ഭയന്നുപോയ തങ്ങൾ വളരെ വേഗത്തിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയെന്നും ഈ സമയം വിമാന ഇന്ധനത്തിന്‍റെ മണം അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.
കാനഡയിലെ ടൊറന്‍റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലർന്ന് വീണ വിമാനത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തങ്ങളുടെ വിമാനം അപകടത്തില്‍പ്പെട്ടെന്ന് ഡെൽറ്റ എയർലൈൻസിന്‍റെ ഔദ്യോഗിക എക്സ് പേജിൽ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെട്ടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളില്‍ വൈറലായി.
ജോൺ നെൽസൺ എന്ന യാത്രക്കാരനാണ് താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ മലർന്ന് കിടക്കുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ എമർജൻസി റെസ്‌പോണ്ടർമാർ വിമാനത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
Read More: സ്വർണ്ണഖനനം; ആന്ധ്രയിൽ നിന്നും വർഷം 750 കിലോ സ്വർണ്ണം കുഴിച്ചെടുക്കാന്‍ സ്വകാര്യ കമ്പനി
Read More:ഭാര്യ രണ്ടാമത്തെ മകന് സ്വന്തം കുടുംബപ്പേര് നല്‍കി, വിവാഹമോചനം നേടി ഭര്‍ത്താവ്
വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നാണ് നെൽസൺ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. മിനിയാപൊളിസ്/സെന്‍റ് പോളിൽ നിന്ന് ടൊറൻറോയിലേക്കുള്ള വിമാനമായിരുന്നു ഇത്. ലാൻഡിംഗ് സമയത്ത് വിമാനം വളരെ ശക്തമായി നിലത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നും വിമാനത്തിന്‍റെ വലത് വശത്തായി വലിയൊരു തീ ഗോളമാണ് താൻ കണ്ടതെന്നും നെൽസൺ വിവരിച്ചു.
ഭയന്നുപോയ തങ്ങൾ വളരെ വേഗത്തിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയെന്നും ഈ സമയം വിമാന ഇന്ധനത്തിന്‍റെ മണം അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ എയർലൈൻസ് വിമാനം യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 60 യാത്രക്കാരും നാല് ജീവനക്കാരും കൊല്ലപ്പെട്ട് ആഴ്ചകൾക്കുള്ളിലാണ് ഈ സംഭവം. ഡിസംബറിലെ സംഭവിച്ച ജെജു എയർ, അസർബൈജാൻ എയർലൈൻസ് അപകടങ്ങളും ഏറെ ഭയപ്പെടുത്തുന്നതായിരുന്നു.
Watch Video:പരീക്ഷയ്ക്കെത്താൻ ട്രാഫിക് തടസം, പാരാഗ്ലൈഡിംഗ് നടത്തി സമയത്തെത്തിയ വിദ്യാർത്ഥിയ്ക്ക് അഭിനന്ദനം; വീഡിയോ
