'മണ്ണിൽ വിരിഞ്ഞൊരു മെഴുകുതിരി'; കാരണം സൂര്യന്‍; കണ്ട് അന്ധാളിച്ച് സോഷ്യൽ മീഡിയ

Published : Feb 11, 2025, 08:28 AM IST
'മണ്ണിൽ വിരിഞ്ഞൊരു മെഴുകുതിരി'; കാരണം സൂര്യന്‍; കണ്ട് അന്ധാളിച്ച് സോഷ്യൽ മീഡിയ

Synopsis

ചുറ്റും മഞ്ഞ്. സൂര്യനാണെങ്കില്‍ മേഘങ്ങൾക്കിടയില്‍ മറയാന്‍ തുടങ്ങുന്നു. അതിനിടെ വന്ന ഒരു വെളിച്ചക്കീറില്‍ മണ്ണില്‍ കത്തിച്ച് വച്ചൊരു മെഴുകുതിരി പോലെ ഒരു വെളിച്ചം. വീഡിയോ കണ്ട് ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ. 


ഭൂമിയില്‍ ദൃശ്യമായ പുതിയൊരു പ്രതിഭാസത്തെ കുറിച്ചാണ്. കാഴ്ചയില്‍ ഭൂമിയില്‍ കത്തിച്ച് വച്ചൊരു വലിയ മെഴുകു തിരിനാളം പോലൊരു വെളിച്ചും. അതും അഞ്ചോ ആറോ ആൾ ഉയരത്തില്‍. ഓസ്ട്രിയയിലെ മഞ്ഞ് നിറഞ്ഞ മലയിലൂടെ സ്കീയറിംഗ് ചെയ്യുകയായിരുന്നവര്‍ക്ക് മുന്നിലാണ് ഇതുപോലൊരു പ്രതിഭാസമുണ്ടായത്. 'സൂര്യ മെഴുകുതിരി' (sun candle) എന്ന പേരില്‍  ഈ അത്യപൂര്‍വ്വ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ പലര്‍ക്കും വിശ്വസിക്കാനായില്ല. അതൊരു സയന്‍സ് ഫിക്ഷന്‍ എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. 

2024 ഡിസംബർ 10 -ന് ബ്രിക്സെന്‍റലിലെ സ്കിവെൽറ്റ് വൈൽഡർ കൈസറിലാണ് ഈ അത്ഭുതപ്രതിഭാസം സംഭവിച്ചത്.  മേഘാവൃതമായ അന്തരീക്ഷത്തിൽ അല്പം സൂര്യവെളിച്ചം വീഴുന്ന പ്രദേശത്ത് മണ്ണിൽ നിന്നും ഉയർന്നു കത്തുന്നൊരു മെഴുകുതിരി നാളം പോലൊരു വെളിച്ചം. അതിന്‍റെ സമീപ ദൃശ്യങ്ങളില്‍ വെളിച്ചത്തിനുള്ളിലൂടെ കടന്ന് പോകുന്ന മഞ്ഞിന്‍ കണങ്ങൾ കാണാം. സ്കീയിംഗ് ചെയ്യുന്നവരില്‍ പലരും വെളിച്ചത്തിന് തൊട്ടടുത്ത് വരെ പോയി തിരിച്ച് വരുന്നതും വീഡിയോയില്‍ കാണാം. 

Watch Video: ഹൃദയാഘാതം മൂലം മരിച്ച തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് കോടീശ്വരനായ മുതലാളി; ഇതാവണം മുതലാളിയെന്ന് സോഷ്യൽ മീഡിയ

Watch Video:  കാമുകൻ സമ്മാനിച്ച കോഴിക്കാൽ മറ്റൊരു യുവതി തട്ടിയെടുത്തു, പിന്നാലെ യുവതികളുടെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ടൈം ട്രാവല്‍ ചെയ്യുന്നതിനായി സൃഷ്ടിക്കുന്ന വെളിച്ചം കാണ്ടുള്ള വൃത്തങ്ങൾക്ക് സമാനമായ ദൃശ്യമായിരുന്നു വീഡിയോയിലെ കാഴ്ചയ്ക്കും. ഇത് കാഴ്ചക്കാരില്‍ പലരിലും അത്ഭുതവും അവിശ്വാസവും ജനിപ്പിച്ചു. അതേസമയം, അന്തരീക്ഷത്തിലെ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം ശരിയായ കോണിലൂടെ കടന്ന് പോകുമ്പോൾ വെളിച്ചത്തിന്‍റെ ലംബമായ കിരണം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം വെളിച്ച രൂപങ്ങള്‍. ചക്രവാളത്തില്‍ മേഘങ്ങൾ കൊണ്ട് മൂടിയോ മറ്റോ സൂര്യന്‍റെ സാന്നിധ്യത്തില്‍ ഏതെങ്കിലും വിധത്തില്‍ കുറവ് സംഭവിക്കുമ്പോൾ, സൃഷ്ടിക്കപ്പെടുന്ന ഇത്തരം വെളിച്ചങ്ങൾ കൂടുതല്‍ ദൃശ്യമാകുന്നു. 

Read More: മുന്‍ പ്രണയിനിക്ക് പ്രണയദിന സമ്മാനമായി 'ആന പിണ്ഡമിടുന്ന' വീഡിയോ അയച്ചുകൊടുക്കാം; അവസരം ഒരുക്കി യുഎസ് മൃ

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്