സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികൾക്ക് നേരെ അധ്യാപികമാര്‍ നടത്തിയ വിവാദ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 


ഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ക്യാമ്പസിൽ നേപ്പാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ അധ്യാപികമാര്‍ ക്ഷമാപണവുമായി രംഗത്ത്. കഴിഞ്ഞ 16 -ാം തിയതി മൂന്നാം വർഷ ബി.ടെക് വിദ്യാർഥിനിയെ കലിംഗ സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നേപ്പാളി വിദ്യാര്‍ത്ഥികൾ പ്രതിഷേധം നടത്തിയത്. സർവകലാശാല ഹോസ്റ്ററില്‍ പ്രതിഷേധിച്ച നേപ്പാളി വിദ്യാര്‍ത്ഥികൾക്ക് നേരെയാണ് അധ്യാപികമാര്‍ വിവാദ പരാമർശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. 

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹപാഠിയും ലഖ്നോ സ്വദേശിയുമായ അദ്വിക് ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിരന്തരം ശല്യം ചെയ്യുന്നെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി അധ്യാപികമാരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികൾ ആരോപിച്ചു. പ്രതിഷേധിച്ച വിദ്യാർഥികളെ അധികൃതർ ബലമായി ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More: ഹോസ്റ്റൽ മുറിയിൽ വിദേശ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ; കലിംഗ സർവകലാശാലയിൽ പ്രതിഷേധം

Scroll to load tweet…

ഹോസ്റ്റലില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് 'സർവ്വകലാശാല 40,000 വിദ്യാര്‍ത്ഥികൾക്ക് സൌജന്യ ഭക്ഷണം നല്‍കുന്നുണ്ടെന്ന്' സർവ്വകലാശാല പ്രൊഫസറായ മഞ്ജുഷ പാണ്ഡെ പറയുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു അധ്യാപികയായ ജയന്തി നാഥ് ആ തുക നേപ്പാളിന്‍റെ ദേശീയ ബജറ്റിനോളം പോന്നതാണെന്നും പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പിന്നാലെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍വ്വകലാശാല അധ്യാപികമാരെ സസ്പെന്‍റ് ചെയ്യുകയും സംഭവത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു കൊണ്ട് രംഹത്തെത്തി. ഇതേതുടര്‍ന്നാണ് അധ്യാപികമാരും തങ്ങളുടെ പ്രവര്‍ത്തിക്ക് മാപ്പ് അപേക്ഷയുമായി സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചത്. 

Watch Video:ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ

Scroll to load tweet…

അധ്യാപികമാര്‍ സംഭവത്തെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും അധ്യാപികമാരുടെ വാക്കുകളെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും സര്‍വ്വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഒപ്പം അധ്യാപികമാരെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും പത്രക്കുറിപ്പിലൂടെ സര്‍വ്വകലാശാല അറിയിച്ചു. ഇതിന് പിന്നാലെയാണ് അധ്യാപികമാരും ക്ഷമാപണവുമായി രംഗത്തെത്തിയത്. 

Watch Video:  ഫോർച്യൂണറും ബിഎംഡബ്യുവുമായി നടുറോഡില്‍ സ്റ്റണ്ട് നടത്തി വിദ്യാര്‍ത്ഥികൾ; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്

Scroll to load tweet…

Watch Video: 'കണ്ടത് തീ ഗോളം'; മലർന്ന് കിടക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

Scroll to load tweet…

'തന്‍റെ വാക്കുകൾ തന്‍റെത് മാത്രമാണെന്നും സർവ്വകലാശാലയ്ക്ക് അതില്‍ പങ്കില്ലെന്നും മഞ്ജുഷ പാണ്ഡെ തന്‍റെ വീഡിയോയില്‍ പറഞ്ഞു. ആ നിമിഷത്തിന്‍റെ പ്രേരണയില്‍ പറഞ്ഞ് പോയ വാക്കുകൾക്ക് നേപ്പാളി വിദ്യാര്‍ത്ഥികളോടും സമൂഹത്തോടും മാപ്പ് ചോദിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ അധ്യാപികയും മുന്‍ ജോയന്‍റ് ഡയറക്ടറും വനിതാ ഹോസ്റ്റലിന്‍റെയും സ്റ്റുഡന്‍റ്സ് അഫയേഴ്സിന്‍റെയും ചുമതല വഹിച്ചിരുന്ന ജയന്തി നാഥും മാപ്പ് അപേക്ഷാ വീഡിയോ പങ്കുവച്ചു. ആ നിമിഷത്തില്‍ സ്വയം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് പോയെന്നും തന്‍റെ വാക്കുകൾ വിദ്യാര്‍ത്ഥികളെയോ മറ്റുള്ളവരെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ജയന്തി നാഥും പറഞ്ഞു.