തന്നെ തടഞ്ഞ് നിര്‍ത്തിയ ട്രാഫിക് പോലീസിനോട് തട്ടിക്കയറുകയും രണ്ട് മണിക്കൂറിനുള്ളില്‍ യൂണിഫോം ഊരിക്കുമെന്നും യുവാവ് ഭീഷണി മുഴക്കുന്നതും വീഡിയോയില്‍ കാണാം. 


ഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറില്‍ (ഔറംഗബാദ്) അമിതവേഗതയില്‍ സൈറണ്‍ മുഴക്കി പോയ ഒരു കറുത്ത ഡിഫന്‍ഡർ എസ്യുവി ട്രാഫിക് പോലീസ് തടഞ്ഞ് നിര്‍ത്തി. തിരക്കേറിയ റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതും അനാവശ്യമായി സൈറണ്‍ ഉപയോഗിച്ചതിനും പിഴ ചുമത്തണമെന്ന് പോലീസ് എസ്യുവി ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍, പിഴ അടയ്ക്കുന്നതിന് പകരം രണ്ട് മണിക്കൂറിനുള്ളില്‍ ട്രാഫിക് പോലീസിന്‍റെ ജോലി തന്നെ ഇല്ലാതാക്കുമെന്നായിരുന്നു വാഹന ഉടമ പ്രതികരിച്ചത്. പിന്നാലെ ഡ്രൈവറെയും വാഹനത്തെയും പോലീസ് പടികൂടി. 

കുനാൽ ബക്ലിവാള്‍ എന്നയാളായിരുന്നു ആഢംബര വാഹനം ഓടിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 24 -ന് മിൽ കോർണർ സിഗ്നലിൽ വച്ച് ട്രാഫിക് ബ്രാഞ്ച് ഓഫീസർ ഡാൻ സിംഗ് ജോൻവാളും അസിസ്റ്റന്‍റ് പോലീസ് ഓഫീസർ ബാഗുലുമാണ് കുനാൽ ബക്ലിവാളിനെ തടഞ്ഞത്. പോലീസ് തടഞ്ഞ് നിര്‍ത്തിയപ്പോൾ ഇത് തന്‍റെ വാഹനമല്ല, എന്‍റെതാണെന്ന് ഇയാള്‍ പോലീസിനോട് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണാം. 'ഞാനാരാണെന്ന് നിനക്കറിയില്ലേ? രണ്ട് മണിക്കൂറിനുള്ളിൽ ഞാൻ നിന്‍റെ യൂണിഫോം ഊരിക്കും, ' കുനാൽ ബക്ലിവാള്‍ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നു. 

സാങ്കേതിക തകരാർ; യുണൈറ്റഡ് എയർലൈൻസ് വിമാനം ലാഗോസിൽ അടിയന്തരമായി ഇറക്കി, ആറ് പേർക്ക് പരിക്ക്, വീഡിയോ വൈറൽ

View post on Instagram

ട്രെയിൻ ശുചിമുറിയിൽ ചായ കണ്ടെയ്‌നർ കഴുകി കച്ചവടക്കാരൻ; രോഷാകുലരായി നെറ്റിസൺസ്, വീഡിയോ വൈറൽ

കുനാൽ ബക്ലിവാള്‍ പോലീസിനോട് തട്ടിക്കയറുന്നുണ്ടെങ്കിലും പോലീസ് ശാന്തമായാണ് തിരിച്ച് പ്രതികരിക്കുന്നത്. അതേസമയം കുനാല്‍ ഫോണിൽ മറ്റൊരു ഉദ്യോഗസ്ഥനെ ഫോണില്‍ വളിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ഫോണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. ഇതിനിടെ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുക്കുന്നതും, ട്രാഫിക് പോലീസ് പകര്‍ത്തിയ വീഡിയോയില്‍ കാണാം. കുനാലിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തിന്‍റെ ആഢംബര വാഹനത്തെ കസ്റ്റഡിയിലെടുത്തെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര് നിതിന് ബഗാട്ടെ അറിയിച്ചു. 

ഒന്ന് ചുംബിക്കാന്‍ ശ്രമിച്ചതാ... റഷ്യന്‍ നർത്തകിയുടെ മൂക്കിൽ കടിച്ച് പാമ്പ്; വീഡിയോ വൈറൽ