അജ്ഞാതമായ എന്തോ ഒരു വസ്തു കൃഷിയിടത്തിലൂടെ അല്പ ദൂരം മുന്നോട്ട് നീങ്ങുന്നതും പിന്നീട് ആകാശത്തേക്ക് ഉയരുന്നതും വീഡിയോയില്‍ കാണാം. 

ന്യഗ്രഹ ജീവികളെ കണ്ടെന്നുള്ള വാർത്തകൾക്ക് അടുത്ത കാലത്തായി വലിയ പ്രചാരമാണ് ലഭിക്കുന്നത്. യുഎസില്‍ നിന്നും ആഴ്ചയില്‍ ഒന്നെന്ന തരത്തിലാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകൾ പുറത്ത് വരുന്നത്. ഇതിനിടെ ഇന്ത്യയില്‍ നിന്നും അന്യഗ്രഹ ജീവികളെ കണ്ടെന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഝാന്‍സിയിലെ റതോസ ഗ്രാമത്തിന് സംഭവം നടന്നത്. രാജു ലാമർദാർ എന്ന ഗ്രാമത്തിലെ കർഷകനാണ് തന്‍റെ വയലിൽ അസാധാരണമായ ഒരു വസ്തുവിനെ കണ്ടായാതി റിപ്പോർട്ട് ചെയ്തത്. താന്‍ അടുത്തെത്തിയപ്പോൾ ആ വസ്തു പെട്ടെന്ന് അല്പ ദൂരം സഞ്ചരിക്കുകയും പിന്നാലെ അത് ആകാശത്തിലേക്ക് ഉയരുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഗതി നാട്ടില്‍ പ്രചരിച്ചതോടെ അത് അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാകാമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഗ്രാമവാസികളില്‍ തന്നെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ചിലര്‍ അന്യഗ്രഹ ജീവികളെന്ന് ആരോപിച്ചപ്പോൾ മറ്റ് ചിലര്‍ ചൈനീസ് ചാര വാഹനങ്ങളാകാമെന്ന് അഭിപ്രായപ്പെട്ടു. വീഡിയോ സമൂഹ മാധ്യമങ്ങിളില്‍ വ്യാപിച്ചതോടെ വലിയ തോതിലുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തോട് ജില്ല അധികാരികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Read More:മംഗളൂരുവിൽ സിസേറിയന് പിന്നാലെ ഡോക്ടർ, ഭാര്യയുടെ വയറ്റിൽ സർജിക്കൽ മോപ്പ് ഉപേക്ഷിച്ചതായി ഭർത്താവിൻറെ പരാതി

Scroll to load tweet…

Read More: 'വിവാഹം കഴിച്ചില്ലെങ്കില്‍ പിരിച്ച് വിടും'; അവിവാഹിതർക്കും വിവാഹമോചിതർക്കുമെതിരെ ചൈനീസ് കമ്പനി, വിവാദം

ഏതാനും ആഴ്ചകൾക്ക് മുമ്പ് സമാനമായ ഒരു വീഡിയോ രാജസ്ഥാനില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇത് ഏതാണ്ട് ഒരു പറക്കും തളികയുടെ ആകൃതിയിലായിരുന്നു. അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് പറക്കും തളികകളെന്നാണ് പൊതുവെയുള്ള വിശ്വാസം എന്നാല്‍ ഇതിനെ സ്ഥാപിക്കുന്ന ശാസ്ത്രിയമായ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെ ഝാന്‍സിയില്‍ നിന്നും ഒരു ഊഞ്ഞാൽ സ്വതന്ത്രമായി നീങ്ങുന്നതായി ചിത്രീകരിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഒരു വ്യാജ വീഡിയോയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 

Watch Video: 'രാജ്യങ്ങൾ അനുവദിക്കില്ല'; പാകിസ്ഥാൻകാരിയായ സുഹൃത്തിന്‍റെ വിവാഹം ഓൺലൈനിൽ കണ്ട് ഇന്ത്യൻ സുഹൃത്ത്, വീഡിയോ വൈറൽ