'മനസാക്ഷിയില്ലാത്തവർ'; ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ഓടിച്ച യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യണമെന്ന് നെറ്റിസെന്‍സ്, വീഡിയോ

Published : Mar 16, 2026, 02:39 PM IST
Dog tied behind a moving bike

Synopsis

കൊൽക്കത്തയിലെ കല്യാണി എക്സ്പ്രസ് വേയിൽ, ഓടുന്ന ബൈക്കിൽ നായയെ കെട്ടിയിട്ട് ഓടാൻ നിർബന്ധിക്കുന്ന ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മൃഗത്തോടുള്ള ഈ ക്രൂരതയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്, ഇവർക്കെതിരെ നിയമനടപടി വേണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നു.

 

നുഷ്യർ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ നേർക്കാഴ്ചകൾ പലപ്പോഴും ഇന്‍റർനെറ്റിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ കൊൽക്കത്തയിലെ കല്യാണി എക്സ്പ്രസ് വേയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഒരു നായയെ ഓടുന്ന ബൈക്കിനോട് ചേർത്ത് കെട്ടിയിട്ട് അതിവേഗം ഓടാൻ നിർബന്ധിക്കുന്ന ദാരുണമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അസ്വസ്ഥകരമായ വീഡിയോ

അസ്വസ്ഥതയുണ്ടാക്കുന്ന ഈ വീഡിയോ നിലവിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പുരുഷൻ ബൈക്ക് ഓടിക്കുന്നതും ഒരു സ്ത്രീ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇതിനോടൊപ്പം ബൈക്കിന്‍റെ വശത്തായി ഒരു നായയെ കഴുത്തിൽ ബെൽറ്റ് ഇട്ട് കെട്ടിയിരിക്കുന്നു, വേഗത്തിൽ പോകുന്ന വാഹനത്തിനൊപ്പം ഓടാൻ നായയെ നിർബന്ധിതനാക്കുന്ന കാഴ്ചയാണ് ആളുകളെ പ്രകോപിപ്പിച്ചത്.

 

 

വാഹനം വേഗത കൂട്ടുന്നതിനനുസരിച്ച് നായ പാടുപെട്ട് ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. റോഡിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. നായയെ വാഹനത്തിൽ കയറ്റാതെ ഇത്തരത്തിൽ റോഡിലൂടെ ഓടിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. ഇവർക്കെതിരെ നിയമനടപടി വേണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആവശ്യം.

രൂക്ഷമായ പ്രതികരണങ്ങൾ

ബൈക്കിന്‍റെ വേഗതയ്‌ക്കൊപ്പം ഓടാൻ ആ നായ നന്നേ പാടുപെടുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത് മൃഗത്തിന്‍റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്. ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ നായയുടെ കഴുത്തിൽ ലീഷ് (കഴുത്തിൽ ഇടുന്ന വള്ളി) കെട്ടിയിരിക്കുന്നത്, നായ എങ്ങനെയെങ്കിലും തെന്നി വീണാൽ അതിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കാൻ കാരണമാകുമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് വളർത്തുമൃഗങ്ങളെ വളർത്താൻ അർഹതയില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. "ആരെങ്കിലും ഇവരിൽ നിന്ന് ആ നായയെ ഏറ്റെടുക്കണം. ഇവർക്ക് വട്ടാണ്," "എത്ര മോശപ്പെട്ട മനുഷ്യരാണ് ഇവർ!" എന്നായിരുന്നു മറ്റൊരാളുടെ രോഷത്തോടെയുള്ള പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

'ലണ്ടനിൽ ഇനി ലണ്ടന്‍റെതായി ഒന്നും ബാക്കിയില്ല'; മൂക്ക് പൊത്തി യാത്രക്കാർ, മാലിന്യം നിറഞ്ഞ തെരുവുകൾ: ലണ്ടൻ തെരുവ് കാഴ്ചയുടെ വീഡിയോ വൈറൽ
കഫേ എന്ന് തെറ്റിദ്ധരിക്കരുത്! ഇതാണ് മക്കളേ ആ ഫേമസ് തേപ്പുകട