അയ‌ൽക്കാരനോടുള്ള ദേഷ്യം തീർക്കാൻ തെരുവ് നായ്ക്കുട്ടികളെ മതിലിലേക്ക് വലിച്ചെറിഞ്ഞ് യുവതി; വീഡിയോ

Published : Mar 06, 2026, 02:55 PM IST
Woman throws two puppies against wall

Synopsis

അയൽവാസിയോടുള്ള ദേഷ്യത്തിൽ ഒരു യുവതി രണ്ട് പട്ടിക്കുഞ്ഞുങ്ങളെ അയൽവാസിയുടെ മതിലിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്നതിന്‍റെ  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട്ടിൽ നടന്ന ഈ സംഭവത്തിൽ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് മൃഗസംരക്ഷണ പ്രവർത്തകരും സോഷ്യൽ മീഡിയയും ആവശ്യപ്പെട്ടു.

രോടെങ്കിലും ദേഷ്യം തോന്നുന്നുമ്പോൾ അത് തീർക്കാൻ മറ്റൊന്നിനെ ഇരയാക്കുന്നത് മനുഷ്യന്‍റെ സ്വഭാവമാണ്. ശത്രുവിനോട് ഏറ്റുമുട്ടാൻ കഴിയില്ലെന്ന് വരുന്ന സന്ദർഭങ്ങളിലാണ് സാധാരണയായി ഇത്തരത്തിൽ മനുഷ്യൻ പെരുമാറാറ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മൃഗസംരക്ഷക പ്രവർത്തകനായ വിദിത് ശർമ്മ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിലൊന്നായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

അയൽവാസിയോടുള്ള ദേഷ്യം

അയൽവാസിയോടുള്ള വ്യക്തിപരമായ തർക്കമാണ് തെരുവു നായ്ക്കളുടെ അടുത്ത് യുവതി തീർത്തതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് വിദിത് ശർമ്മ എഴുതുന്നു. വിഡീയോയിൽ ഇരു മതിലുകൾക്ക് ഇടയിലെ മണ്‍പാതയിൽ ഒരു ഓട്ടോ നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിനിടെ എതിർവശത്തെ ഗേറ്റ് തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വരികയും ഓട്ടോയുടെ അടുത്ത നിന്നിരുന്ന ഏഴോളം പട്ടിക്കുഞ്ഞുങ്ങളിൽ നിന്നും ഒന്നിനെ എടുത്ത് അയൾവാസിയുടെ മതിലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. ഈ പട്ടിക്കുഞ്ഞ് പിടഞ്ഞ് വീഴുന്നതിനിടെ മറ്റൊരു പട്ടിക്കുഞ്ഞിനെയും ഇവർ മതിലിലേക്ക് വലിച്ചെറിയുന്നു. ഇതിനിടെ ദൂരെ നിന്നും തെരുവി പട്ടികൾ കുരയ്ക്കുന്നതും കാണാം. എന്നാൽ ഈ സമയമത്രയും ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ പ്രതികരിക്കുന്നില്ല. ഇയാൾ ഓട്ടോയും എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ വീഡിയോ അവസാനിക്കുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവതിക്കെതിരെ നടപടി വേണം

വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മൃഗസംരക്ഷണ സംഘം സ്ഥലത്തെത്തിയപ്പോൾ, സ്ത്രീ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും വീട് വാതിൽ തുറക്കാൻ തയ്യാറായില്ലെന്നും കുറിപ്പിൽ പറയുന്നു. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം അവർ പുറത്തിറങ്ങിയെങ്കിലും സ്വന്തം കുട്ടികളെ മറയാക്കിപ്പിടിച്ചെന്നു. വീഡിയോ ഏതാണ്ട് നൂറോളം പേരാണ് പങ്കുവച്ചത്. പതിനായിരക്കണക്കിന് ആളുകൾ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ടവരിൽ മിക്കയാളുകളും യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും ചെറിയ പട്ടിക്കുഞ്ഞങ്ങളെ മതിലിൽ എറിഞ്ഞ് കൊല്ലാൻ മനസുള്ള അവർ സ്ത്രീയല്ലെന്ന് മറ്റ് ചിലരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

ശാസിക്കുന്നതിനിടെ അസഭ്യം പറഞ്ഞു, അധ്യാപകന്‍റെ നെഞ്ചിൽ ഇടിച്ച് വിദ്യാർത്ഥി; വീഡിയോ
ഈ ദിവസം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ജ്യോതിഷി; വീഡിയോ ഡിലീറ്റ് ചെയ്യാതെ ഇവിടെയൊക്കെ കാണണമെന്ന് നെറ്റിസെന്‍സും