വധുവിന്റെ വേഷത്തിൽ സി​ഗരറ്റ് വലിച്ച് യുവതി, ഇതൊന്നും ശരിയല്ലെന്ന് സോഷ്യൽ മീഡിയ 

Published : Aug 02, 2024, 07:30 PM IST
വധുവിന്റെ വേഷത്തിൽ സി​ഗരറ്റ് വലിച്ച് യുവതി, ഇതൊന്നും ശരിയല്ലെന്ന് സോഷ്യൽ മീഡിയ 

Synopsis

വീഡിയോയിൽ യുവതിയെ വിവാഹവേഷത്തിലാണ് കാണാനാവുക. യുവതി ഒരു സി​ഗരറ്റ് വലിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് നേരം സി​ഗരറ്റ് വലിക്കുമ്പോൾ മുറിയിലേക്ക് അവളുടെ ഭർത്താവ് കടന്നു വരുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അതോടെ അവൾ പെട്ടെന്ന് തന്നെ സി​ഗരറ്റ് താഴെയിടുന്നതാണ് പിന്നെ കാണുന്നത്. 

സോഷ്യൽ മീഡിയയിൽ ഓരോരുത്തരും പങ്കുവയ്ക്കുന്ന വീഡിയോകൾ കാണുമ്പോൾ നമ്മൾ അമ്പരന്നു പോകാറുണ്ട്. ഏതൊക്കെ വീഡിയോയാണ് വൈറലായി മാറുന്നത് എന്നൊന്നും പറയാൻ പറ്റില്ല. അതുപോലെ വൈറലായി മാറുന്ന ഒരു വീഡിയോയാണ് ഇതും. വധുവിന്റെ വേഷത്തിൽ ഒരു യുവതി സി​ഗരറ്റ് വലിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതി അവളുടെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ഈ വീഡിയോ പകർത്തിയത് എന്നാണ് പറയുന്നത്. 

seemameena2835 എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ യുവതിയെ വിവാഹവേഷത്തിലാണ് കാണാനാവുക. യുവതി ഒരു സി​ഗരറ്റ് വലിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ച് നേരം സി​ഗരറ്റ് വലിക്കുമ്പോൾ മുറിയിലേക്ക് അവളുടെ ഭർത്താവ് കടന്നു വരുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. അതോടെ അവൾ പെട്ടെന്ന് തന്നെ സി​ഗരറ്റ് താഴെയിടുന്നതാണ് പിന്നെ കാണുന്നത്. 

59.8 ആയിരത്തോളം ഫോളോവേഴ്‌സുണ്ട് സീമ മീനയ്ക്ക് സോഷ്യൽ മീഡിയയിൽ. മൂന്ന് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. വീഡിയോയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് കമന്റുകൾ നൽകിയവർ ഒരുപാടുണ്ട്. അതേസമയം തന്നെ ഇത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് പറഞ്ഞ് വിമർശിച്ചവരും കുറവല്ല. പ്രത്യേകിച്ചും ഭർത്താവിന്റെ വീട്ടിൽ വച്ച് പുക വലിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനോട് യോജിക്കാനാവില്ല എന്നായിരുന്നു ഇവരുടെ അഭിപ്രായം. 

എന്നാൽ, അതേസമയം തന്നെ ഇത് പുരുഷന്മാരാണ് ചെയ്തതെങ്കിൽ കുഴപ്പമുണ്ടാവില്ലല്ലോ എന്ന് സൂചിപ്പിച്ചവരും ഉണ്ട്. ഏതായാലും, സോഷ്യൽ മീഡിയയിൽ വൈറലാവുക എന്നതാണ് പ്രധാനം എന്നതുകൊണ്ട് തന്നെ യുവതിയെ ഈ കമന്റുകളൊന്നും തന്നെ ബാധിക്കാൻ പോകുന്നില്ല എന്ന് വേണം കരുതാൻ. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി