വിവാഹ ആഘോഷത്തിനിടെ സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത യുവാവിന്‍റെ മുഖത്ത് അടിച്ച് സഹോദരന്‍; വീഡിയോ വൈറൽ

Published : Feb 19, 2025, 12:12 PM IST
വിവാഹ ആഘോഷത്തിനിടെ സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത യുവാവിന്‍റെ മുഖത്ത് അടിച്ച് സഹോദരന്‍; വീഡിയോ വൈറൽ

Synopsis

 വിവാഹ ആഘോഷത്തിനിടെ സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത യുവാവിന്‍റെ മുഖത്ത് അടിച്ച് സഹോദരന്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 


വിവാഹങ്ങളോട് അനുബന്ധിച്ച് ലക്ഷങ്ങളും കോടികളും ചെലവഴിച്ചുള്ള ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പല വിവാഹ അനുബന്ധ വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒരു വിവാഹ വേദിയില്‍ വച്ച് സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത ഒരു യുവാവിന്‍റെ മുഖത്ത് അടിക്കുന്ന സഹോദരന്‍റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  എന്നാല്‍ വീഡിയോയെ ചൊല്ലി സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി. ചിലര്‍ വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ വൈറലാകാനായി സൃഷ്ടിക്കപ്പെട്ട വീഡിയോയാണ് അതെന്ന് ആരോപിച്ചു. 

നഗ്പുരി പേജ് റാഞ്ചി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ വിവാഹ വേദിയില്‍ നിരവധി പെണ്‍കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാം. ഇതിനിടെ മഞ്ഞ ചൂരിദാറിട്ട ഒരു യുവതിയുടെ മുന്നില്‍ മഞ്ഞ കുർത്ത ധരിച്ച ഒരു യുവാവ് നൃത്തം ചെയ്യാനെത്തുന്നു. ഇരുവരും ആയാസമില്ലാതെ നൃത്തം ചെയ്യവെ പെട്ടെന്ന് മഞ്ഞ കുര്‍ത്ത ധരിച്ച മറ്റൊരു യുവാവ് എത്തുകയും ഇരുവരുടെയും ഇടയിലേക്ക് കയറി നില്‍ക്കുകയും ചെയ്യുന്നു. 

Watch Video: നേപ്പാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ വിവാദ പരാമർശം നടത്തിയ അധ്യാപികമാർ മാപ്പ് പറഞ്ഞു; വീഡിയോ വൈറൽ

Watch Video:  ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ

പിന്നാലെ യുവതിയെ പറഞ്ഞയക്കുന്ന യുവാവ്, നൃത്തം ചെയ്യുകയായിരുന്ന ആളുടെ മുഖത്ത് അടിക്കുന്നു. ഇതോടെ ഇയാൾ താഴെ വീഴുന്നു. ഈ സമയമത്രയും ചുറ്റും നിന്ന് നൃത്തം ചെയ്യുകയായിരുന്ന മറ്റുള്ളവര്‍ സംഭവം കണ്ടിട്ടും നൃത്തം തുടരുന്നതും വീഡിയോയില്‍ കാണാം. നാളെ അവൾ വിവാഹിതയാകുമ്പോൾ ഈ വീഡിയോ ഒരു പ്രശ്നമായി മാറുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ആശങ്ക. വീഡിയോ സ്ലോമോഷനില്‍ പ്ലേ ചെയ്യുമ്പോൾ തല്ല് കിട്ടിയിട്ടില്ലെന്ന് മനസിലാകുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. നിരവധി കാഴ്ചക്കാര്‍ ചിരിക്കുന്ന ഇമോജികൾ പങ്കുവച്ചായിരുന്നു പ്രതികരിച്ചത്. അതേസമയം വീഡിയോ എപ്പോൾ എവിടെ വച്ച് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. 

Watch Video: 'കണ്ടത് തീ ഗോളം'; മലർന്ന് കിടക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ