ഡാന്‍സിംഗ് സർദാർജി; കാനഡയിൽ വച്ച് ഇന്ത്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഒരാളെ അടിച്ച് ഓടിക്കുന്ന വീഡിയോ വൈറൽ

Published : Jan 23, 2025, 02:28 PM IST
ഡാന്‍സിംഗ് സർദാർജി; കാനഡയിൽ വച്ച് ഇന്ത്യൻ വംശജനായ സുരക്ഷാ ഉദ്യോഗസ്ഥൻ ഒരാളെ അടിച്ച് ഓടിക്കുന്ന വീഡിയോ വൈറൽ

Synopsis

ഇന്ത്യന്‍ വംശജനും സെക്യൂരിറ്റി ഗാർഡുമായ ഉദ്യോഗസ്ഥനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിന് പിന്നാലെ അയാളെ അടിച്ച് ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 


ന്ത്യന്‍ വംശജർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. അതില്‍ തന്നെ ഏറ്റവും കുടുതലുള്ളത് പഞ്ചാബികളായ സിഖുകാരും. കാനഡയില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പഞ്ചാബികളുടെ വീര്യം കാണിക്കാനായി പങ്കുവച്ചത്. 

അതൊരു സംഘര്‍ഷത്തിന്‍റെ വീഡിയോ ആയിരുന്നു. അടുത്തുള്ള ഒരാളുടെ കൈയില്‍ നിന്നും ബാഗ് വാങ്ങിക്കാനുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാർജിയുടെ ശ്രമം അയാൾ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ അക്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് സര്‍ദാര്‍ജി നൃത്തം ചെയ്യുകയാണോ അതോ അയാളെ അടിച്ച് ഓടിക്കുകയാണോ എന്ന് സംശയം തോന്നുന്ന തരത്തില്‍ ആ കെട്ടിടത്തില്‍ നിന്നും  അയാളെ ഓടിക്കുന്നത് കാണാം. 

15 മിനിറ്റ് മുമ്പ് ഇൻഡിഗോ വിമാനം പറന്നുയര്‍ന്നു; സമയവും പണവും നഷ്ടമായെന്ന് യാത്രക്കാരന്‍റെ പരാതി

അമിത വേഗതയിൽ എത്തിയ കാർ തടഞ്ഞ് പോലീസ്, ഉള്ളിൽ വധു; പിന്നീട് സംഭവിച്ചത് തങ്ങളെ കീഴടക്കിയെന്ന് സോഷ്യൽ മീഡിയ

ഒരേ സമയം ഉയര്‍ന്ന് പൊങ്ങി ചവിട്ടിയും കൈകൾ കൊണ്ട് ആഞ്ഞടിച്ചും കൈയില്‍ പിടിച്ച് വട്ടം കറക്കിയും മറ്റേ ആളെ പൂര്‍ണ്ണമായും സർദാര്‍ജി കീഴ്പ്പെടുത്തുന്നു. ഒടുവില്‍ അയാൾ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. സർദാര്‍ജിയുടെ ആക്രമണ രീതിക്ക് ഒരു നൃത്തത്തിന്‍റെ ചടുലതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മറ്റേയാൾക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് സംഗതികളെല്ലാം കഴിഞ്ഞിരുന്നു. 

വീഡിയോ സമൂഹ മാധ്യമ ഉപോയക്താക്കളെ ഏറെ ആകര്‍ഷിച്ചു. അവര്‍ സർദാർജിയുടെയും പഞ്ചാബികളെ പൊതുവെയും പുകഴ്ത്താനായി വീഡിയോ ഉപയോഗിച്ചു. നിരവധി പേരാണ് സര്‍ദാർജിയുടെ ആക്ഷന്‍ രംഗത്തെ പുകഴ്ത്തിയത്. ചിലര്‍ ഡാന്‍സിംഗ് സര്‍ദാർജി എന്ന് കുറിച്ചപ്പോൾ മറ്റ് ചിലര്‍ ഒരു പഞ്ചാബിയുടെ മുന്നിലെത്തിയാല്‍ നമ്മൾ ഏറെ സൂക്ഷിക്കണം എന്ന് അടക്കം പറഞ്ഞു. വീഡിയോ ഇതിനകം 34,000 പേര്‍ കണ്ടു. കാനഡ അടുത്ത പഞ്ചാബല്ല, പഞ്ചാബിനേക്കാൾ വലിയ പഞ്ചാബാണ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ഇടിച്ചിട്ട കാറിനെ കാത്തിരുന്ന് പക തീര്‍ത്ത് നായ; കാറുടമയ്ക്ക് നഷ്ടം 15,000 രൂപ
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു