെ ശമ്പളമല്ല, പക്ഷേ ഇത് ‘ഐഐഎമ്മിന് ശേഷമുള്ള’ എന്റെ ആദ്യത്തെ ശമ്പളമാണ്. അതുകൊണ്ട് ഇത് കണക്കിലെടുക്കാം അല്ലേ?' എന്ന് ചോദിച്ചുകൊണ്ടാണ് അശ്വജീത്ത് പോസ്റ്റ് അവസാനിപ്പിച്ചത്.

 

 

സോഷ്യൽ മീഡിയയുടെ പ്രതികരണം

വീഡിയോയിൽ യുവാവിന്റെ അമ്മയും അച്ഛനും അവൻ നൽകിയ പണം സന്തോഷത്തോടെയും ചിരിയോടെയും സ്വീകരിക്കുന്നത് കാണാം. ഇങ്ങനെ പണമായി നേരിട്ട് നൽകുമെന്ന് അവരും പ്രതീക്ഷിച്ച് കാണില്ല. നിരവധിപ്പേരാണ് അശ്വജീത്തിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. വളരെ നല്ല കാര്യമാണ് യുവാവ് ചെയ്തത് എന്നും ദൈവത്തിന്റെ അനു​ഗ്രഹമുണ്ടാവട്ടെ എന്നും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

'അവന് നീതി ലഭിക്കണം'; പെൺകുട്ടിയോടുള്ള ക്യൂട്ട് ക്രഷ് തടസപ്പെടുത്തി, പിന്നാലെ 'കലിച്ച്' ആൺകുട്ടി, വീഡിയോ വൈറൽ
32,000 അടി ഉയരത്തിൽ വച്ച് യാത്രക്കാരൻ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു. ഇടപെട്ടത് എംഎംഎ പോരാളി, വീഡിയോ