ഒന്നുകൂടി ചിന്തിക്കൂ, ലക്ഷണം ശുഭകരമല്ല; ട്രാഫിക്ക് ജാമിൽ വിവാഹ വണ്ടി കുടുങ്ങിയപ്പോൾ ഇറങ്ങി നടന്ന് വരൻ; വീഡിയോ

Published : Feb 09, 2025, 08:44 PM IST
ഒന്നുകൂടി ചിന്തിക്കൂ, ലക്ഷണം ശുഭകരമല്ല; ട്രാഫിക്ക് ജാമിൽ വിവാഹ വണ്ടി കുടുങ്ങിയപ്പോൾ ഇറങ്ങി നടന്ന് വരൻ; വീഡിയോ

Synopsis

വിവാഹത്തിനായി വിവാഹവേദിയിലേക്ക് പോകവെ മണിക്കൂറുകൾ നീങ്ങുന്ന ട്രാഫിക്ക് ജാമില്‍പ്പെട്ട് പോയാല്‍. സയമത്തിന് വിവാഹത്തിനെത്താന്‍ മറ്റെന്താണ് ഒരു മാര്‍ഗ്ഗം. ഇറങ്ങി നടക്കുക തന്നെ.

ന്ത്യന്‍ നഗരങ്ങൾ, അതിനി ദില്ലി, മുംബൈ, ബെംഗളൂരു, കൽക്കത്ത, ഹൈദരാബാദ് എവിടെയുമാകട്ടെ എല്ലാ നഗരങ്ങള്‍ക്കും പൊതുവായൊരു സ്വഭാവമുണ്ട്. അത് ട്രാഫിക് ജാമാണ്. മിനിറ്റുകളല്ല, മണിക്കൂറുകളാണ് ഇന്ത്യന്‍ നഗരങ്ങളിലെ ട്രാഫിക് ജാം കൊണ്ടു പോകുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പരാതിപ്പെടുന്നു. ഇതിനിടെ സ്വന്തം വിവാഹത്തിന് ഇറങ്ങിയ വരന്‍, ട്രാഫിക് ജാമില്‍പ്പെട്ട് പോയ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

'നിനക്ക് 30 വയസ്സായി, ഇത് വിവാഹം കഴിക്കാനുള്ള നിന്‍റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടാണ്, നിന്‍റെ വിവാഹ വേദിയിലേക്കുള്ള ട്രാഫിക് വളരെ മോശമാണ്, ബ്രോ, അവിവാഹിതനായി തുടരുക, ഇത് സുരക്ഷിതമാണ് എന്ന് പ്രപഞ്ചം നിങ്ങളോട് പറയാൻ ശ്രമിക്കുകയാണോ എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു' ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ശൌര്യ23 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു. 

Read More: 'വ്യാജ' ഭര്‍ത്താവ് റിയല്‍ എസ്റ്റേറ്റിലെ 'പുലി' എന്ന് ഭാര്യ; വിശ്വസിച്ച ബന്ധുക്കളില്‍ നിന്നും തട്ടിയത് 14 കോടി

Read More:  'അതിഥികളെ കാത്ത്, മരിച്ചുപോയ ബന്ധുക്കൾ'; വിവാഹ ക്ഷണക്കത്ത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

വീഡിയോയില്‍ തിരക്കേറിയ ഒരു ട്രാഫിക് ജാം കാണാം. ചുറ്റും ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. ട്രാഫിക് ജാമില്‍പ്പെട്ട് കിടക്കുന്ന ഒരു വാഹനത്തില്‍ നിന്നും വിവാഹ വേഷത്തിലിറങ്ങിയ വരന്‍ വാഹനങ്ങൾക്ക് ഇടയില്‍ കൂടി മുന്നോട്ട് നടക്കാന്‍ പോലും പ്രയാസപ്പെട്ട് നീങ്ങുന്നു. ഇടയ്ക്ക് തന്‍റെ വീഡിയോ പകര്‍ത്തുന്ന സുഹൃത്തുക്കളെ നോക്കി അയാൾ തമാശകൾ പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം 24 ദശലക്ഷം പേരാണ് കണ്ടത്. 'അല്ലെങ്കിലും ട്രാഫിക്, ഓരോ പ്രണയകഥയിലെയും യഥാര്‍ത്ഥ വില്ലനാണ്. ഇവിടെ നോക്കൂ. അദ്ദേഹം സ്വന്തം വിവാഹത്തിനായി ഓടുന്നു.' ഒരു കാഴ്ചക്കാരന്‍ എഴുതി. നിങ്ങൾ നിങ്ങളുടെ വിവാഹത്തില്‍ നിന്നും പുറന്തള്ളപ്പെടുകയാണെങ്കില്‍?  ഒന്ന് ചിന്തിച്ച് നോക്കൂ..... സഹോദരന്‍ ഒഴിവാക്കലിന്‍റെ പുതിയ തലം തുറക്കുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 

Read More: നാല് നൂറ്റാണ്ട്, മുങ്ങിയത് 8,620 കപ്പൽ, 250 എണ്ണത്തിൽ സ്വർണ്ണവും വെള്ളിയും; പേർച്ചുഗീസ് തീരത്തെ സ്വർണ്ണ ശേഖരം
 

PREV
Read more Articles on
click me!

Recommended Stories

സമയം രാത്രി, ട്രെയിൻ നിർത്തിയത് രണ്ടേരണ്ട് മിനിറ്റ്, മകൾക്കുള്ള ഭക്ഷണപ്പൊതിയുമായി അച്ഛൻ; മനസ് നിറയ്ക്കും വീഡിയോ
ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്