'രണ്ട് തവണ കടിയേറ്റു...'; ഇരുതല പാമ്പിനെ സന്ദർശകരെ കാണിക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് കടിയേൽക്കുന്ന വീഡിയോ

Published : Jun 12, 2024, 03:15 PM IST
 'രണ്ട് തവണ കടിയേറ്റു...'; ഇരുതല പാമ്പിനെ സന്ദർശകരെ കാണിക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് കടിയേൽക്കുന്ന വീഡിയോ

Synopsis

ബ്രൂവര്‍ കൈവിരല്‍ കൊണ്ട് പോകുമ്പോള്‍ തന്നെ പാമ്പിന്‍റെ ഇരുതലകളും കടിക്കാനായി ആയുന്നതും വീഡിയോയില്‍ കാണാം. തനിക്ക് രണ്ട് തവണ കടിയേറ്റെന്ന് അദ്ദേഹം വീഡിയോയുടെ അവസാനം പറയുന്നു. 


രുതലയുള്ള പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു പാമ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാര്യം മറ്റൊന്നുമല്ല ഈ അപൂർവയിനത്തിൽപ്പെട്ട പാമ്പിന്‍റെ വീഡിയോ ചിത്രീകരണത്തിനിടയിൽ മൃഗശാല സൂക്ഷിപ്പുകാരന് കടിയേറ്റു. ഇതോടെ ഈ വീഡിയോ വൈറലായി എന്ന് മാത്രമല്ല ഇരുതലയുള്ള പാമ്പുകളുമായി ബന്ധപ്പെട്ട കഥകളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. അമേരിക്ക ആസ്ഥാനമായുള്ള മൃഗശാലയിലെ ജീവനക്കാരനും സമൂഹ മാധ്യമത്തില്‍ ഏറെ ആരാധകരുമുള്ള ജെയ് ബ്രൂവറിനാണ് പാമ്പിന്‍റെ കടിയേറ്റത്. പാമ്പിനെ മൃഗശാലയിലെത്തിയ കാഴ്ചക്കാർക്ക് മുന്നില്‍ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ബ്രൂവെറിന് അപ്രതീക്ഷിതമായി ഇരുതലയുള്ള പാമ്പിന്‍റെ ആക്രമണം നേരിടേണ്ടി വന്നത്.

പാമ്പിനെ കൈയിലെടുത്ത് അതിന്‍റെ ഇരുതലകൾക്കും തൊട്ടു താഴെയായി പിടിച്ച് കൊണ്ട് തലകൾക്കിടയിലൂടെ ചൂണ്ടുവിരൽ ചലിപ്പിച്ച് കാഴ്ചക്കാരെ പാമ്പിന്‍റെ പ്രത്യേകതകള്‍ വിവരിക്കുന്നതിനിടെയാണ് ബ്രൂവെറിന് പാമ്പിന്‍റെ കടിയേറ്റത്.  അദ്ദേഹത്തിന്‍റെ സമീപത്ത്, പാമ്പിന്‍റെ നടുഭാഗം പിടിച്ചുകൊണ്ട് മറ്റൊരു മൃഗശാലാ ജീവനക്കാരനും നിൽക്കുന്നത് വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇയാൾ ഭയക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജെയ് ബ്രൂവർ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇരുതലയുള്ള പാമ്പ് എന്നെ കടിച്ചു' എന്ന കുറിപ്പോടെ അദ്ദേഹം പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

30,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്ത് നായ്ക്കള്‍ക്കും നല്‍കിയിരുന്നതായി പഠനം

1971 ല്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ജെറ്റ് വിമാനത്തെ 53 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പാമ്പ് തന്നെ കടിക്കാൻ ശ്രമിക്കുമ്പോൾ 'നീയൊരു ദുർവാശിക്കാരി ആണല്ലോ' എന്ന് ബ്രൂ വർ പറയുന്നതും വീഡിയോയില്‍ കേൾക്കാം. ബ്രൂവര്‍ കൈവിരല്‍ കൊണ്ട് പോകുമ്പോള്‍ തന്നെ പാമ്പിന്‍റെ ഇരുതലകളും കടിക്കാനായി ആയുന്നതും വീഡിയോയില്‍ കാണാം. തനിക്ക് രണ്ട് തവണ കടിയേറ്റെന്ന് അദ്ദേഹം വീഡിയോയുടെ അവസാനം പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ പാമ്പിന്‍റെ ഇരുതലകളില്‍ ഏത് തലയാണ് പാമ്പിന്‍റെ ശരീരത്തെ നിയന്ത്രിക്കുന്നത് എന്ന് അറിയാൻ താല്പര്യമുണ്ടെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ സംശയ പ്രകടനം നടത്തി. എന്നാൽ ഈ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടില്ല. പാമ്പ് തന്നെ കടിച്ചത് വളരെ രസകരമായാണ് ഇദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും ഒരു കാര്യം മറക്കേണ്ട മുതിർന്നവരും കുട്ടികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ പാമ്പുകളുമായി അടുത്തിടപഴകുന്നത് അപകടകരമാണ്.

ക്രൂയിസ് കപ്പലിലെ ജീവിതം അടിപൊളി; ചെലവുകള്‍ വ്യക്തമാക്കി 48 കാരന്‍റെ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ