ലോകം കീഴടക്കിയ സെൽഫി; പിന്നിൽ പൂകതുപ്പുന്ന അഗ്നിപർവ്വതം മുന്നിൽ ചിരിച്ച് കൊണ്ടൊരു യുവാവ്; വീഡിയോ വൈറൽ

Published : Feb 09, 2025, 11:33 PM ISTUpdated : Feb 09, 2025, 11:40 PM IST
ലോകം കീഴടക്കിയ സെൽഫി; പിന്നിൽ പൂകതുപ്പുന്ന അഗ്നിപർവ്വതം മുന്നിൽ ചിരിച്ച് കൊണ്ടൊരു യുവാവ്; വീഡിയോ വൈറൽ

Synopsis

ഇന്തോനേഷ്യയിലെ ഡുകോണോ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ അതിന് മുന്നിൽ നിന്ന് ഒരു സെൽഫി. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഹീറോ.   


ഭൂമിയിലെ ജീവജാലങ്ങളുടെ ജീവതവും വംശപരമ്പരകളെയും നിയന്ത്രിക്കുന്നതിലല്‍ അഗ്നിപര്‍വ്വതങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതം വേണ്ട. ലോകത്തിന്‍റെ പല ഭാഗങ്ങളിലായി സജീവവും അല്ലാതെയുമുള്ള അഗ്നിപര്‍വ്വതങ്ങളില്‍ പലതും ലോകത്തെ ജീവജാലങ്ങളുടെ അന്തകരായി മാറാന്‍ ശേഷിയുള്ളവരാണ്. അവ സജീവമാകുമ്പോൾ പുറന്തള്ളുന്ന ചാരം നിറഞ്ഞ പുക സൂര്യനെ മറച്ച് ദിവസങ്ങളോളും ഒരു പ്രദേശത്തിന് മുകളില്‍ നില ഉറപ്പിക്കാന്‍ പോന്നവയാണ്. ഇത് സൃഷ്ടിക്കുന്ന അന്തകാരത്തിന് കീഴിൽ ജീവജാലങ്ങൾ മരിച്ച് വീഴുകയും കരിഞ്ഞ് ഉണങ്ങുകയും ചെയ്യുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അഗ്നി പര്‍വ്വതങ്ങൾ ഇന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്നു. ഐസ്‍ലാന്‍ഡിലും കാനഡയിലും ഇന്തോനേഷ്യയിലും അഗ്നിപര്‍വ്വതങ്ങൾ ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്. 

ഇന്തോനേഷ്യയിലെ ഡുകോണോ അഗ്നിപർവ്വതം കഴിഞ്ഞ ദിവസം വീണ്ടും സജീവമായി. ഡുകോണോ വാർത്തകളില്‍ ഇടം നേടിയത് പക്ഷേ, ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം അഗ്നിപർവ്വതം പെട്ടിത്തെറിക്കുമ്പോൾ അതിന് മുന്നിൽ കിടന്ന് ഒരാൾ പകര്‍ത്തിയ സെല്‍ഫിലാണെന്ന് മാത്രം.  ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ ഹൽമഹേര ദ്വീപിലാണ് ഡുകോണോ അഗ്നിപർവ്വതമുള്ളത് .1550-ലെ ഏറ്റവും വലിയ സ്ഫോടനം നടന്നതെങ്കിലും 1933 മുതൽ ചെറിയ ഇടവേളകളിലായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നു. 

Read More: ചാറ്റ് ജിപിടിയോട് പ്രണയം പറഞ്ഞപ്പോൾ, ലഭിച്ച മറുപടി തന്നെ കീഴടക്കിയെന്ന് കുറിപ്പ്; അത് പ്രണയമെന്ന് സോഷ്യൽ മീഡിയ

Watch Video: ആദ്യ ചുവടില്‍ കാലുറയ്ക്കാതെ കുഞ്ഞ്, താങ്ങായി വളര്‍ത്തുനായ; ഇതാണ് യഥാര്‍ത്ഥ സൌഹൃദമെന്ന് സോഷ്യൽ മീഡിയ

ഏറ്റവും ഒടുവിലായി ജനുവരി 31 -നാണ് അഗ്നിപര്‍വ്വതം വീണ്ടും സജീവമായത്. ഈ സമയം ഹാൽമഹേര ദ്വീപിന്‍റെ വടക്കൻ ഭാഗങ്ങളിലൂടെ നടക്കുകയായിരുന്ന എച്ച താവിലാണ് ചിത്രത്തിലുള്ളത്.  നിശബ്ദമായ അഗ്നിപര്‍വ്വതത്തിന്‍റെ മുന്നില്‍ നിന്നും അദ്ദേഹം വീഡിയോ എടുക്കുന്നതിനിടെയാണ് അത് പൊട്ടിത്തെറിച്ചത്. പിന്നാലെ അദ്ദേഹം തന്‍റെ കാമറ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു.  ഈ വീഡിയോയാണ് എച്ചയുടെ അഗ്നിപർവ്വത സെൽഫിയായി സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. അഗ്നിപർവ്വതത്തിന്‍റെ  ഉച്ചിയിലെത്തിയ ശേഷം, അത് പൊട്ടിത്തെറിച്ച നിമിഷം പകർത്താൻ തനിക്ക് ഭാഗ്യമുണ്ടായതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ഡുകോണോയെന്ന് വോൾക്കാനോ ഡിസ്കവറി എന്ന വെബ്‌സൈറ്റ് പറയുന്നു. 

Watch Video: പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്