അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

Published : Jan 27, 2025, 06:25 PM ISTUpdated : Jan 27, 2025, 06:28 PM IST
അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

Synopsis

വീട്ടിന് മുന്നിലെ വഴി അടിച്ച് വാരുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവീട്ടുകാരും തമ്മില്‍ തല്ല് നടന്നത്.  കൈയിലിരുന്ന ചൂല് വച്ച് യുവതിയും അയൽക്കാരനും തമ്മില്‍ പരസ്പരം തല്ലുന്നത് വീഡിയോയില്‍ കാണാം. 


ല അയല്‍പക്കങ്ങളും തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധമല്ല നിലവില്‍ ഉള്ളത്. പലപ്പോഴും നിസാരമായ കാര്യങ്ങളില്‍ തുടങ്ങി, വലിയ പ്രശ്നങ്ങളിലേക്ക് പോകുന്ന വഴക്കുകൾ അയൽപക്കങ്ങള്‍ തമ്മിലുണ്ടാകുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരത്തില്‍ അയൽപക്കങ്ങള്‍ തമ്മിലുള്ള ഒരു വഴക്കിന്‍റെതായിരുന്നു. വീഡിയോ കേരളത്തില്‍ നിന്നുള്ളതാണെങ്കിലും ഉത്തരന്ത്യേയില്‍ നിന്നുള്ള വൈറല്‍ വീഡിയോകൾ പങ്കുവയ്ക്കുന്ന ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോയുടെ തുടക്കത്തില്‍ ഒരു സ്ത്രീ, റോഡില്‍ നിന്നും തന്‍റെ വീട്ടിലേക്ക് ഇറങ്ങുന്ന പടിക്കെട്ടില്‍ നില്‍ക്കുന്നത് കാണാം. ഇവരുടെ വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അതെന്ന് വ്യക്തം. യുവതി പടിക്കെട്ടില്‍ നിന്നും അയല്‍പക്കത്തെ വീട്ടിലേക്ക് നോക്കി എന്തോ വളിച്ച് പറയുന്നത് അവ്യക്തമായ കേൾക്കാം. പിന്നാലെ യുവതി തന്‍റെ കൈയിലെ ചൂലെടുത്ത് വഴി അടിച്ച് വാരുന്നു. ഇതേ സമയം മറുവശത്ത് നിന്നും അയൽക്കാരനും വഴി അടിച്ച് വാരുന്നത് കാണാം. ഇരുവരും അടുത്ത് വരുന്നതിന് പിന്നാലെ പരസ്പരം ഉന്തും തള്ളും ചൂല് വച്ച് അടിയും ആരംഭിക്കുന്നു. ഇതോടെ അയല്‍ക്കാരന്‍ യുവതി പിടിച്ച് തള്ളുന്നതോടെ ഇവര്‍ വഴിയില്‍ വീഴുന്നു. യുവതി വഴിയില്‍ വീഴുന്നതിനിടെ വീട്ടില്‍ ഇന്നും 'ഇമ്മാ ഇമ്മാ' എന്ന് വിളിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി യുവതിയുടെ അടുത്തേക്ക് ഓടി വരുന്നതും വീഡിയോയില്‍ കാണാം. 

Watch Video: 'എന്‍റെ ഭർത്താവിനെ തല്ലുന്നോ?'; അധ്യാപികയുടെ ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിക്കുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ

Watch Video: അമിതവേഗതയ്ക്ക് പിടികൂടിയപ്പോൾ രണ്ട് മണിക്കൂറിനുള്ളിൽ യൂണിഫോം ഉരിക്കുമെന്ന് പോലീസിന് ഭീഷണി; പിന്നാലെ സംഭവിച്ചത്

എന്നാൽ, വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി വീണ്ടും അയല്‍ക്കാരന് നേര്ക്ക് പാഞ്ഞടുക്കുമെങ്കിലും അയാൾ അവരെ വീണ്ടും പിടിച്ച് തള്ളുകയും അവര്‍ രണ്ടാമതും വഴിയിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോയില്‍ കാണാം. വീണ്ടും ചോദ്യം ചെയ്യാനായി യുവതി എഴുന്നേല്‍ക്കുമെങ്കിലും പെട്ടെന്ന് തിരിച്ച് തന്‍റെ വീട്ടിലേക്ക് തന്നെ മടങ്ങുന്നു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ കാണുകയും നൂറുകണക്കിന് ആളുകൾ പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം വീഡിയോ കേരളത്തില്‍ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ യുവതി കേന്ദ്ര സര്‍ക്കാറിന്‍റെ സ്വച്ഛഭാരത് അഭിയാന്‍ വളരെ സീരിയസായി എടുത്തെന്ന് തോന്നുന്നുവെന്ന് കുറിച്ചു. നിരവധി പേര്‍ വാൾപ്പയറ്റിന്‍റെ വീഡിയോ മീമുകൾ പങ്കുവച്ചു. 

Watch Video: ട്രെയിൻ ശുചിമുറിയിൽ ചായ കണ്ടെയ്‌നർ കഴുകി കച്ചവടക്കാരൻ; രോഷാകുലരായി നെറ്റിസൺസ്, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും