
അയൽപക്ക സ്നേഹത്തിന്‍റെ നിരവധി കഥകൾ നാമെല്ലാം കേട്ടിട്ടുണ്ടാവും. എന്നാൽ ഇതാ, കേട്ട കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവം ഇപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. മഹാകുംഭമേളയിൽ നേരിട്ട് പങ്കെടുത്ത ഏതാനും വ്യക്തികൾ കുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന തങ്ങളുടെ അയൽവാസികൾക്കായി സ്വിമ്മിംഗ് പൂളിൽ ത്രിവേണി സംഗമം സ്നാനം സജ്ജീകരിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായത്. ത്രിവേണി സംഗമത്തിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന വെള്ളവും മണ്ണും തങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിന്‍റെ സിമ്മിംഗ് പൂളിൽ നിക്ഷേപിച്ചാണ് പങ്കെടുക്കാൻ കഴിയാതെ വന്ന അയൽക്കാർക്കായി ഇവർ പുണ്യ സ്നാനം സജ്ജീകരിച്ചത്.
ഗ്രേറ്റർ നോയിഡയിലെ എടിഎസ് സൊസൈറ്റിയിലെ താമസക്കാരാണ് തങ്ങളുടെ താമസ സ്ഥലത്തെ സിമ്മിംഗ് പൂളിൽ ത്രിവേണി സംഗമത്തിൽ നിന്നും ശേഖരിച്ച ജലം ഒഴിക്കുകയും വിശുദ്ധ സ്നാനം നടത്താനുള്ള ചടങ്ങുകൾ സജ്ജീകരിക്കുകയും ചെയ്തത്. ചടങ്ങുകളുടെ ഒരു വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. വീഡിയോ വ്യാപകമായ പ്രചരിക്കപ്പെട്ടതോടെ സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. നിരവധി പേർ ഈ പ്രവർത്തിയെ അഭിനന്ദിച്ചപ്പോൾ ചിലരുടെ ഭാഗത്ത് നിന്നും വിമർശനങ്ങളും ഉയർന്നു. ചിലർ കുറിച്ചത് ഡിജിറ്റൽ സ്നാനത്തെക്കാൾ ഭേദമാണ് ഇതെന്നായിരുന്നു.
Watch Video: മത്സ്യത്തെ നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുന്ന വീഡിയോ വൈറല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
Watch Video: 'മസ്കിന്‍റെ കാൽ വിരലിൽ ചുംബിച്ച് ട്രംപ്'; യുഎസ് സർക്കാർ സ്ഥാപനത്തിൽ പ്രദർശിപ്പിച്ച എഐ വീഡിയോ വൈറൽ, വിവാദം
കഴിഞ്ഞ ദിവസം ഒരു വ്യക്തി മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അവരുടെ ചിത്രങ്ങളും ഒപ്പം 1,100 രൂപയും അയച്ചു തന്നാൽ ഡിജിറ്റൽ സ്നാനം വാഗ്ദാനം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. ഗംഗയില്‍ നിന്നുള്ള ജലം യുപി ജയിലിലെ പൂളില്‍ ശേഖരിച്ച് കുറ്റവാളികൾക്കായി പുണ്യ സ്നാനം ഒരുക്കിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 12 വർഷം കൂടുമ്പോളാണ് കുംഭമേള നടക്കുന്നത്. 12 കുംഭങ്ങൾക്ക് ശേഷമാണ് മഹാ കുംഭം നടക്കുന്നത്. അങ്ങനെ 144 വർഷങ്ങൾക്ക് ശേഷമാണ് മഹാ കുംഭമേള വരുന്നത്. 1882 -ൽ പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്ന അലഹബാദിലാണ് അവസാനത്തെ മഹാ കുംഭം നടന്നത്. ഇത്തവണത്തെ, മഹാ കുംഭമേള 2025 ജനുവരി 13 -ന് ആണ് ആരംഭിച്ചത്, ഫെബ്രുവരി 26 -ന് മഹാശിവരാത്രിയിൽ സമാപിക്കും.