ബംഗളൂരുവിൽ ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ ചിലവ് എത്രയാകും? യുവതി പങ്കുവെച്ച വീഡിയോ വൈറൽ

Published : May 12, 2026, 03:59 PM IST
cafe for a day in Bengalurul

Synopsis

ബംഗളൂരുവിലെ ഒരു കഫേയിലിരുന്ന് ജോലി ചെയ്യാൻ ഒരു ദിവസം 800 രൂപയോളം ചിലവായെന്ന് വെളിപ്പെടുത്തി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. കഫേയിലെ സൗകര്യങ്ങളെ പ്രശംസിച്ച യുവതിയുടെ വീഡിയോ, നഗരങ്ങളിലെ വർധിച്ച ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.

 

ടി നഗരമായ ബംഗളൂരുവിൽ ഓഫീസിലിരുന്നോ വീട്ടിലിരുന്നോ ഉള്ള ജോലിക്ക് പകരം ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്താൽ പോക്കറ്റ് എത്ര കാലിയാകും? ഇതിന്‍റെ കൃത്യമായ കണക്കുകൾ പങ്കുവെച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഹർലീൻ എൻ. ആണ് തന്‍റെ ഒരു ദിവസത്തെ 'വർക്ക് ഫ്രം കഫേ' അനുഭവം ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചത്.

ചെലവ് കണക്ക്

ഏകദേശം 800 രൂപയാണ് ഒരു ദിവസം കഫേയിലിരുന്ന് ജോലി ചെയ്യാൻ തനിക്ക് ചിലവായതെന്ന് ഹർലീൻ വ്യക്തമാക്കുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയത് മുതൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഹർലീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ കഫേയിലേക്ക് പോകാനായി ചിലവായത് 85 രൂപ. പകൽ മുഴുവൻ കഫേയിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനും കോഫിക്കുമായി 700 രൂപ ചിലവായി. മൊത്തം ചിലവ് ഏകദേശം 800 രൂപയ്ക്കടുത്താണെന്ന് ഹർലീൻ വീഡിയോയിൽ പറയുന്നു.

 

 

എന്തുകൊണ്ട് കഫേ?

കഫേയിലെ ജോലിയുടെ മെച്ചങ്ങളെക്കുറിച്ചും ഹർലീൻ വാചാലയാകുന്നുണ്ട്. മികച്ച എയർകണ്ടീഷനിംഗ് സൗകര്യം, ജോലിയെ തടസ്സപ്പെടുത്താത്ത ശാന്തമായ അന്തരീക്ഷം, മനോഹരമായ പശ്ചാത്തല സംഗീതം എന്നിവ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതിനിടയിൽ ഇടവേളകൾ എടുക്കാനും കഫേയിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും തനിക്ക് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. "എന്ത് സംഭവിച്ചാലും ജോലി തടസ്സപ്പെടരുത്" എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ചിലർ ഈ രീതിയെ പ്രോത്സാഹിപ്പിക്കുമ്പോൾ, ഒരു ദിവസത്തെ ജോലിക്ക് 800 രൂപ ചിലവാക്കുന്നത് അമിതഭാരമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ജീവിതചിലവിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ വീഡിയോ തുടക്കമിട്ടു.

PREV
Read more Articles on
click me!

Recommended Stories

ഷാവോയുടെ സ്നേഹക്കട; രക്താർബുദം ബാധിച്ച മൂന്ന് വയസുകാരന് സ്റ്റെം സെൽ ദാനം ചെയ്യാൻ ഒരാഴ്ച കടയടച്ചു, തിരിച്ചെത്തിയപ്പോൾ കടയിൽ തിരക്കോട് തിരക്ക്!
'ഒരു കോടി, പിന്നൊരു ബിഎംഡബ്യുവും'; സ്ത്രീധനം നിരോധിച്ച ഇന്ത്യയിൽ കിട്ടിയ സ്ത്രീധനം വിളിച്ച് പറഞ്ഞൊരു വിവാഹം, വീഡിയോ