റെസ്റ്റോറന്‍റില്‍ വച്ച് ഒരു യുവതി മറ്റൊരു യുവതിയുടെ കോഴിക്കാല്‍ തട്ടിപ്പറിച്ചു. പിന്നാലെ അത് തനിക്ക് കാമുകന്‍ തന്നതാണെന്നും തിരിച്ച് വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇത് ഒരു പൊരിഞ്ഞ പോരാട്ടത്തിലാണ് അവസാനിച്ചത്. 


രു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്ന് ഡെയ്‍ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു പ്രാദേശിക കോഴിക്കടയിലാണ് സംഭവം നടന്നത്. 

കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി മാറി. 

Read More:മുന്‍ പ്രണയിനിക്ക് പ്രണയദിന സമ്മാനമായി 'ആന പിണ്ഡമിടുന്ന' വീഡിയോ അയച്ചുകൊടുക്കാം; അവസരം ഒരുക്കി യുഎസ് മൃഗശാല

Scroll to load tweet…

Watch Video: വിമാനത്തിൽ വച്ച് യുവതിയുടെ മുടി പിടിച്ച് വലിച്ചു, പിന്നാലെ ഇടിയോട് ഇടി, ഒടുവിൽ ആജീവനന്ത വിലക്കും; വീഡിയോ വൈറൽ

പരസ്പരം മുടി പിടിച്ച് വലിച്ചും വയറ്റില്‍ ചവിട്ടിയും പുരോഗമിച്ച പോരാട്ടം പെട്ടെന്ന് തന്നെ തറയിലേക്ക് എത്തി. ഇരുവരും പരസ്പരം തള്ളിയിട്ടതായിരുന്നു. നിലത്ത് കിടന്നും ഇരുവരും പരസ്പരം തല്ലുകൂടുന്നതിനിടെ സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ച് തല്ല് ആസ്വദിക്കുകയായിരുന്ന ഒരാളുടെ ടേബിളും യുവതികൾ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് കടയിലുണ്ടായിരുന്ന ഒരാൾ പോലും യുവതികളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചില്ല. അതേസമയം ചിലര്‍ വീഡിയോ പകര്‍ത്തി. സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏഴാം തിയതി പങ്കുവച്ച വീഡിയോ ഇതിനകം എട്ട് ലക്ഷത്തിന് മുകളില്‍ പേര്‍ കണ്ടു കഴിഞ്ഞു. 

'തങ്ങളുടെ കോഴിക്കാലുകൾ സ്വാദിഷ്ടമാണ് ജനങ്ങൾ അവയ്ക്കായി യുദ്ധം ചെയ്യുന്നത് കണ്ടില്ലേയെന്ന് റസ്റ്റോറന്‍റ് പരസ്യം നല്‍കു'മെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. കുടുംബവുമായി ഭക്ഷണം കഴിക്കാന്‍ പറ്റിയ ഇടം എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.

Read More: 'വ്യാജ' ഭര്‍ത്താവ് റിയല്‍ എസ്റ്റേറ്റിലെ 'പുലി' എന്ന് ഭാര്യ; വിശ്വസിച്ച ബന്ധുക്കളില്‍ നിന്നും തട്ടിയത് 14 കോടി