Asianet News MalayalamAsianet News Malayalam

30,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്ത് നായ്ക്കള്‍ക്കും നല്‍കിയിരുന്നതായി പഠനം

 ചൈനയിലും മിഡിൽ ഈസ്റ്റിലും നായ്ക്കളെ മാത്രമല്ല പന്നികളെയും ഇത്തരത്തിൽ മനുഷ്യന്‍ വളർത്തിയിരുന്നു എന്നാണ് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിലെ നരവംശശാസ്ത്ര വിഭാഗത്തിലെ പഠന രചയിതാവും അസിസ്റ്റന്‍റ് പ്രൊഫസറുമായ ജിയാജിംഗ് വാങ് പറയുന്നത്. 

study says 30000 years ago early humans cooked food and gave it to dogs
Author
First Published Jun 12, 2024, 2:28 PM IST


മൃഗങ്ങളിൽ മനുഷ്യന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളായി അറിയപ്പെടുന്നത് നായ്ക്കളാണ്. ലഭ്യമായ മനുഷ്യ ചരിത്രത്തിന്‍റെ തുടക്കകാലം തന്നെ ഓമനിച്ച് വളർത്താനും ഒപ്പം കൂട്ടാനും മറ്റ് മൃഗങ്ങളെക്കാൾ മനുഷ്യർക്ക് ഒരല്പം ഇഷ്ടം കൂടുതല്‍ നായകളോടുണ്ട്. ഇപ്പോളിതാ മനുഷ്യനും നായ്ക്കളും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുന്ന മറ്റൊരു കണ്ടത്തൽ കൂടി ഗവേഷകർ നടന്നിരിക്കുകയാണ്. ചൈനയിലെ അതിപുരാതനമാ. മനുഷ്യവാസ പ്രദേശങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരം ലഭിച്ചത്. 

ഏപ്രിൽ 1-ന് പിയർ-റിവ്യൂഡ് ജേണലായ ആൻറിക്വിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് മനുഷ്യന്‍റെയും നായകളുടെയും ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കിയത്.  ഈ പഠനത്തില്‍ നിയോലിത്തിക്ക് കാലഘട്ടത്തിലെ നായ്ക്കൾ തങ്ങളുടെ മനുഷ്യ കൂട്ടാളികളുടെ ഭക്ഷണക്രമവുമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രത്യേകിച്ച് വേവിച്ച ധാന്യങ്ങൾ ആ കാലഘട്ടത്തിലെ മനുഷ്യർ നായ്ക്കൾക്ക് നൽകിയിരുന്നുവെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകളാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യരെ പോലെ ആനകളും പരസ്പരം 'പേര് ചൊല്ലി' വിളിക്കുന്നുവെന്ന് പഠനം

നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത് അക്കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന മനുഷ്യര്‍ നായ്ക്കളെ സ്വതന്ത്രമായി വളർത്തിയിരുന്നു എന്നാണ്. ചൈനയിലും മിഡിൽ ഈസ്റ്റിലും നായ്ക്കളെ മാത്രമല്ല പന്നികളെയും ഇത്തരത്തിൽ മനുഷ്യന്‍ വളർത്തിയിരുന്നു എന്നാണ് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിലെ നരവംശശാസ്ത്ര വിഭാഗത്തിലെ പഠന രചയിതാവും അസിസ്റ്റന്‍റ് പ്രൊഫസറുമായ ജിയാജിംഗ് വാങ് പറയുന്നത്. എന്നാല്‍ ചൈനയിൽ നായകളെ വളർത്തുന്നതിന്‍റെ കൃത്യമായ സമയക്രമം ഇപ്പോഴും കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  6,000-നും 10,000-ത്തിനും ഇടയിലുള്ള പുരാവസ്തു സൈറ്റുകൾ നായ്ക്കളെ വളർത്തിയിരുന്നതിന്‍റെ തെളിവുകൾ കാണിക്കുന്നുണ്ട്. കാങ്ജിയ നിയോലിത്തിക്ക് ഉത്ഖനന  ( Kangjia Neolithic Excavation) സ്ഥലത്തെ ലോംഗ്ഷാൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ദന്ത ഫോസിലുകൾ വിശകലനം ചെയ്തതിലൂടെയാണ് വേവിച്ച ഭക്ഷ്യവസ്തുക്കൾ നായ്ക്കൾക്ക് ആ കാലഘട്ടത്തിൽ നൽകിയിരുന്നു എന്ന് കണ്ടെത്തിയത്. 

1971 ല്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ജെറ്റ് വിമാനത്തെ 53 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ജനിതക പരിശോധന സൂചിപ്പിക്കുന്നത് 30,000 വർഷങ്ങൾക്ക് മുമ്പേ നായ്ക്കൾ ധാന്യങ്ങൾ കഴിക്കാൻ ശീലിച്ചിരുന്നു എന്നാണ്. ഇപ്പോഴത്തെ കണ്ടത്തലുകൾക്ക് വേദിയായ കാങ്ജിയയിലെ ലോംഗ്ഷാൻ ഗ്രാമത്തിന് 4,000 മുതൽ 4,500 വർഷം വരെ പഴക്കമുണ്ട്.  1980 കളിലും 1990 കളിലും ഈ പ്രദേശത്ത് ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതിൽ 33 വീടുകൾ, ഒമ്പത് മനുഷ്യ അവശിഷ്ടങ്ങൾ, എണ്ണമറ്റ വളർത്ത് മൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും അസ്ഥികൾ എന്നിവയും കണ്ടെത്തിയിരുന്നു. മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന കണ്ടെത്തലുകളാണ് ഇവയെല്ലാം.  കാങ്ജിയയിലെ പുരുഷന്മാര്‍ മാംസത്തിനായി മൃഗങ്ങളെ വേട്ടയാടിയപ്പോള്‍ സ്ത്രീകള്‍ കൃഷിയിലേക്ക് തിരിഞ്ഞിരുന്നെന്നും ഇവിടെ മനുഷ്യബലി നടന്നിരുന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

വധുവിന്‍റെ മുന്‍ ബന്ധം വിവാഹ വേദിയില്‍ വെളിപ്പെടുത്തി വരന്‍; പിന്നാലെ അടി, വൈറല്‍ വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios