വെങ്കല മണിയിൽ നഗ്നയായി തൂങ്ങിക്കിടക്കുന്ന സ്ത്രീ, ഉയരുന്ന സമുദ്ര നിരപ്പിന് മുന്നറിയിപ്പ്; വെനീസ് ബിനാലെയിലെ കാഴ്ച, വീഡിയോ

Published : May 07, 2026, 09:31 PM IST
Florentina Holzinger at Venice Biennale 2026

Synopsis

ഓസ്ട്രിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ ഫ്ലോറന്‍റീന ഹോൾസിംഗർ വെനീസ് ബിനാലെയിൽ അവതരിപ്പിച്ച കലാരൂപം വൈറലാകുന്നു. ആഗോളതാപനവും ഉയരുന്ന സമുദ്രനിരപ്പും പ്രമേയമാക്കിയ ഈ തത്സമയ കലാസൃഷ്ടി, ഒരു വലിയ മണി മുഴക്കി കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നു.

 

സ്ട്രിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ ഫ്ലോറന്‍റീന ഹോൾസിംഗർ വെനീസ് ബിനാലെ 2026 -ൽ അവതരിപ്പിച്ച കലാരൂപത്തിന്‍റെ വീഡിയോ വൈറൽ. ആക്ടിവിസം, പരിസ്ഥിതി മുന്നറിയിപ്പ് എന്നിവ സമന്വയിപ്പിച്ച ധീരമായ ആ തത്സമയ കലാസൃഷ്ടി ആഗോള ശ്രദ്ധ ആകർഷിച്ചു. ഓസ്ട്രിയൻ പവലിയനിൽ അവതരിപ്പിച്ച അവരുടെ ഇൻസ്റ്റാളേഷൻ, ആഗോളതാപനത്തെ തുടർന്ന് ഉയരുന്ന കടൽ നിരപ്പിനെ കുറിച്ചുള്ള ഒരു കാലാവസ്ഥാ മുന്നറിയിപ്പായി മുഴങ്ങുന്നു.

കാലാവസ്ഥാ മുന്നറിയിപ്പാകുന്ന മണി

സീവേൾഡ് വെനീസ് എന്ന ഇമ്മേഴ്‌സീവ് ഇൻസ്റ്റാളേഷന്റെ ഭാഗമായ ഈ കലാസൃഷ്ടി ആഗോളതാപനത്തെ തുടർന്ന് രൂപപ്പെടുന്ന വെള്ളപ്പൊക്കത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ്. ടൂറിസത്തെയും പരിസ്ഥിതി നാശത്തെയും പാരിസ്ഥിതിക തകർച്ചയെ ത്വരിതപ്പെടുത്തുന്നതിൽ മനുഷ്യരാശിയുടെ പങ്കിനെയും ഈ കലാസൃഷ്ടി വിമർശിക്കുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ചരിത്ര നഗരമായ വെനീസിൽ അവതരിപ്പിക്കപ്പെട്ട ഈ കലാരൂപം വെനീസിന്‍റെ ഭാവിയെ കൂടിയാണ് അടയാളപ്പെടുത്തിയത്.

 

 

പവലിയനിലെ പ്രവേശന കവാടത്തിന് മുകളിൽ തൂക്കിയിട്ടിരിക്കുന്ന, വീണ്ടെടുക്കപ്പെട്ട മണിയിൽ "TEMPORA O MORES" എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ശ്രദ്ധേയമായ ഒരു ആചാരത്തോടെയാണ് കലാപ്രകടനം ആരംഭിക്കുന്നത്. നഗ്നയായ ഒരു സ്ത്രീ ഒരു വലിയ വെങ്കല മണിക്കുള്ളിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിലേക്ക് കയറുന്നു. പിന്നാലെ ഇവർ മണിക്കൂള്ളിൽ തല കീഴായി കിടക്കുകയും മണിക്കൂള്ളിൽ കിടന്ന് ആടുകയും ചെയ്യുന്നു. അവളുടെ ശരീരം മണിക്കുള്ളിൽ ആടുമ്പോൾ അത് പ്രതീകാത്മക കാലാവസ്ഥാ മുന്നറിയിപ്പായി മുഴങ്ങുന്നു. സമുദ്രനിരപ്പ് ഉയരുന്നതിന്‍റെ വേഗം, ദുർബലമായ ആവാസവ്യവസ്ഥ, പരിസ്ഥിതി നശീകരണത്തിൽ മനുഷ്യരാശിയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ഈ കലാസൃഷ്ടി. ഓരോ മണിക്കൂറിലും ചെറിയ ക്രമത്തിൽ ആവർത്തിക്കുന്ന ഈ പ്രകടനം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നിരന്തരമായ പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്ന, സഹിഷ്ണുതയെയും സ്ഥിരോത്സാഹത്തെയും ഊന്നിപ്പറയുന്നു.

 

 

മുങ്ങുന്ന വെനീസ്

 

 

പതിവായി വെള്ളപ്പൊക്കെ ദുരിതം നേരിടുന്ന വെനീസ് നഗരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഹോൾസിംഗറിന്‍റെ ഇൻസ്റ്റാളേഷൻ പവലിയനെ ഒരു അണ്ടർവാട്ടർ പരിസ്ഥിതിയാക്കി മാറ്റുന്നു. ഒരു മുറിക്കുള്ളിൽ നിറച്ച ജലത്തിൽ വാട്ടർ ബോട്ട് ഓടിച്ച് കൊണ്ടാണ് ഫ്ലോറന്‍റീന ഹോൾസിംഗർ വെനീസിന്‍റെ ദുരിതത്തെ ചിത്രീകരിക്കുന്നത്. മറ്റൊരു ഇൻസ്റ്റാളേഷനിൽ ഒരു ഇരുമ്പ് തൂണിൽ കയറി നിൽക്കുന്ന നഗ്നരായ സ്ത്രകളുടെതാണ്. ഈ കലാരൂപം ബഹിരാകാശത്ത് ചുറ്റി സഞ്ചരിക്കുന്ന ഒരു ജെറ്റ്-സ്കീ, ബഹുജന വിനോദ സഞ്ചാരത്തെയും അതിന്‍റെ പാരിസ്ഥിതിക ആഘാതത്തെയും ചൂണ്ടിക്കാണിക്കുന്നു. പവലിയനിലെ മറ്റൊരു ഇന്‍സ്റ്റാളേഷനിൽ പ്രേക്ഷകർ സംഭാവന ചെയ്യുന്ന ശരീരദ്രവങ്ങൾ ഉപയോഗിച്ച് ഒരു ടാങ്കിനുള്ളിൽ ഒരാൾ അതിജീവനം നടത്തുന്നതാണ്. മാലിന്യം, അസമത്വം, ദുർബല സമൂഹങ്ങൾ പലപ്പോഴും ആഗോള ഉപഭോഗത്തിന്‍റെ അനന്തരഫലങ്ങൾ എങ്ങനെ അനുഭവിക്കുന്നുവെന്ന് കാണിക്കുന്നു. വെനീസ് ബിനാലെയിലെ ഫ്ലോറന്‍റീന ഹോൾസിംഗറിന്‍റെ ഇന്‍സ്റ്റാളേഷനുകൾ ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

റോഡില്‍ അപ്പോൾ കണ്ടതേയുള്ളൂ, നേരെ വിവാഹത്തിന് ക്ഷണം; ഇറ്റാലിയൻ വിനോദസഞ്ചാരികളെ ഞെട്ടിച്ച് ഇന്ത്യൻ വരൻ
ചെന്നത് പുത്തന്‍ സ്കൂട്ടർ വാങ്ങിയെന്നും പറഞ്ഞ്, BMW നൽകി അച്ഛനമ്മമാരെ ഞെട്ടിച്ച് യുവാവ്!