പുറപ്പെടുന്നതിന് തൊട്ട് മുമ്പ് വിമാനത്തിന്‍റെ മുൻവശത്തെ ടയർ തകർന്നു, വിമാനം മൂക്ക് കുത്തി; വീഡിയോ

Published : Jun 05, 2026, 09:39 PM IST
Lufthansa Boeing 787 Dreamliner

Synopsis

ഫ്രാങ്കഫർട്ട് വിമാനത്താവളത്തിൽ ലുഫ്താൻസ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്‍റെ നോസ് ലാൻഡിംഗ് ഗിയർ തകർന്നു. ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാർ കയറുന്നതിന് മുൻപായിരുന്നു അപകടം. സംഭവത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു, വിമാനത്തിന്‍റെ സർവീസ് റദ്ദാക്കി.

 

ന്ന് രാവിലെ ജർമ്മനിയിലെ ഫ്രാങ്കഫർട്ട് വിമാനത്താവളത്തിൽ ലോസ് ഏഞ്ചൽസിലേക്ക് പറക്കാനായി തയ്യാറെടുക്കുകയായിരുന്ന ലുഫ്താൻസ ബോയിംഗ് 787 ഡ്രീംലൈനറിന്‍റെ നോസ് ലാൻഡിംഗ് ഗിയർ തകർന്ന് വീണ് നിരവധി ജീവനക്കാർക്കും ഗ്രൗണ്ട് സ്റ്റാഫിനും പരിക്കേറ്റു. ലോസ് ഏഞ്ചൽസിലേക്ക് LH450 എന്ന ഫ്ലൈറ്റ് സർവീസ് നടത്തേണ്ടിയിരുന്ന വിമാനത്തിന്‍റെ മുൻവശത്തെ ടയർ തകർന്ന് അക്ഷരാർത്ഥത്തിൽ നിലംപതിക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാർ കയറുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. ഇതേ തുടർന്ന് വിമാനത്തിന്‍റെ സർവ്വീസ് റദ്ദാക്കി.

തൊഴിലാളികൾക്ക് പരിക്ക്

അപകടസമയത്ത് വിമാനത്തിൽ ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും ഉണ്ടായിരുന്നതായി വിമാനത്താവള, എയർലൈൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോൾ യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.നിരവധി ജീവനക്കാർക്ക് പരിക്കേറ്റെന്നും അവരെല്ലാവരും ചികിത്സയിലാണെന്നും വിമാന വക്താവ് അറിയിച്ചു. വിമാനത്തിന്‍റെ നോസ് ലാൻഡിംഗ് ഗിയർ തകർന്ന് വിമാനം മൂക്കു കുത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

 

 

 

 

 

നോസ് ലാൻഡിംഗ് ഗിയർ

സാധാരണയായി നോസ് വീൽ അസംബ്ലി എന്നറിയപ്പെടുന്ന ഭാഗമാണ് നോസ് ലാൻഡിംഗ് ഗിയർ. ഇത് വിമാനത്തിന്‍റെ മുൻഭാഗത്തിന് താഴെയായാണ്. വിമാനത്തിന്‍റെ മുൻഭാഗത്തിന്‍റെ ഭാരം താങ്ങുന്നതിലും, ഇറങ്ങുമ്പോൾ സ്റ്റിയറിംഗ് പ്രാപ്തമാക്കുന്നതിലും, ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങളിൽ ആഘാതങ്ങൾ കുറയ്ക്കുന്നതും നോസ് ലാൻഡിംഗ് ഗിയറാണ്. വിമാനം നിശ്ചലമായിരിക്കുമ്പോൾ പോലും, ഈ സംവിധാനത്തിൽ ഉണ്ടാകുന്ന ഏതൊരു തകരാരും വിമാനത്തിന്‍റെ ചലനത്തെയും നിലത്തെ പ്രവർത്തനങ്ങളെയും നേരിട്ട് ബാധിക്കും.

 

PREV
Read more Articles on
click me!

Recommended Stories

തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോ
മദ്യപിച്ച യുവാവ്, മെഡിക്കൽ പരിശോധനയ്ക്കിടെ പോലീസുകാരനെ തല്ലി, സംഭവത്തിന്‍റെ വീഡിയോ വൈറൽ