തന്നെ ഇടിച്ചിട്ട കാറിനെ കാത്തിരുന്ന് ഒരു സുഹൃത്തിനൊപ്പം ആക്രമിക്കുന്ന നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
മനുഷ്യരുടെ പകയുടെ തീരാക്കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും പാമ്പുകളും ആനകളും ഉപദ്രവിച്ചാല്‍ പക വച്ച് പിന്നൊരിക്കൽ തിരിച്ചടിക്കുമെന്നും നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍, നായകൾ പക ഉള്ളില്‍ സൂക്ഷിച്ച് തരം കിട്ടിയാല്‍ തിരിച്ചടിക്കുമെന്ന് തെളിയിക്കുന്ന സിസിടിവി വീഡിയോ സമൂ ഹ മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ്. സംഭവം നടന്നത് മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിലെ സാഗർ പ്രദേശത്താണ്.
സാഗർ സ്വദേശിയായ പ്രഹ്ളാദ് സിംഗ് ഘോഷി, ജനുവരി 17 ന് ഉച്ചയ്ക്ക് 2 മണിയോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. കാര്‍ പാര്‍ക്കിംഗില്‍ നിന്നും കാർ എടുക്കുന്നതിനിടെ അടുത്ത് നിന്നിരുന്ന ഒരു കറുത്ത നായയുടെ മേല്‍ ഇടിച്ചു. കാര്യമായ പരിക്കില്ലാത്ത നായ കുരച്ച് കൊണ്ട് അല്പ ദൂരെ കാറിനെ പിന്തുടർന്നു. പക്ഷേ, പിറ്റേന്ന് രാവിലെ കാറെടുക്കാനായി പാര്‍ക്കിംഗിലെത്തിയ പ്രഹ്ളാദ് കണ്ടത് മാന്തി വരച്ചത് പോലെ ആകെ വികൃതമാക്കിയ തന്‍റെ കാറിനെ. അയൽപക്കത്തെ കുട്ടികളുടെ പണിയാകുമതെന്ന് കരുതി.
ഥാറിന് മുകളില്‍ മൂന്ന് വിദ്യാർത്ഥികൾ, ബ്രേക്ക് ചവിട്ടിയതും മൂന്നും കൂടി താഴേക്ക്; വീഡിയോ വൈറൽ
പക്ഷേ, പാർക്കിംഗ് ലോട്ടിലെ സിസിടിവി പരിശോധിച്ച പ്രഹ്ളാദ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാറില്‍ നഖങ്ങൾ ഉപോയോഗിച്ച് പോറലേല്‍പ്പിച്ചത് രണ്ട് നായ്ക്കൾ. അതിലൊന്നിനെയായിരുന്നു തൊട്ട് മുമ്പത്തെ ദിവസം പ്രഹ്ളാദ് ഇടിച്ചിട്ടത്. രണ്ട് നായ്ക്കൾ കാറിനെ ആക്രമിക്കുന്നത് കണ്ട തനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ലെന്ന് പ്രഹ്ളാദ് പറയുന്നു. പിന്നീടാണ് തലേദിവസം താന്‍റെ കാർ ഇടിച്ച നായയാണ് അതിലൊന്ന് എന്ന് ഓർമ്മവന്നതെന്നും അദ്ദേഹം ന്യൂസ് 18 ഓട് പറഞ്ഞു. നായ മാന്തിപൊളിച്ച പെയ്ന്‍റ് ശരിയാക്കാന്‍ തനിക്ക് 15,000 രൂപ ചെലവായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിലർ തങ്ങൾ പണ്ട് കല്ലെറിഞ്ഞ നായ്ക്കൾ അന്വേഷിച്ച് വരുമോയെന്ന് തമാശയായി കുറിച്ചു.
