അമിത വേഗതയില്‍ എത്തിയ കാറിനുള്ളില്‍ വധുവും കൂട്ടുകാരുമാണെന്ന് അറിഞ്ഞ പോലീസ് അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു.
അമിത വേഗതയ്ക്ക് തടഞ്ഞ് നിര്‍ത്തിയ കാറില്‍ വിവാഹത്തിനായി പോകുന്ന വധുവിനെ കണ്ട് പിഴയ്ക്ക് പകരം 'ലഡു വാങ്ങിയ' പഞ്ചാബ് പോലീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. ആഞ്ചൽ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ കൈയില്‍ മൈലാഞ്ചി അണിഞ്ഞ് ഒരു വധു കാറിന്‍റെ പിന്നില്‍ ഇരിക്കുന്നത് കാണാം. അവര്‍ വിവാഹ വേദിയിലേക്കുള്ള യാത്രയിലായിരുന്നു. അമിത വേഗതയിലെത്തിയ കാറില്‍ വിവാഹവേദിയിലേക്ക് പോകുന്ന വധുവാണെന്ന് തിരിച്ചറിഞ്ഞ പഞ്ചാബ് പോലീസ് അവരെ പോകാന്‍ അനുവദിക്കുന്നു. ഇവരുടെ സംഭാഷണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.
കാറില്‍ വധുവിനെ കണ്ട് പോലീസ് 'മധുരമുള്ള വായുമായി പോകൂ.' എന്ന് തമാശ പറഞ്ഞു. ഒപ്പം അവളുടെ വിവാഹത്തിന് അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഇതോടെ വധു, 'ലഡുവിന്‍റെ പെട്ടി തയ്യാറാണ്.' എന്നാണ് മറുപടി പറയുന്നത്. ഇത് കാറിനുള്ളില്‍ വലിയ ചിരി പടര്‍ത്തി. ആ ചിരി കാഴ്ചക്കാരിലേക്കും പടർന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകളില്‍ വ്യക്തം. പിന്നാലെ പോലീസുകാര്‍ കാറിന് പെറ്റി നല്‍കാതെ പോകാന്‍ അനുവദിക്കുന്നു.
ഇടിച്ചിട്ട കാറിനെ കാത്തിരുന്ന് പക തീര്‍ത്ത് നായ; കാറുടമയ്ക്ക് നഷ്ടം 15,000 രൂപ
38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഒന്നര ലക്ഷത്തിന് മേലെ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ പോലീസിനെ അഭിനന്ദിക്കാനെത്തി. മറ്റ് ചിലര്‍ അത് പെണ്‍കുട്ടികളായത് കൊണ്ട് മാത്രം ലഭിച്ച സൌജന്യമാണെന്ന് കുറ്റപ്പെടുത്തി. ആ കാറിന് തൊട്ട് പിന്നിലുണ്ടായിരുന്ന തങ്ങള്‍ക്ക് 1,500 രൂപ പെറ്റി കിട്ടിയെന്ന് മറ്റൊരാൾ എഴുതി. വീഡിയോ ഇഷ്ടപ്പെട്ടെന്ന് കുറിച്ചവരും കുറവല്ല. പഞ്ചാബ് പോലീസ് പെറ്റിക്ക് പകരം ലഡു ഒക്കെ സ്വീകരിച്ച് തുടങ്ങി എന്നായിരുന്നു ഒരാൾ തമാശയായി എഴുതിയത്.
ഥാറിന് മുകളില്‍ മൂന്ന് വിദ്യാർത്ഥികൾ, ബ്രേക്ക് ചവിട്ടിയതും മൂന്നും കൂടി താഴേക്ക്; വീഡിയോ വൈറൽ
