2 കോടി വരുമാനം, ചെലവുകൾ '50-50': സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ ദമ്പതികളുടെ കുടുംബ ബജറ്റ് വൈറൽ

Published : Feb 21, 2026, 12:14 PM IST
Indian couple's family budget

Synopsis

സാൻഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ഷിവി ചൗഹാനും ഭർത്താവും 2.1 കോടി രൂപ വാർഷിക വരുമാനം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി. ബാധ്യതകളും വീട്ടുജോലികളും തുല്യമായി പങ്കിടുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ഇവരുടെ രീതി വൈറലായി

 

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ സാൻ ഫ്രാൻസിസ്കോയിൽ താമസിച്ച് എങ്ങനെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാമെന്ന് കാണിച്ചു തരികയാണ് ഇന്ത്യൻ വംശജയായ ഷിവി ചൗഹാൻ. താനും ഭർത്താവും എങ്ങനെയാണ് കുടുംബച്ചെലവുകളും വീട്ടുജോലികളും പങ്കിടുന്നതെന്ന് വിശദീകരിക്കുന്ന ഷിവിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

2.1 കോടി രൂപ വരുമാനം

ദമ്പതികൾക്ക് രണ്ടുപേർക്കും കൂടി വർഷം 2,50,000 ഡോളറിലധികം (ഏകദേശം 2.1 കോടി രൂപ) വരുമാനമുണ്ട്. തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി വിഭജിക്കുന്നുവെന്ന് ഷിവി വ്യക്തമാക്കുന്നു. സാൻ ഫ്രാൻസിസ്കോയിലെ വീടിന്‍റെ ലോണും അതിന്‍റെ വസ്തു നികുതിയുമാണ് ഭർത്താവ് അടയ്ക്കുന്നത്. ഇവിടുത്തെ വീട്ടുവാടകയും ടാക്സും വളരെ ഉയർന്നതാണെന്നും ഷിവി ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ ഡേ - കെയർ ഫീസ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ ഷിവി വഹിക്കുന്നു. ഭക്ഷ്യവസ്തുക്കൾ, ഗ്യാസ്, യാത്രകൾ, വൈദ്യുതി ബില്ലുകൾ, പൊതുഗതാഗതം എന്നിങ്ങനെ മറ്റെല്ലാ ദൈനംദിന ചെലവുകളും ക്രെഡിറ്റ് കാർഡ് വഴിയാണ് ഇവർ നടത്തുന്നത്. ഇങ്ങനെ വിഭജിക്കുമ്പോൾ കൃത്യം പകുതി വീതം സാമ്പത്തിക ഭാരം രണ്ടുപേരിലുമായി എത്തുന്നുവെന്ന് ഷിവി പറയുന്നു.

അമ്മ ഉപേക്ഷിച്ചു, പിന്നാലെ മറ്റുള്ളവരും; ഒടുവിൽ ഏഴ് മാസം പ്രായമുള്ള മക്കാക്കുവിന് കൂട്ട് കളിപ്പാട്ടം; ഏറ്റെടുത്ത് നെറ്റിസെന്‍സും

 

'പ്ലാസ്റ്റിക് ഈറ്റിംഗ്' ചൈനയിൽ വൈറലായി പുതിയ ഭാരം കുറയ്ക്കൽ ഭക്ഷണ രീതി; അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ, വീഡിയോ

വീട്ടു ജോലിയിലും തുല്യ പങ്കാളിത്തം

സാമ്പത്തിക കാര്യങ്ങളിൽ മാത്രമല്ല, വീട്ടുജോലികളിലും ഇരുവരും തുല്യ പങ്കാളികളാണ്. പാചകം, വീട് വൃത്തിയാക്കൽ, അലക്ക് എന്നിവ രണ്ടുപേരും ഒരേപോലെ ചെയ്യുന്നു. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതും പഠനത്തിൽ സഹായിക്കുന്നതും ഇരുവരും പങ്കിട്ടാണ്. പുറത്തുനിന്ന് ജോലിക്കാരെ വെക്കാതെ സ്വയം പണികൾ ചെയ്യുന്നതിലൂടെ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നുണ്ടെന്നും ഷിവി തന്‍റെ വീഡിയോയിൽ പറയുന്നു. "ചെലവുകളിൽ മാത്രമല്ല, എല്ലാ കാര്യത്തിലും ഞങ്ങൾ 50-50 ആണ്. ഇൻവെസ്റ്റ്‌മെന്‍റുകൾക്കായി ഞങ്ങൾക്ക് പ്രത്യേകം അക്കൗണ്ടുകളുണ്ട്. വിലകൂടിയ എന്തെങ്കിലും വാങ്ങുന്നതിന് മുൻപ് ഞങ്ങൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്." - ഷിവി കൂട്ടിച്ചേർത്തു. ഷിവിയുടെ ഈ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയത്. നിങ്ങളുടെ സുതാര്യത മാതൃകാപരമാണെന്ന് പലരും കുറിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് ദമ്പതികൾക്കിടയിലെ ഇത്തരം ധാരണകൾ കുടുംബബന്ധം ശക്തമാക്കുമെന്നാണ് സമൂഹ മാധ്യമങ്ങളുടെ പൊതുവായ അഭിപ്രായം.

 

PREV
Read more Articles on
click me!

Recommended Stories

സ്വന്തം പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പിനായി വിലപേശുന്ന എഴുത്തുകാരി; വീഡിയോ വൈറൽ
രക്ഷിക്കണേയെന്ന് നിലവിളി; റീൽസ് ചിത്രീകരണത്തിനിടെ അഴുക്കുചാലിൽ വീണ 22-കാരിക്ക് രക്ഷകരായി പട്രോളിംഗ് പോലീസ്, വീഡിയോ