Asianet News MalayalamAsianet News Malayalam

ക്രൂയിസ് കപ്പലിലെ ജീവിതം അടിപൊളി; ചെലവുകള്‍ വ്യക്തമാക്കി 48 കാരന്‍റെ വീഡിയോ

കരയിലെ ജീവിതത്തില്‍ വരുന്ന ചെലവുകളും അദ്ദേഹത്തെ ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചു. ഓരോ അവധിക്കാലവും ഓരോ ദേശങ്ങളിലേക്ക് അദ്ദേഹം യാത്രയായി. ഓരോയാത്രയും അദ്ദേഹം തന്‍റെ വ്ളോഗുകളിലൂടെ ലോകത്തെയും കാണിച്ചു. 

video of a 48-year-old man explaining the costs of living on a cruise ship has gone viral
Author
First Published Jun 12, 2024, 12:45 PM IST


നുഷ്യന്‍ ഇന്ന് കരയില്‍ മാത്രമല്ല ജീവിക്കുന്നത്. കടലിനടിയിലും അഗാതമായ ഗുഹകളിലും ബഹിരാകാശത്തും മനുഷ്യര്‍ വിവിധ പഠനാവശ്യങ്ങള്‍ക്കായി താമസിക്കുന്നുണ്ട്. എന്നാല്‍, കരയിലെ ജീവിതം മടുത്തപ്പോള്‍ 48 കാരനായ യുഎസിലെ മിസൗറിയിൽ നിന്നുള്ള കെവിന്‍ മാര്‍ട്ടിന്‍ നേരെ ക്രൂയിസ് കപ്പലിലേക്കാണ് കയറിയത്. മുന്‍സൈനികനും പിന്നീട് അഭിഭാഷകനുമായിരുന്ന കെവിന്‍ ഇനി അല്പ കാലം വെള്ളത്തിലാകാം ജീവിതമെന്ന് കരുതി. കരയിലെ ജീവിതത്തില്‍ വരുന്ന ചെലവുകളും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചു. ഓരോ അവധിക്കാലവും ഓരോ ദേശങ്ങളിലേക്ക് അദ്ദേഹം യാത്രയായി. ഓരോയാത്രയും അദ്ദേഹം തന്‍റെ വ്ളോഗുകളിലൂടെ ലോകത്തെയും കാണിച്ചു. 

കരയില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് കടലിലെ പ്രത്യേകിച്ചും ക്രൂയിസ് കപ്പലിലെ ജീവിതം ഏറെ ചെലവേറിയതാണെന്ന ഒരു ധാരണയുണ്ട്. കെവിന്‍ മാര്‍ട്ടിന്‍റെ വ്ളോഗുകള്‍ ക്രൂയിസ് കപ്പലിലെ ചെലവുകളെ കുറിച്ച് വ്യക്തമാക്കുന്നു. എംഎസ്‌സി, എൻസിഎൽ, പ്രിൻസസ്, റോയൽ കരീബിയൻ തുടങ്ങിയ വലിയ ക്രൂയിസ് കപ്പലിലുകളില്‍ യാത്ര ചെയ്തിട്ടുള്ള കെവിന്‍ ഓരോ യാത്രയിലും തനിക്കുണ്ടായ ചെലവുകളെ കുറിച്ച് ഒരു വ്ളോഗ് ചെയ്തപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധ നേടി. 2024 മാർച്ച് മാസത്തിൽ, കെവിൻ സെന്‍റ് കിറ്റ്സ്, സെന്‍റ് ലൂസിയ, ബാർബഡോസ്, ഗ്രെനഡ, ഗ്രാൻഡ് കേമാൻ, അരൂബ എന്നിവിടങ്ങളിലേക്ക് ക്രൂയിസ് കപ്പൽ യാത്ര നടത്തിയെന്ന്  ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലിൽ ഒരു മാസം മുഴുവൻ അദ്ദേഹത്തിന് ചെലവായത് 1,615 പൗണ്ട്  (1,71,964 ഇന്ത്യന്‍ രൂപ) മാത്രം. ഇതില്‍ 1,080 പൌണ്ട് (1,14,999 രൂപ) താമസത്തിനും കപ്പലിലെ ബുഫൈ ഡിന്നറുകള്‍ കഴിക്കുന്നതിനുമാണ് ചെലവഴിച്ചതെന്ന് കെവിന്‍ പറയുന്നു. വളരെ വിശദമായ വീഡിയോയില്‍ ക്രൂയിസ് കപ്പലുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ഓരോ ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നു. ഒപ്പം ഏതേത് വഴികളാണ് ചെലവ് കുറഞ്ഞതെന്നും ഏതൊക്കെ റൂട്ടുകള്‍ കീശ കാലിയാക്കുമെന്നും കെവിന്‍ വിശദമാക്കുന്നു. 

വധുവിന്‍റെ മുന്‍ ബന്ധം വിവാഹ വേദിയില്‍ വെളിപ്പെടുത്തി വരന്‍; പിന്നാലെ അടി, വൈറല്‍ വീഡിയോ കാണാം

'നീറ്റ് പോയാൽ പോട്ടെ, ക്ലാറ്റ് ഉണ്ടല്ലോ' എന്ന് പരസ്യം; മുതലാളിത്തം അതിന്‍റെ ഉന്നതിയിലെന്ന് സോഷ്യൽ മീഡിയ

തന്‍റെ പാക്കേജിന് പുറത്തുള്ള ഭക്ഷണത്തിനായി വെറും 22 പൌണ്ട് (2,342 രൂപ) മാത്രമാണ് അധികമായി ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ക്രൂയിസ് കപ്പൽ ജീവിതശൈലിയിൽ തനിക്ക് പ്രതിമാസ ചെലവ്  1,62,985 രൂപയാണെന്നും (1,615 പൗണ്ട്) അദ്ദേഹം പറയുന്നു. തന്‍റെ ഒരു മാസത്തെ ചെലവ് കണക്കുകള്‍ അദ്ദേഹം ഇങ്ങനെ നിരത്തുന്നു. താമസവും ഭക്ഷണവും: 1,08,993 രൂപ (ഏകദേശം 1,080 പൗണ്ട്) അധിക ഭക്ഷണത്തിന് 2,220  രൂപ(ഏകദേശം 22 പൗണ്ട്). ഫോൺ ഉപയോഗത്തിന്  8,578 രൂപ (ഏകദേശം 85 പൗണ്ട്),  ഇൻഷുറൻസിനായി 4,238 രൂപ (ഏകദേശം 42 പൗണ്ട്), ആരോഗ്യ സംരക്ഷണത്തിന് ചെലവ് 1,917 രൂപ (ഏകദേശം 19 പൗണ്ട്). ഒപ്പം ഒന്ന് കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു. 'ഭാവിയില്‍ എന്‍റെ എല്ലാ യാത്ര പദ്ധതികളും ക്രൂയിസുമായി ബന്ധപ്പെടുത്താന്‍  ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വിമാനങ്ങളെ വെറുക്കുന്നു. ക്രൂയിസ് കപ്പലുകളിലെ ജീവിതം എനിക്ക് ഇഷ്ടപ്പെട്ടു.' കെവിൻ ദി മെട്രോയോട് പറഞ്ഞു. അടുത്ത യാത്രയ്ക്കായി താന്‍ കൂടുതല്‍ വ്യത്യസ്തമായ റൂട്ടുകള്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മനുഷ്യരെ പോലെ ആനകളും പരസ്പരം 'പേര് ചൊല്ലി' വിളിക്കുന്നുവെന്ന് പഠനം
 

Latest Videos
Follow Us:
Download App:
  • android
  • ios