ന്യൂയോർക്ക് നഗരത്തിലെ സബ്‍വേയിൽ പ്രസവിച്ച് 25 -കാരി; സഹയാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞും സുരക്ഷിതർ, വീഡിയോ

Published : Feb 14, 2025, 09:35 PM IST
ന്യൂയോർക്ക് നഗരത്തിലെ സബ്‍വേയിൽ പ്രസവിച്ച് 25 -കാരി; സഹയാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞും സുരക്ഷിതർ, വീഡിയോ

Synopsis

ന്യൂയോര്‍ക്ക് സിറ്റി സബ്‍വേയില്‍ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഈ സമയം ട്രെയിനില്‍ ഡോക്ടർമാരായി ആരും തന്നെയുണ്ടായിരുന്നില്ല.      


ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ മാത്രം ജീവിക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക് സിറ്റി. കഴിഞ്ഞ ബുധനാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു സബ്‍വേയില്‍ അസാധാരണമായ ഒരു സംഭവം നടന്നു. 25 വയസുള്ള ഒരു യുവതി, നഗരത്തിലൂടെ ഓടുന്ന ഒരു സബ്‍വേയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 

ഉച്ചയ്ക്ക് 11.30 -യോടെ മാൻഹട്ടനിലെ സൗത്ത് വെസ്റ്റ് ട്രെയിനിലെ യാത്രക്കാരിയായ ഒരു സ്ത്രീ താഴെ വീണപ്പോഴാണ് സഹയാത്രികർ ശ്രദ്ധിച്ചത്.  താഴെ വീണ യുവതി പ്രവസവേദന കൊണ്ട് പുളയുന്നത് കണ്ടപ്പോഴാണ് യാത്രക്കാര്‍ക്ക് കാര്യം മനസിലായത്. ഉടനെ തന്നെ യാത്രക്കാര്‍ കൂട്ടത്തില്‍ ഡോക്ടർമാരാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നാലെ യാത്രക്കാര്‍ തന്നെ യുവതിയ്ക്ക് സുഖ പ്രസവത്തിനുള്ള സൌകര്യങ്ങൾ ഒരുക്കുകയായിരുന്നെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (എംടിഎ) അറിയിച്ചു.

Read More: പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ 'ജീവിത കരാർ' ഒപ്പിടുവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Read More:  ഇരുകണ്ണിലും ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കവെ, 22 ദിവസമായി കാണാതായ ഭാര്യയെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ് ഭര്‍ത്താവ്

ജെന്നി സെന്‍റ് പിയറി എന്ന യുവതിയായിരുന്നു ട്രെയിനില്‍ പ്രസവ വേദന കൊണ്ട് പുളഞ്ഞത്. സഹയാത്രികർ ഉടന്‍ തന്നെ ട്രെയിന്‍റെ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ഇതിനിടെ യാത്രക്കാരിലൊരാൾ നല്‍കിയ കീശയില്‍ കൊണ്ട് നടക്കാന്‍ കഴിയുന്ന ചെറിയ ഒരു കത്തി, യുവതിയെ ശുശ്രൂഷിക്കുന്നവര്‍ക്ക് കൈമാറി. ഈ കത്തിയുപയോഗിച്ച് മറ്റ് യാത്രക്കാർ അമ്മയുടെയും മകളുടെയും പൊക്കിൾ കൊടി ബന്ധം വിച്ഛേദിച്ചു. ജനിച്ച് നിമിഷങ്ങൾക്കകം അമ്മ ജെന്നി സെന്‍റ് പിയറിയ്ക്ക് കുഞ്ഞിനെ കൈമാറുന്ന വീഡിയോ ചില യാത്രക്കാര്‍ പകര്‍ത്തി. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

ഇതിനിടെ മുന്നോട്ട് എടുത്ത വണ്ടി 34-ാം സ്ട്രീറ്റ്-ഹെറാൾഡ് സ്ക്വയർ സ്റ്റേഷനിൽ നിർത്തി, ഈ സമയം അവിടെ ഒരു ഡോക്ടർമാരടക്കമുള്ള മെഡിക്കൽ സംഘം സജ്ജരായി നിന്നിരുന്നു. അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ സംഘം  ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

Read More:  ഏറ്റവും കുടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം; ചില കണക്കുകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും