ഇന്ത്യ - പാക് മത്സരത്തിൽ ശത്രുക്കൾ, പക്ഷേ വാടകയുടെ കാര്യത്തിൽ ഒറ്റക്കെട്ട്; പ്രവാസി വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ

Published : Feb 19, 2026, 10:02 AM IST
 India and Pak Roommates

Synopsis

യുകെയിൽ താമസിക്കുന്ന ഇന്ത്യൻ, പാക് സ്വദേശികളായ സഹമുറിയന്മാർ ടി20 ലോകകപ്പ് മത്സരത്തിൽ ശത്രുക്കളായി. എന്നാൽ, വീട്ടുവാടകയുടെ കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. മത്സരശേഷം ഇരുവരും തമാശ പറയുന്ന വീഡിയോ വ്യക്തിബന്ധത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

പ്രവാസികളുടെ ജീവിതം നാട്ടിലെ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. നാട്ടിലാകുമ്പോൾ രാജ്യത്തിന് വേണ്ടി വീറോടെ സംസാരിക്കും. പക്ഷേ. ഒരു പ്രവാസിയാകുമ്പോൾ അത്രയ്ക്ക് വീര്യം ചില സന്ദർഭങ്ങളിൽ മാത്രമേ കാണൂ. പ്രത്യേകിച്ച് ക്രിക്കറ്റ് മാച്ച് പോലുള്ള കാര്യങ്ങളിൽ. അത്തരമൊരു സന്ദർഭത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ക്രിക്കറ്റിൽ വിഭജിച്ചു, വാടകയിൽ ഒന്നിച്ചു

യുകെയിലെ റൂം സഹമുറിയൻമാരാണ് ഇന്ത്യൻ ഗായകൻ യൂസഫ് സുലൈമാനിയും, പാകിസ്ഥാൻ ട്രെയിനി എയർക്രാഫ്റ്റ് എഞ്ചിനീയർ അലി റാസയും. പക്ഷേ, ഇന്ത്യാ പാക് ടി20 ലോകകപ്പ് മത്സരത്തിൽ ഇരുവരും ബന്ധ ശത്രുക്കൾ. അവരവരുടെ രാജ്യത്തിന് വേണ്ടി സ്വന്തം മുറികളിൽ പോരാട്ടം നടത്തുന്നവ‍ർ. പക്ഷേ, താമസിക്കുന്ന വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്. ടി20 ലോകകപ്പ് മത്സരത്തിന് ശേഷം തമാശ പറയുന്ന ഇരുവരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രശംസിക്കപ്പെട്ടു.

'സാഹിബ്‌സാദ ഫർഹാൻ'

വീഡിയോയിൽ, റാസ അടുക്കളയിൽ റൊട്ടി ഉണ്ടാക്കുന്നത് കാണാം. ഇതിനിടെ യൂസഫ് സുലൈമാനി പാകിസ്ഥാൻ ജേഴ്‌സിയോട് സാമ്യമുള്ള ടീ-ഷർട്ട് ധരിച്ച് അടുക്കളയിലേക്ക് വരുന്നു. യൂസഫ് തന്‍റെ റൂംമേറ്റിനെ പാകിസ്ഥാന്‍റെ പ്രകടനത്തെക്കുറിച്ച് കളിക്കുന്നു. 'സാഹിബ്‌സാദ ഫർഹാൻ,' പാകിസ്ഥാന്‍റെ ഓപ്പണർ ബാറ്റ്സ്മാനായ ഫർഹാൻ പൂജ്യം റണ്ണിന് പുറത്തായത് പരാമർശിച്ചായിരുന്നു യൂസഫിന്‍റെ കളിയാക്കൽ.

 

 

ക്രിക്കറ്റിന് ശേഷം ഇന്ത്യക്കാരനൊപ്പമുള്ള ജീവിതം

അല്പം നീരസത്തോടെയാണെങ്കിലും സംഗതി അലി റാസ തമാശയായി എടുക്കുന്നു. പിന്നാലെ പോ പോയി നിന്‍റെ പണി നോക്കൂവെന്ന് പറഞ്ഞ് അലി വീഡിയോയിലേക്ക് നോക്കി, 'നിങ്ങൾക്ക് മനസ്സിലായോ? പാകിസ്ഥാൻ ഇന്ത്യയോട് ഒരു മത്സരത്തിൽ തോറ്റതിന് ശേഷം ഒരു ഇന്ത്യക്കാരനോടൊപ്പം ജീവിക്കുന്നതിന്‍റെ പ്രശ്നമാണിത്.' എന്ന് കുറിക്കുന്നു. ഒപ്പം 'മത്സരം കൊണ്ട് വിഭജിക്കപ്പെട്ടു, വാടക കൊണ്ട് ഒന്നിച്ചു. പൗരബോധം തീരെയില്ല' എന്ന അടിക്കുറിപ്പോടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

സ്നേഹം മാത്രം

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്കും അപ്പുറം വ്യക്തികൾക്കിടയിലെ 'കലർപ്പില്ലാത്ത നർമ്മം' കാഴ്ചക്കാർ ഏറ്റെടുത്തു. ഇത് ആരോഗ്യകരവും ഉന്മേഷദായകവും ശത്രുതയില്ലാത്തതുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം ഇന്ത്യക്കാരും പാകിസ്ഥാനികളും തമ്മിലുള്ള സൗഹൃദം തഴച്ചുവളരുന്നുവെന്നായിരുന്നു ചിലരുടെ അഭിപ്രായം. പ്രശ്നം ചില തീവ്രവാദികളുടെതാണെന്നും അവരെ ഒഴിവാക്കിയാൽ പ്രശ്നങ്ങൾ തീരുമെന്നും മറ്റ് ചിലരെഴുതി. എന്ത് ഭംഗിയുള്ള വീഡിയോ. ഇന്ത്യയിൽ നിന്നും സ്നേഹം എന്നായിരുന്നു മറ്റൊരു കുറിപ്പ്. 2026 -ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെ ഇന്ത്യയുടെ 61 റൺസിനാണ് പരാജയപ്പെടുത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹവേദിയിൽ നോട്ടുമഴ, വധുവിന് വരന്റെയും കുടുംബത്തിന്റെയും വക സമ്മാനം ലക്ഷങ്ങള്‍, വാരിയെടുത്ത് ജോലിക്കാര്‍!
ന്യൂ അഡ്മിഷൻ ആണോ? ബോംബെ ഐഐടി ക്ലാസ് മുറിയിലെ നായയുടെ വീഡിയോ വൈറൽ