
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ വച്ച് നടന്ന അധ്യാപകരുടെ അനുചിതമായ പ്രവർത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അധ്യാപകരെ സസ്പെന്‍റ് ചെയ്തെന്ന് റിപ്പോർട്ട്. അതേസമയം പുരുഷ അധ്യാപകന്റെ ഭാര്യ സ്കൂളിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ അധികൃതർ മോശം പെരുമാറ്റവും അന്തസ്സിന്‍റെ ലംഘനവും ചൂണ്ടിക്കാട്ടി രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ സൗരിഖ് ബ്ലോക്കിന് കീഴിലുള്ള ബജേദി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് അസിസ്റ്റന്‍റ് അധ്യാപികയും വനിതാ അസിസ്റ്റന്‍റ് അധ്യാപികയും ജോലി ചെയ്യുന്നത്. ദൃശ്യങ്ങളിൽ ഇരുവരും ശൈത്യകാല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതിനാൽ സംഭവം നടന്നത് കഴിഞ്ഞ ശൈത്യകാലത്താണെന്ന് കരുതുന്നു. അസിസ്റ്റന്‍റ് അധ്യാപകൻ ക്ലാസ് മുറിയിൽ തന്‍റെ കസേരയിൽ ഇരിക്കുകയായിരുന്ന വനിതാ അസിസ്റ്റന്‍റ് അധ്യാപികയെ ചുംബിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. അതേസമയം സഹപ്രവർത്തകനുമായുള്ള ബന്ധത്തിൽ അധ്യാപകന്‍റെ ഭാര്യയ്ക്ക് ഭർത്താവിൽ സംശയം ഉണ്ടായിരുന്നതായും ഇവരാണ് സ്കൂളിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ക്ലാസ് റൂമുകളിൽ വച്ച് ചുംബിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
Breaking News: Kannauj, Uttar Pradesh
A video allegedly from a composite government school in Saurikh Block has gone viral, triggering controversy. The clip appears to show a male assistant teacher and a female assistant teacher kissing on the school premises.
Following the… pic.twitter.com/iisk0y3KqK— Ms. Avnni (@Avnni61) July 15, 2026
🚨 Kannauj, UP: A video allegedly showing two teachers in a compromising situation inside a government school classroom has gone viral. pic.twitter.com/Qki0cFzseq
— Mohalle Ka Scene (@mohallekascene) July 15, 2026
വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായതെത്തി. ഇതോടെ വിദ്യാഭ്യാസ അധിതർ അന്വേഷണ വിധേയമായി ഇരുവരെയും സസ്പെന്‍റ് ചെയ്യുകയായിരുന്നു. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളാണ് ഈ സ്കൂളിൽ നടന്നിരുന്നത്. വീഡിയോകൾ വൈറലായതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 13 -ന് ജില്ലാ ബേസിക് എജ്യൂക്കേഷൻ ഓഫീസർ (ബിഎസ്എ) സന്ദീപ് കുമാർ ആരോപണങ്ങൾ അന്വേഷിക്കാൻ സൗരിഖിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) വിശ്വനാഥ് പഥക്കിനോട് നിർദ്ദേശിച്ചു. പിന്നാലെയാണ് അധ്യാപകരെ സസ്പെന്‍റ് ചെയ്തത്.