'അമ്മയെ എന്‍റെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, വെറുപ്പു കൊണ്ടല്ല, സമാധാനത്തിന് വേണ്ടി'; യുവതിയുടെ വീഡിയോ വൈറൽ

Published : Jan 23, 2026, 12:36 PM IST
Arianna Grimaldi

Synopsis

ഡിജിറ്റൽ ക്രിയേറ്ററായ അരിയാന ഗ്രിമാൽഡി സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ല. വെറുപ്പുകൊണ്ടല്ല, മറിച്ച് കുട്ടിക്കാലത്ത് അമ്മയിൽ നിന്നുണ്ടായ മാനസികാഘാതങ്ങളിൽ നിന്ന് രക്ഷനേടി സമാധാനം തിരഞ്ഞെടുക്കാനായിരുന്നു ഈ തീരുമാനമെന്ന് യുവതി പറയുന്നു.  

 

വിവാഹത്തിന് വ്യക്തികളും സമൂഹവും വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അതിനാൽ തന്നെ അത് നാലാളറിയെ എല്ലാവരുടെയും അനുഗ്രഹാശിശുകളോടെ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാൽ, സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചപ്പോൾ കാഴ്ചക്കാർ അമ്പരന്നു. കുടുംബത്തെ കുറിച്ചും മാതാപിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും അമ്മ എന്നും അമ്മയാണെന്ന കുറിപ്പുകളോടെയും നിരവധി പേർ അഭിപ്രായപ്രകടനങ്ങളുമായെത്തി. എന്നാൽ. യുവതിയുടെ കുറിപ്പ് വായിച്ചവ‍ർ ജീവിതത്തിൽ ഏറ്റവും അവശ്യമായ സംഗതി സമാധാനമാണെന്നും അവനവന്‍റെ മാനസികാരോഗ്യമാണെന്നും എഴുതി. വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ച്ചക്കാരെ ആകർഷിച്ചു.

എന്തു കൊണ്ട് അമ്മ

ഡിജിറ്റൽ ക്രീയേറ്ററായ അരിയാന ഗ്രിമാൽഡിയാണ് തന്‍റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിച്ചില്ലെന്ന കുറിപ്പുകളോടെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടത്. മാനസികാരോഗ്യം, കുട്ടിക്കാലത്തെ ആഘാതം, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ പോലും ഒഴിവാക്കപ്പെടേണ്ടവ‍‍ർ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. വീഡിയോ പങ്കുവച്ച് കൊണ്ട് അരിയാന കുറിച്ചു. അത് പെട്ടെന്നെടുത്ത തീരുമാനമല്ല. അത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്നാൽ ആ തീരുമാനം തന്നെ വേദനിപ്പിച്ചില്ല. കാരണം അവ‍ർ തന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്. അവസാനം ഞാന്‍ സമാധാനം തെരഞ്ഞെടുത്തതാണ്. നന്ദി കേടോ. ദേഷ്യമോ പ്രതികാരമോ അല്ല തന്‍റെ തീരുമാനമെന്നും അവ‍ർ വ്യക്തമാക്കി. അത് സ്വയം സംരക്ഷിക്കേണ്ടത് കൊണ്ട് മാത്രം എടുക്കേണ്ടിവന്ന ഒരു തീരുമാനമാണ്. തന്‍റെ കുട്ടിക്കാലത്ത് സംരക്ഷണം ഉറപ്പാക്കേണ്ട വ്യക്തിയിൽ നിന്നും താൻ അത്രയേറെ വേദന അനുഭവിക്കേണ്ടിവന്നെന്നും അവ‍ർ കൂട്ടിച്ചേർത്തു.

 

 

 

ഏറെ വേദനകൾ അമ്മയിൽ നിന്നും ഏറ്റവാങ്ങേണ്ടിവന്നപ്പോഴും അവരോടൊപ്പം നിൽക്കാൻ വർഷങ്ങളോളും പലതവണ താൻ ശ്രമിച്ചു. എല്ലായിപ്പോഴും അവൾ നിങ്ങളുടെ അമ്മയാണ് എന്ന് പറയാനാണ് ആളുകൾക്ക് ഇഷ്ടം. എന്നാൽ. തന്‍റെ മനസമാധാനത്തിന്, മാനസീകാരോഗ്യത്തിന് നല്ലത് സമാധാനമാണ്. അതിനാൽ തന്‍റെ വിവാഹത്തിന് അമ്മയെ ക്ഷണിച്ചില്ലെന്ന് അരിയാന കൂട്ടിച്ചേർക്കുന്നു. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടിയല്ല. മറിച്ച് സ്വന്തം ജീവിതത്തിൽ ആദ്യമായി ഞാൻ കുറ്റബോധമില്ലാതെ എന്നെത്തന്നെ തെരഞ്ഞെടുത്തത് അതായിരുന്നു. ഇന്ന് ഒരു അമ്മയെന്ന നിലയിൽ അക്കാര്യത്തിൽ തനിക്ക് കൂടുതൽ വ്യക്തയുണ്ടെന്നും അവ‍ർ എഴുതി. കുട്ടികൾ സൗമ്യത അർഹിക്കുന്നു. അവർ സുരക്ഷ അർഹിക്കുന്നു. അവർ സ്നേഹം അർഹിക്കുന്നു. ഈക്കാര്യങ്ങൾ താന്‍ പറയുന്നത് ആരുടെയും സഹതാപം പ്രതീക്ഷിച്ചല്ലെന്നും മറിച്ച് ഏകാന്തത അനുഭവിച്ച് സമാന പ്രശങ്ങളിലൂടെ വളരുന്നവ‍ർക്ക് വേണ്ടിയാണെന്നും അവ‍ർ കൂട്ടിച്ചേർത്തു.

സമാധനത്തോടെ ജീവിക്കുക

അരിയാന ഗ്രിമാൽഡിയുടെ വീഡിയോയും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വൈലായി. അവ‍ർ അരിയാനയെ പിന്തുണച്ച് രംഗത്തെത്തി. അവരുടെ ധൈര്യത്തെയും സത്യസന്ധതയെയും പ്രശംസിച്ചു. രക്ഷാകർതൃ ബന്ധങ്ങളിലെ തകർച്ച ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കുട്ടികളാണെന്നും ചൂണ്ടിക്കാട്ടി. പലരും സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുകയും അരിയാനയെ അഭിനന്ദിക്കുകയും ചെയ്തു. ചിലപ്പോൾ എല്ലാം ക‍ർമ്മമാണെന്നും അത് മറ്റാരും മനസിലാക്കണമെന്നില്ലെന്നും നമ്മൾ സമാധാനപരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വേണ്ടതെന്നും ഒരു കാഴ്ചക്കാരനെഴുതി. നീ ഒറ്റയ്ക്കല്ലെന്നും ആ ശാന്തത സമാന ഹൃദയ‍ർക്ക് ലഭിക്കാണമെന്ന നിന്‍റെ ആഗ്രഹത്തിൽ നിന്നാണ് നിനക്ക് ധൈര്യമുണ്ടായെന്നും മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചു. പലരും അരിയാനയോടെ സമാധാനത്തോടെയും സന്തോഷത്തോടെയും ധൈര്യത്തോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ കാമുകൻ അടിപൊളിയാണ്, ഉമ്മ'; കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ഇന്ത്യൻ യുവതികൾ, വീഡിയോ വൈറൽ
ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ