'ഇതെന്‍റെ സ്വപ്നജോലിയാണ്, വലിയ സന്തോഷമാണ്'; എയർ ഇന്ത്യയിലെ ക്ലീനിം​ഗ് സ്റ്റാഫിന്റെ വീഡിയോ

Published : Jun 15, 2026, 02:03 PM IST
viral video

Synopsis

എയർ ഇന്ത്യയിലെ ഒരു ക്ലീനിം​ഗ് സ്റ്റാഫിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് തന്‍റെ സ്വപ്ന ജോലി ആയിരുന്നു എന്നും താന്‍ വളരെ സന്തോഷത്തിലാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. 

എയർ ഇന്ത്യയിലെ ഒരു ക്ലീനിം​ഗ് സ്റ്റാഫിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. വർഷ എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പൊസിറ്റീവ് മനോഭാവവും ആത്മവിശ്വാസവും, ജോലിയോടുള്ള ഇഷ്ടവുമെല്ലാം നെറ്റിസൺസിനെ ആകർഷിച്ചിരിക്കയാണ്. 'ഒന്നും എളുപ്പമല്ല, എന്നാൽ എല്ലാം സാധ്യമാണ്' എന്ന വാക്കുകളോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

യാദൃശ്ചികമായിട്ടാണ് വർഷ ഈ ജീവനക്കാരനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് സംസാരിച്ച രീതി തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ വർഷ വ്യക്തമാക്കുന്നു. 'വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന ഒരു ക്ലീനിം​ഗ് സ്റ്റാഫിനെ ഞാൻ യാദൃച്ഛികമായി കണ്ടുമുട്ടി. എയർ ഇന്ത്യയിലെ ജോലി ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം തന്റെ വർഷങ്ങളുടെ എക്സ്പീരിയൻസിനെ കുറിച്ചു പറഞ്ഞു, കാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ തനിക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്' എന്ന് വർഷ കുറിച്ചു.

 

 

എയർ ഇന്ത്യയുടെ ഭാഗമാകുക എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്ന് അദ്ദേഹം വർഷയോട് പറഞ്ഞുവത്രെ. ശുദ്ധ​ഗതിക്കാരനും സ്നേഹം തോന്നിക്കുന്നതുമായ മനുഷ്യനെന്നും അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും വർഷ പറയുന്നു. 'ജീവിതത്തിന്റെ ലക്ഷ്യം സന്തോഷമായിരിക്കുക എന്നതാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹം. നിങ്ങൾ സ്വപ്നം കാണുന്ന ജീവിതം നയിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ സാഹസികത' എന്നും വർഷ കുറിക്കുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അദ്ദേഹത്തിന്റെ ഈ മനോഭാവവും, പൊസിറ്റിവിറ്റിയും ശരിക്കും ആളുകൾക്ക് പ്രചോദനമാവുന്നത് തന്നെയാണ് എന്നാണ് ഏറെപ്പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന സംഭവം; നടുറോഡിൽ കാറിലിരുന്ന് യുവതി ഉറങ്ങിപ്പോയി, വൻ ട്രാഫിക് ബ്ലോക്ക്
'എന്തിനാണിങ്ങനെ എപ്പോഴും ജോലിയെ കുറ്റം പറയുന്നത്, ഇഷ്ടമല്ലെങ്കിൽ ഇട്ടിട്ട് പോണം'; വീഡിയോയുമായി യുവാവ്