ഇന്ത്യൻ വിവാഹവേദിയിൽ ഹോവർബോർഡിൽ അതിഥികൾക്ക് കുടിവെള്ളവുമായി യുവതികൾ; വീഡിയോ

Published : Apr 24, 2026, 09:30 PM IST
women bring drinking water to guests on hoverboards

Synopsis

ആഡംബര ഇന്ത്യൻ വിവാഹത്തിൽ ഹോവർബോർഡുകളിൽ തെന്നിനീങ്ങി യുവതികൾ അതിഥികളെ സൽക്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ പുതിയ പ്രവണതയെച്ചൊല്ലി നെറ്റിസെൻസിനിടയിൽ സജീവമായ ചർച്ചകൾ നടന്നു, ചിലർ ഇതിനെ ആധുനികതയായി കണ്ടപ്പോൾ മറ്റുചിലർ രൂക്ഷമായി വിമർശിച്ചു.

 

ഡംബര വിവാഹത്തിന്‍റെ അവസാന വാക്കാണ് ഇന്ത്യൻ വിവാഹങ്ങൾ. ഇന്നത്തെ കാലത്ത് ഇന്ത്യൻ വിവാഹങ്ങൾ എങ്ങനെ സമൂഹ മാധ്യമങ്ങളിൽ വൈറലാവാം എന്നത് കൂടി കണക്കിലെടുത്താണ് ആഘോഷിക്കപ്പെടുന്നതെന്ന് തോന്നും ചില കാര്യങ്ങൾ കണ്ടാൽ. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ വൈറലായി. പരമ്പരാഗത കാറ്ററിംഗ് സ്ത്രീകൾ ഹോവർബോർഡുകളിൽ വിവാഹവേദിയിലൂടെ തെന്നിമാറി അതിഥികളെ സേവിക്കാൻ തുടങ്ങിയപ്പോൾ അന്തംവിട്ടത് നെറ്റിസെൺസ്. തിളങ്ങുന്ന, മിനി വസ്ത്രങ്ങളും സ്‌നീക്കറുകളും ധരിച്ച യുവതികൾ, ഒരു താലത്തിൽ വെള്ളം നിറച്ച ഗ്ലാസുകളുമായി ഹോവർബോർഡിൽ അതിഥികൾക്കിടയിലൂടെ തെന്നി നീങ്ങുന്നതായിരുന്നു വീഡിയോ. പിന്നാലെ ഇന്ത്യൻ വിവാഹങ്ങളുടെ ആധുനിക പ്രവണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു സജീവ ചർ‍ച്ചതന്നെ നടന്നു.

ഹോവർബോർഡുകളിൽ തെന്നിനീങ്ങിയ യുവതികൾ

നിരവധി സ്ത്രീകളും പുരുഷന്മാരും സോഫകളിൽ ഇരിക്കുമ്പോൾ അവ‍ർക്കിടയിലൂടെ ഹോവർബോർഡിൽ ഒരു ട്രേയിൽ നിറച്ച നിരവധി ഗ്ലാസുകളുമായി ഒരു യുവതി തെന്നിനീങ്ങി. ഓരോ അതിഥികൾക്കടുത്തുമെത്തി അവർ വെള്ളം നിറച്ച ഗ്ലാസുകൾ നൽകി. മൂന്നോ നാലോ യുവതികൾ സമാനമായ വസ്ത്രം ധരിച്ച് ഹോവർബോർഡുകളിൽ അതിഥികൾക്കുള്ള വെള്ളവുമായി വേദിയിലൂടനീളം സഞ്ചരിച്ചു. അവർ ഓരോ അതിഥികൾക്കുമടുത്തെത്തി വെള്ളം നൽകുന്നതും കാണാം. സീറ്റുകൾക്കിടയിലൂടെ ഹോവർഹോഡിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ നടന്നും യുവതികൾ അതിഥികൾക്കുള്ള വെള്ളമെത്തിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. 'സമ്പന്നരുടെ വിവാഹത്തിൽ എന്തും സംഭവിക്കും' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേർ വീഡിയോ റീഷെയർ ചെയ്തു. പിന്നാലെ നിരവധി പേർ വിമർശനങ്ങളും അഭിനന്ദനങ്ങളുമായെത്തി.

 

 

രൂക്ഷമായ പ്രതികരണം

ചില കാഴ്ചക്കാർ രൂക്ഷമായ പ്രതികരണവുമായെത്തിയപ്പോൾ മറ്റ് ചിലർ ആധുനീകവഴക്കൾ സ്വീകരിക്കുന്നതിനെ അഭിനന്ദിച്ചും രംഗത്തെത്തി. ഇത്തരം പെരുമാറ്റങ്ങൾ വളരെ മോശമാണെന്നും ഇതിന്‍റെയൊന്നും ആവശ്യമില്ലെന്നുമായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഇത്തരം പരിപാടികൾക്കെത്തുന്ന പെണ്‍കുട്ടികളെ കുറിച്ച് ശരിക്കും ഖേദമുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. വിവാഹം ഒരു ബിസിനസ്സായി മാറുമ്പോൾ, ഇതെല്ലാം സംഭവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിവാഹ വ്യവസായം നമുക്കുള്ളതിന് ഒരു കാരണമുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. സമ്പന്ന‍ർക്ക് തലച്ചോറില്ലെന്നും അവർക്ക് യഥാർത്ഥത്തിൽ പണം ചെലവഴിക്കാനേ അറിയൂവെന്നും മറ്റൊരു കാഴ്ചക്കാരൻ പരിഹസിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിന്‍റെ തലയ്ക്ക് അടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്യുന്ന ഭാര്യ; വീഡിയോ വൈറൽ
ജീവൻപോലും അപകടത്തിലാക്കുന്ന കടൽപ്പാമ്പിനെ തലോടുന്ന യുവാവ്, ചീറ്റിയതോടെ പിടിവിട്ടു; വീഡിയോ