കേരളത്തിൽ മഴ, വൈറലായി ഒഡീഷയിൽ സൂര്യപ്രകാശത്തിൽ ഓംലെറ്റുണ്ടാക്കുന്ന യുവാവ്

Published : Jun 05, 2026, 11:03 AM IST
viral video

Synopsis

ഒഡീഷയിലെ കടുത്ത ചൂടിൽ ഒരാൾ തീയൊന്നും ഇല്ലാതെ തന്നെ ഓംലെറ്റുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാമ്പൽപൂരിൽ 44 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് യുവാവ് ഓംലെറ്റുണ്ടാക്കുന്നത്. 

എല്ലായിടത്തും മഴ പെയ്ത് തുടങ്ങി. കേരളത്തിൽ കാലവർഷവുമെത്തി. എന്നാൽ, ഒഡീഷയിലെ കൊടുംചൂടിൽ ഒരാൾ സൂര്യപ്രകാശത്തിൽ മുട്ട ഓംലറ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാമ്പൽപൂരിലെ കടുത്ത ചൂടിലാണ് വീഡിയോ ചീത്രീകരിച്ചിരിക്കുന്നത്. ഇവിടെ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നതായും പറയപ്പെടുന്നു. @life.is.foodie_ എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'സാമ്പൽപൂർ 44 ഡിഗ്രിയിൽ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

തീയും വേണ്ട ഒന്നും വേണ്ട

ഉച്ചയ്ക്കത്തെ കടുത്ത വെയിലിൽ ഒരാൾ തന്റെ വീടിന്റെ ടെറസിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ഒരു പാൻ വെക്കുകയും അതിലേക്ക് എണ്ണ ഒഴിക്കുകയും ചെയ്യുന്നു. തുടർന്ന്, രണ്ട് മുട്ടകൾ ഒരു ഗ്ലാസിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുത്ത ശേഷം ചൂടായ പാനിലേക്ക് ഒഴിക്കുന്നു. നിമിഷങ്ങൾക്കകം, ഓംലെറ്റിന്റെ വശങ്ങൾ വെന്തു തുടങ്ങിയതായി കാണാം. 'ഒഡീഷ കി ഗർമി' (ഒഡീഷയിലെ ചൂട്) എന്ന വാചകവും വീഡിയോയിലുണ്ട്.

 

 

പ്രതികരിച്ച് നെറ്റിസണ്‍സ്

അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറുകയായിരുന്നു. ചിലർക്ക് ശരിക്കും മുട്ട ഓംലെറ്റുണ്ടാക്കിയത് സൂര്യപ്രകാശത്തിൽ തന്നെയാണോ എന്നാണ് അറിയേണ്ടിയിരുന്നത്. ഈ പാൻ നേരത്തെ തന്നെ ചൂടാക്കി വച്ചതല്ലേ എന്നായിരുന്നു അവർ ചോദിച്ചത്. എന്നാൽ, അസമിൽ തങ്ങൾക്ക് രാത്രി പുതപ്പ് വേണം, തണുപ്പാണ് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കൊൽക്കത്തയിലായിരുന്നെങ്കിൽ ആ ഓംലെറ്റ് കരിഞ്ഞുപോയേനെ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ​ഗ്യാസ് ക്ഷാമം പരീക്ഷിക്കാൻ ഇത് വളരെ നല്ല ഒരു വഴിയാണ് എന്ന് വീഡിയോയോട് പ്രതികരിച്ചവരും ഉണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ങേ, എന്താണിത് മണിയറയോ? ട്രെയിനിലെ ഫസ്റ്റ് എസി കൂപ്പെ കണ്ട് അന്തംവിട്ട് നെറ്റിസൺസ്!
വെള്ളപ്പൊക്കത്തിൽ വലഞ്ഞവർക്ക് മുന്നിൽ രക്ഷകനായി 'സ്പൈഡർമാൻ'; നഗരസഭയ്ക്ക് ഉത്തരവാദിത്വം വേണമെന്ന് നെറ്റിസെൺസ്, വീഡിയോ