'ചുറ്റും ആയിരക്കണക്കിന് ആളുകൾ, പക്ഷേ ഉള്ളിൽ ഒറ്റപ്പെടലും ശൂന്യതയും മാത്രം'; ഫ്ലാറ്റ് ജീവിതത്തിലെ യാഥാർത്ഥ്യം തുറന്ന് പറ‌ഞ്ഞ് യുവതി, വീഡിയോ

Published : Sep 12, 2026, 07:23 PM IST
flat life

Synopsis

ഉയർന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്ന ആളുകൾക്കിടയിലെ ഒറ്റപ്പെടലിനെക്കുറിച്ച് ഒരു യുവതിയുടെ വൈറൽ വീഡിയോ ചർച്ചയാകുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അടുത്തടുത്ത് താമസിച്ചിട്ടും, ആധുനിക നഗരജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന മാനസികമായ ശൂന്യതയും ഏകാന്തതയുമാണ് യുവതിയുടെ വാക്കുകളിലൂടെ വെളിവാകുന്നത്.

യർന്ന ഫ്ലാറ്റ് സമുച്ചയങ്ങളിലെയും ആധുനിക റെസിഡൻഷ്യൽ സൊസൈറ്റികളിലെയും ജീവിതത്തെക്കുറിച്ചുള്ള ഒരു യുവതിയുടെ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടി. നൂറുകണക്കിന് കുടുംബങ്ങൾ തൊട്ടടുത്ത് താമസിക്കുമ്പോഴും അതിനുള്ളിൽ ആളുകൾ നേരിടുന്ന മാനസികമായ ഒറ്റപ്പെടലിനെക്കുറിച്ചാണ് യുവതി വികാരഭരിതയായി വീഡിയോയിൽ സംസാരിക്കുന്നത്.

ഉദ്ദേശമൊന്ന് പക്ഷേ, അനുഭവം നേർവിപരീതം

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആധുനിക നഗരജീവിതത്തിന്‍റെ അധികമാരും ശ്രദ്ധിക്കാത്ത ഈ യാഥാർത്ഥ്യം സുനിത ബാദൽ എന്ന യുവതി വെളിപ്പെടുത്തിയത്. ഒരു ഉയർന്ന ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് ചുറ്റുമുള്ള നിരവധി ഫ്ലാറ്റ് സമുച്ചയങ്ങൾ കാണിച്ചുകൊണ്ടാണ് യുവതി തന്‍റെ സംസാരം തുടങ്ങുന്നത്. "ഈ വലിയ കെട്ടിടങ്ങളിലേക്ക് നോക്കൂ... ഇവയ്ക്കുള്ളിൽ എത്രമാത്രം ഒറ്റപ്പെടലാണ് ഉള്ളതെന്ന് അറിയാമോ? വലിയ ടവറുകളും സൊസൈറ്റികളും ഒക്കെയായി ആളുകൾക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാനാണ് ഇത്തരമൊരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തത്. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. ഈ കെട്ടിടങ്ങൾക്കുള്ളിൽ ഒറ്റപ്പെടലും ശൂന്യതയും മാത്രമാണുള്ളത്. ആരും ആരെയും ശ്രദ്ധിക്കുന്ന പോലുമില്ല." സുനിത വീഡിയോയിൽ പറയുന്നു.

നഗര ജീവിത യാഥാർത്ഥ്യം

വലിയ നഗരങ്ങളിൽ ചുരുങ്ങിയ സ്ഥലപരിധിക്കുള്ളിൽ ആയിരക്കണക്കിന് ആളുകൾ ഒന്നിച്ച് കഴിയുമ്പോഴും അയൽവാസികളോടോ ചുറ്റുമുള്ളവരോടോ സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ ആരും മുതിരുന്നില്ലെന്ന വൈരുദ്ധ്യമാണ് യുവതിയുടെ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് യുവതിയുടെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയത്."ഇന്നത്തെ നഗരജീവിതത്തിന്‍റെ ഏറ്റവും വലിയ യാഥാർത്ഥ്യമാണിത്," എന്ന് ഒരു ഉപയോക്താവ് കുറിച്ചു."ആളുകൾക്ക് നടുവിലാണ് താമസിക്കുന്നത്, എങ്കിലും വല്ലാത്തൊരു ഒറ്റപ്പെടലാണ് അനുഭവപ്പെടുന്നത്," എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ദുരിതം ഭക്ഷിച്ച്, ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ കാട്ടാന; ഒടുവിൽ രക്ഷപ്പെടൽ, വീഡിയോ
അമേരിക്കയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ നാല് ചക്രങ്ങളും അഴിച്ചുകൊണ്ടുപോയി; നടുക്കം മാറാതെ യുവതി