ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ അമ്മ ഉപേക്ഷിച്ച പഞ്ച് എന്ന മക്കാക്കു കുരങ്ങൻ കുഞ്ഞ്, ഒരു പാവയെ കൂട്ടുപിടിച്ച് ഏകാന്തതയെ അതിജീവിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ താരമായെങ്കിലും, സ്വന്തം കൂട്ടത്തിൽ ചേരാനാകാതെ വിഷമിക്കുകയാണ് ഈ കുരങ്ങൻ.

 

മനുഷ്യരെ പോലെ സാമൂഹികമായി ജീവിക്കുന്ന മൃഗങ്ങളുണ്ട്. എന്നാൽ, അവയുടെ സാമൂഹിക ജീവിതം മനുഷ്യരുടേതുമായി ഒരിക്കലും ഒരു തരത്തിലും താരതമ്യത്തിന് സാധ്യമല്ലാത്ത ഒന്നാണ്. പറഞ്ഞുവരുന്നത് ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ മക്കാക്കു കുരങ്ങൻ കുഞ്ഞിനെ കുറിച്ചാണ്. അവനെ സ്വന്തം അമ്മ പോലും ഉപേക്ഷിച്ചു. പിന്നാലെ ആ മൃഗശാലയിലെ മറ്റ് മക്കാക്കു കുരങ്ങുകളും. ഇതോടെ മറ്റ് മക്കാക്കുകൾക്കിടയിൽ ഏകനായി കഴിയുകയാണ് കുഞ്ഞ് മക്കാക്കു. എന്നാൽ അവനിന്ന് മനുഷ്യരുടെ, പ്രത്യേകിച്ചും ലോകമെങ്ങുമുള്ള സമൂഹ മാധ്യമ ഉപയോക്ക്താക്കളുടെ കണ്ണിലുണ്ണിയാണ്.

അമ്മ ഉപേക്ഷിച്ചവൻ

'പഞ്ച്' എന്നാണ് ഏഴുമാസം മാത്രം പ്രായമുള്ള ഈ ജാപ്പനീസ് മക്കാക്കു കുഞ്ഞിനെ മൃഗശാലാ അധികൃതർ വിളിക്കുന്നത്. 2025 ജൂലൈയിലാണ് അവന്‍റെ ജനനം. ജനിച്ച് അധികം താമസിയാതെ അമ്മ, അവനെ ഉപേക്ഷിച്ചു. അതിന്‍റെ കാരണമെന്തെന്ന് ആ മക്കാക്കുകൾക്ക് മാത്രമേ അറിയൂ. പിന്നാലെ മൃഗശാലയിലെ മറ്റ് മക്കാക്കുകളും അവനെ അടുപ്പിക്കാതായി ഇതോടെ വിഷാദാവസ്ഥയിലെത്തിയ മക്കാക്കു കുഞ്ഞിന് സ്റ്റഫ് ചെയ്ത ഒരു ഒറാങ്ങ് ഗുട്ടാൻ പാവയെ, 'ഓറ-മാമ'യെ മൃഗശാല അധികൃതർ സമ്മാനിച്ചു. പിന്നലെ അവന്‍റെ കൂട്ട് ആ പാവയാണ്. എവിടെ പോകുമ്പോഴും അവൻ തന്‍റെ കളിപ്പാട്ടം കൈയിൽ കരുതും. ഉറക്കവും കളിയും എന്തിന് കെട്ടിപ്പിടിച്ച് ഉറങ്ങുന്നതും ആ കളിപ്പാട്ടത്തിനൊപ്പം.

 

View post on Instagram
 

 

View post on Instagram
 

 

View post on Instagram
 

 

View post on Instagram
 

 

 

Scroll to load tweet…

 

 

പഞ്ചിന്‍റെ ഏകാന്തത

പഞ്ചിന്‍റെ ഏകാന്തത സമൂഹ മാധ്യമ ഉപയോക്താക്കളെ വല്ലാതെ വേദനിപ്പിച്ചു. പിന്നാലെ #KeepGoingPunch എന്ന ഹാഷ്ടാഗ് പിറന്നു. അവനെ അവരേറ്റെടുത്തു. ഇന്ന് പഞ്ചിന്‍റെ നൂറ് കണക്കിന് വീഡിയോകളാണ് വിവിധ സമൂഹ മാധ്യമ ഇടങ്ങളിലായി പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. പിന്നാലെ അവന് നൂറ് കണക്കിന് പാവകളെയാണ് ലഭിച്ചത്. മനുഷ്യർക്കിടയിലെ തന്‍റെ പ്രശസ്തി പക്ഷേ പഞ്ചിന് അറിയില്ലെന്ന് മാത്രം. മുനുഷ്യൻ വളർത്തുന്ന മക്കാക്കുകൾ സ്വന്തം സമൂഹത്തിന്‍റെ രീതികളോട് പെരുത്തപ്പെടാൻ വൈകുമെന്നത് മൃഗശാലാ അധികൃതരെയും ആശങ്കപ്പെടുത്തുന്നു. എന്നാൽ പഴയതിനേക്കാൾ അവന്‍ തന്‍റെ വംശത്തോട് അടുത്തിഴ പഴകാൻ തയ്യാറാകുന്നുണ്ടെന്ന് മൃഗശാലാ അധികൃതർ പറയുന്നു. പക്ഷേ. വീഡിയോകളിൽ പഞ്ച് വരുമ്പോൾ തട്ടിമാറ്റുന്ന മക്കാക്കുകളെയാണ് കാണാന്‍ കഴിയുക. അവന് സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ കഴിയട്ടെയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആശംസിക്കുന്നു.