അന്യഗ്രഹ ജീവിയുടെ വളർത്തുമൃഗം; മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Published : Mar 01, 2025, 04:28 PM IST
അന്യഗ്രഹ ജീവിയുടെ വളർത്തുമൃഗം; മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Synopsis

മനുഷ്യ ഭാവനയില്‍ വിരിഞ്ഞ ഏലിയന്‍ രൂപങ്ങളുടെ തലയ്ക്ക് സമാനമായ രൂപമാണ് കാഴ്ചയിൽ  ഇവയ്ക്കുള്ളത്. അതേസമയം വായും മൂക്കും കണ്ണുമുള്ള ഇളം വയലറ്റ് കലർന്ന ചാര നിറത്തോട് കൂടിയ രൂപം. 


ടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന റഷ്യന്‍ വംശജന്‍ റോമൻ ഫെഡോർട്സോവ് തന്‍റെ വലയില്‍ കുടുങ്ങിയ അസാധാരണ രൂപമുള്ള ജീവിയെ കണ്ട് അമ്പരന്നു. കാഴ്ചയില്‍ ഒരു മനുഷ്യന്‍റെ തലയ്ക്ക് സമാനമായിരുന്നു ജീവിയുടെ രൂപം. അതേസമയം മനുഷ്യ ഭാവനയില്‍ വരിഞ്ഞ ഏലിയന്‍ (അന്യഗ്രഹ) ജീവികകളുടെ രൂപത്തോടും അതിന് ഏറെ സാമ്യമുണ്ടായിരുന്നു. ആദ്യമായി വലയില്‍ കുടുങ്ങിയ അത്യപൂര്‍വ്വ ജീവിയെ കുറിച്ച് കൂടുതലറിയാനായി റോമന്‍ അതിന്‍റെ വീഡിയോ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

മനുഷ്യന്‍റെ തലയുടേതിന് സമാനമായ രൂപത്തിന് കണ്ണുകളും മൂക്കും വായുമൊക്കെയുണ്ട്. മുഖത്തിന് സമാനമായ ഭാഗത്താണ് ഇവ. പിന്‍ഭാഗം ഏതാണ്ട് മനുഷ്യന്‍റെ തലയുടെ ആകൃതിയിലുമാണ്. റോമന്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് റോമന്‍ ഇങ്ങനെ കുറിച്ചു, 'ആപ്റ്റോസൈക്കിൾ, അല്ലെങ്കിൽ മിനുസമാർന്ന ഫ്രോഗ്ഫിഷ്. പിനാഗോറിഡേ കുടുംബത്തിലെ ഒരു ഇനം റേ-ഫിന്നിഡ് മത്സ്യമാണ് ആപ്റ്റോസൈക്ലസ് വെൻട്രിക്കോസസ്. വടക്കൻ പസഫിക് സമുദ്രത്തിലാണ് ഇവയെ പൊതുവെ കണ്ട് വരുന്നത്.' 

Viral Video: കുട്ടികളെ പ്രസവിക്കണം, ഇരിക്കാന്‍ പിൻസീറ്റ്, മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി കോടീശ്വരന്‍

Viral Video:   തകർന്നടിഞ്ഞ് കുളു - മണാലി; ഹിമപാതം തകർത്തെറിഞ്ഞ താഴ്വരയുടെ വീഡിയോ വൈറല്‍

വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഓരോരുത്തരും തങ്ങളുടെ മനോധർമ്മത്തിന് അനുസരിച്ച് കുറിപ്പുകളെഴുതി. മിക്ക ആളുകളും അത് അന്യഗ്രഹ ജീവിയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍, അത് സ്മൂത്ത് ലംപ്സക്കർ എന്ന മത്സ്യമാണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്, അത് കടലിന്‍ അടിയില്‍ ജീവിക്കുന്ന അന്യഗ്രഹ ജീവികളുടെ വളര്‍ത്തുമൃഗമാണെന്നായിരുന്നു. ചെർണോബില്ലില്‍ നിന്നുള്ള ആണവവികിരണമേറ്റ മത്സ്യം എന്നായിരുന്നു മറ്റൊരു കുറിപ്പ്. നിങ്ങൾ കാഴ്ചക്കാരന് വേണ്ടി അന്യഗ്രഹ ജീവിയുടെ തല കോയ്തോയെന്നായിരുന്നു ഒരു ചോദ്യം. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വർണ്ണ നഗരം' കണ്ടെത്തി
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു