'നീ കഴിച്ചില്ലെങ്കിൽ ‌ഞാൻ മരിക്കും'; വീടില്ലാത്ത കുട്ടി സ്വന്തം കൈയിൽ നിന്നും പണം മുടക്കി ഇൻഫ്ലുവൻസ‍ർക്ക് ഭക്ഷണം വാങ്ങി നൽകി, വീഡിയോ

Published : Feb 24, 2026, 09:48 PM IST
Homeless child buys food for influencers

Synopsis

ഉള്ളടക്ക സൃഷ്ടാവായ റിതിക ശർമ്മയെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്ന മുസ്കൻ എന്ന തെരുവ് പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. പണമില്ലെന്ന് പറഞ്ഞിട്ടും, സ്വന്തം കയ്യിലെ പണമെടുത്ത് "നീ കഴിച്ചില്ലെങ്കിൽ ഞാന്‍ മരിക്കും" എന്ന് സ്നേഹത്തോടെ ഭീഷണിപ്പെടുത്തുന്നു. 

 

രു തെരുവ് പെൺകുട്ടിയും ഒരു സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവും തമ്മിലുള്ള ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ റിതിക ശർമ്മ റോഡരികിലെ ഭേൽ പുരി സ്റ്റാളിനടുത്ത് നിൽക്കുന്നു സമീപത്ത് മുസ്കൻ എന്ന പെൺകുട്ടി ഒരു അഭ്യർത്ഥനയുമായി അവളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോ. അഭ്യർത്ഥന മറ്റൊന്നുമല്ല, റിതിക ഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണമെന്നതാണ്.

'നീ കഴിച്ചില്ലെങ്കിൽ ഞാന്‍ മരിക്കും'

മുസ്കൻറെ അഭ്യർത്ഥന റിതിക ശർമ്മ നിരസിച്ചു. തന്‍റെ കൈയിൽ ഭോൽ പുരിക്കുള്ള പണമില്ലെന്ന് റിതിക പറയുന്നു. പിന്നലെ തന്‍റെ പാന്‍റിന്‍റെ പോക്കറ്റിൽ നിന്നും കുട്ടി പണമെടുക്കുന്നു. പിന്നാലെ ഭോൽ പുരി വിൽപ്പനക്കാരനോട് റിതികയ്ക്ക് ഭോൽ പുരി കൊടുക്കാൻ ആവശ്യപ്പെടുന്നു. അപ്പോഴും റിതിക വേണ്ടെന്ന് പറയുന്നു. എന്നാൽ കുട്ടി ഭീഷണി മുഴക്കുന്നു. "നീ കഴിച്ചില്ലെങ്കിൽ ഞാന്‍ മരിക്കും. അവളുടെ വാക്കുകൾ വെറും പ്രകടനമായിരുന്നില്ല, അങ്ങേയറ്റം ആത്മാർത്ഥമായിരുന്നു. തന്‍റെ കൈയിലെ തുച്ഛമായ പണം മുടക്കി അവൾ റിതികയ്ക്ക് ഭോൽ പൂരി വാങ്ങി നൽകുന്നു. അവളെ വേദനിപ്പിക്കാതിരിക്കാൻ റിതിക അതിൽ നിന്നും അല്പം കഴിക്കുന്നു. പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

 

 

അഭിനന്ദന പ്രവാഹം

മുസ്കന്‍റെ നിഷ്ക്കളങ്കമായ വാക്കുകൾ റിതികയുടെയും സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ഹൃദയം കീഴടക്കി. പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. പലരും കണ്ണ് നിറഞ്ഞെന്ന് കുറിച്ചു. പേഴ്സിന്‍റെ വലിപ്പമല്ല മനുഷ്യനെ അളക്കാനുള്ള അളവ് കോലെന്ന് ചിലരെഴുതി. അവൾ കാമറയ്ക്ക് വേണ്ടി സംസാരിച്ചതല്ലെന്നും മറിച്ച് വിശന്നിരിക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുക്കണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. തെരുവിന്‍റെ നന്മയാണവൾ എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അവളെ കണ്ടെത്തി പഠിപ്പിക്കണമെന്ന് മറ്റൊരാൾ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'എന്താ കല്ല്യാണം കഴിക്കാത്തേ എന്നുവരെ ചോദിക്കും'; ഇന്ത്യയിൽ ഞെട്ടിച്ച 5 കാര്യങ്ങൾ പറഞ്ഞ് വിദേശി യുവതി
ട്രെയിനിൽ ചിപ്സ് പൊട്ടിച്ചെറിഞ്ഞ് കുഞ്ഞ്, അച്ഛൻ ചെയ്തത് കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ