പിറന്നാളാഘോഷത്തിന് വിദ്യാർത്ഥികളെ ക്ഷണിച്ച് പ്രൊഫസർ, വയറു നിറയെ ഭക്ഷണവും, വൈറലായി വീഡിയോ

Published : Apr 23, 2026, 12:29 PM IST
viral video

Synopsis

തന്റെ പിറന്നാൾ വിദ്യാർത്ഥികളോടൊപ്പം ആഘോഷിച്ച് ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ റൗത്രേ. വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിക്കുകയും അവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്ത പ്രൊഫസറുടെ വീഡിയോ വൈറലാവുകയാണ്. 

തന്റെ പിറന്നാൾ ആഘോഷത്തിന് വിദ്യാർത്ഥികളെ കൂടി ക്ഷണിക്കുകയും അവർക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്ത ഒരു പ്രൊഫസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ റൗത്രേയാണ് പിറന്നാൾ ആഘോഷത്തിന് തന്റെ വിദ്യാർത്ഥികളെ കൂടി ക്ഷണിച്ചത്. പ്രൊഫസർ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിക്കുന്നതും ഭക്ഷണം നൽകുന്നതുമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുകയായിരുന്നു.

@unseen_iit എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ പ്രൊഫസർ കേക്ക് മുറിക്കുന്നതും വിദ്യാർത്ഥികൾ കയ്യടിക്കുന്നതും കാണാം. തുടർന്ന് ഒരു വലിയ ഗാർഡനിൽ വെച്ച് അവർക്ക് പ്രൊഫസർ ഭക്ഷണവും വിളമ്പി. പാസ്ത, ഐസ്ക്രീം, ചോറ്, പൂരി, വിവിധ തരം കറികൾ, ദാൽ എന്നിങ്ങനെ നിരവധി വിഭവങ്ങൾ നിരത്തിയ ഒരു വിരുന്ന് തന്നെയാണ് അദ്ദേഹം ഒരുക്കിയിരുന്നത്. കൂടാതെ, വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും അവർക്ക് ആവശ്യമായ സ്പൂണുകളും മറ്റും നൽകാനും പ്രൊഫസർ തന്നെ നേരിട്ട് ഇറങ്ങുകയും ചെയ്തു.

ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ മനോഹരമായ വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ഞാൻ തെറ്റായ ഡിപ്പാർട്ട്‌മെന്റിലാണ് എത്തിയത് എന്ന് തോന്നുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'അദ്ദേഹത്തിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്, വളരെ സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ കോളേജുകളിൽ ടീച്ചേഴ്സ് ഡേയ്ക്ക് പോലും ഇങ്ങനെയൊന്നും നടക്കാറില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

 

 

ഐഐടി ഖരഗ്‌പൂർ: ഇന്ത്യയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാണ് ഐഐടി ഖരഗ്‌പൂർ. 1951-ലാണ് ഇത് സ്ഥാപിതമായത്. രാജ്യത്തെ ആദ്യത്തെ ഐഐടിയാണ്. ഏകദേശം 2,100 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പസ് വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐഐടി കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതകാലം മുഴുവൻ അച്ഛൻ ഓട്ടോ ഓടിച്ചു, അമ്മ വീട് നോക്കി, അവർക്കുവേണ്ടി ഇതെങ്കിലും ചെയ്യണ്ടേ?', വീഡിയോ
100 രൂപയും കൊണ്ട് പോയാൽ ഒരു കുപ്പി വെള്ളം പോലും കിട്ടില്ല, ആകെ കിട്ടിയത് ഇത്; ലണ്ടനിൽ നിന്നും യുവതി