മോഹവിലയിൽ പുത്തൻ പഞ്ച് ഇവി

മോഹവിലയിൽ പുത്തൻ പഞ്ച് ഇവി

Published : Feb 22, 2026, 12:51 PM IST

പുതിയ ടാറ്റ പഞ്ച് ഇവി ഫേസ്‍ലിഫ്റ്റ് അറിയേണ്ടതെല്ലാം

ടാറ്റാ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിൽ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 9.69 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 12.59 ലക്ഷം രൂപ വില വരും. അതേസമയം, ബാറ്ററി-ആസ്-എ-സർവീസ് അഥവാ BaaS ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ പ്ലാനിൽ, 6.49 ലക്ഷം രൂപ മുതൽ ഈ വാഹനം സ്വന്തമാക്കാം. പക്ഷേ ബാറ്ററി ഉപയോഗത്തിനായി കിലോമീറ്ററിന് 2.6 രൂപ വാടകയായി നൽകേണ്ടിവരും. ഓൺലൈനായും ഡീലർഷിപ്പുകളിലൂടെയും ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു. MR, LR എന്നീ വേരിയന്റുകളിൽ പുതിയ പഞ്ച് ലഭ്യമാണ്.

Read more